Good Friday Wishes In Malayalam: യേശുദേവന്റെ കുരിശുമരണത്തിന്റെ ഓർമ, അറിയാം ചരിത്രം
യേശു ക്രിസ്തുവിന്റെ കുരിശ് മരണത്തെ അനുസ്മരിക്കുന്ന ദിവസമാണ് ദുഃഖ വെള്ളി. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ് ദുഃഖവെള്ളി. യേശു ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ച സ്മരണയുടെ ഭാഗമായി ആചരിക്കുന്ന പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ യേശു ക്രിസ്തുവിന്റെ പീഡസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പെസഹാ വ്യാഴവും ദുഃഖ വെള്ളിയും ദുഃഖ ശനിയും കഴിഞ്ഞാണ് ഈസ്റ്റർ. യേശു ദേവൻ മരണം വരിച്ച ദിവസമാണ് ദുഃഖ വെള്ളി.
പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നും പോളണ്ട് സഭ, യവന സഭ. സുറിയാനി സഭ തുടങ്ങിയ ഓർത്തഡോക്സ് സഭകൾ വലിയ വെള്ളിയാഴ്ച എന്നും വിളിക്കുന്നു. ഗുഡ് ഫ്രൈഡെ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1290 ൽ നിന്നുള്ള കൃതിയായ ദി സൗത്ത് ഇംഗ്ലീഷ് ലെജൻഡറിയിൽ ആണ് എന്ന് ബി ബി സി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

ദുഃഖ വെള്ളിയും ദിവസത്തെ ആരാധന
ദുഃഖ വെള്ളി ദിവസം രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാർത്ഥനകളും ആരാധനയും ഉണ്ടാവും. പീഢാനുഭവ വായന, കുർബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയാണ് പള്ളിയിൽ നടക്കുക. ഈ ദിവസം വിശുദ്ധ കുർബാന അർപ്പിക്കില്ല. യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങൾ ഓർത്ത് കൊണ്ട് കുരിശിന്റെ വഴി വളരെ പ്രധാനപ്പെട്ടതാണ്. കുരിശിന്റെ വഴിയായി തീരുമാനിക്കുന്ന പാതയിൽ 14 കേന്ദ്രങ്ങളിൽ കുരിശുകൾ സ്ഥാപിക്കുകയും 14 ഭാഗങ്ങളായുള്ള പ്രാർത്ഥനകൾ ചൊല്ലി കുരിശിന്റെ വഴി പൂർത്തീയാക്കുകയും ചെയ്യും.
കൈപ്പ് നീര്
യേശു ദേവൻ മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ച് കൊണ്ട് നടത്തിയ യാത്രയാണ് ഇതിലൂടെ അനുസ്മരിക്കുന്നത്. ദുഃഖ വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രാർത്ഥനയുടെ ഭാഗമായി കൈപ്പ് നീര് നൽകും. കുരിശിൽ കിടന്നപ്പോൾ തൊണ്ട വരണ്ട സമയത്ത് കുടിക്കാൻ വെള്ള ചോദിച്ച യേശുവിന് വിനാഗിരിയാണ് പടയാളികൾ നൽകിയതെന്നാണ് വിശ്വാസം. ഇതിന്റെ പ്രതീകമായാണ് കയ്പ്പ് നീര് കുടിക്കുന്നത്.
ദുഃഖ വെള്ളിയാഴ്ച ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക. മാംസാഹാരം പൂർണമായും ഒഴിവാക്ക് സസ്യാഹാരം മാത്രമാണ് കഴിക്കുക. ടിവി കാണുക, പുസ്തകം വായിക്കുക. പാട്ട് കേൾക്കുക തുടങ്ങിയ വിനോദ പരിപാടികളും ഒഴിവാക്കും.
ദുഃഖ വെള്ളി ആശംസകൾ:
യേശുവിൻ്റെ സ്നേഹം നിങ്ങളുടെ ഹൃദയത്തെ സ്വർഗീയ ആനന്ദവും വിശുദ്ധമായ ആഗ്രഹങ്ങളും കൊണ്ട് ഇന്നും എന്നേക്കും നിറയ്ക്കട്ടെ. നിങ്ങൾക്ക് ഒരു വിശുദ്ധ ഗുഡ് ഫ്രൈഡേ ആശംസിക്കുന്നു
നിങ്ങളുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ ആത്മാവിൽ വിശ്വാസവും നിങ്ങളുടെ വാക്കുകളിൽ വാഗ്ദാനവും ഉണ്ടായിരിക്കുക. നിങ്ങളുടെ ലക്ഷ്യം അറിയുകയും അത് നേടുന്നതിന് എല്ലാം സജ്ജമാക്കുകയും ചെയ്യുക












Click it and Unblock the Notifications