ഗൂഗിള്‍ ലക്ഷകണക്കിന് ജിമെയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു, നിങ്ങളുടേത് ഉണ്ടോ? കാരണം അറിയാം
കാലിഫോര്‍ണിയ: നിങ്ങള്‍ ജിമെയില്‍ യൂസര്‍മാരാണോ? എങ്കില്‍ നിര്‍ണായകമായ ഒരു കാര്യം ശ്രദ്ധിക്കണം. ഗൂഗിള്‍ അടുത്ത മാസം ലക്ഷകണക്കിന് ജിമെയില്‍ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യാന്‍ പോകുന്നത്. അതില്‍ നിങ്ങളുടേത് ഉണ്ടോ എന്ന് നോക്കണം. എന്തുകൊണ്ടാണ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതെന്ന് പറഞ്ഞ് തരാം. ജിമെയില്‍ അക്കൗണ്ടുകള്‍ നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കാറില്ലേ? എങ്കില്‍ അക്കൗണ്ടുകള്‍ നഷ്ടമാവാനുള്ള സാധ്യതയുണ്ട്.
ഇവര്‍ സ്വന്തം അക്കൗണ്ടില്‍ പ്രവേശിക്കാനുമാകില്ല. ഇത് ഡിസംബര്‍ മുതല്‍ ഗൂഗിള്‍ ചെയ്യാന്‍ പോകുന്ന കാര്യമാണ്. ജിമെയിലില്‍ നിരന്തരം ഉപയോഗിക്കാതെ ഇരിക്കുന്ന നിരവധി അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഗൂഗിളിന്റെ കണ്ടെത്തല്‍. രണ്ട് വര്‍ഷത്തോളം യാതൊരു കാര്യങ്ങളും നടക്കാത്ത ജിമെയില്‍ അക്കൗണ്ടുകളാണ് ഗൂഗിള്‍ ഡിലീറ്റ് ചെയ്യുന്നത്. ഡീആക്ടിവേറ്റ് ചെയ്യുന്നതോടെ ഇവയില്‍ ലോഗിന്‍ ചെയ്യാനും നിങ്ങള്‍ക്ക് സാധിക്കില്ല.

അതുകൊണ്ട് നിങ്ങള്‍ രണ്ട് വര്‍ഷത്തോളമായി യാതൊരു കാര്യവും ജിമെയിലില്‍ ചെയ്തിട്ടില്ലെങ്കില്‍ പണികിട്ടാന്‍ എല്ലാ സാധ്യതയുമുണ്ട്. വേഗം ലോഗിന്‍ ചെയ്ത് മെയില്‍ അയക്കാന്‍ ശ്രമിച്ചാല്‍ ഈ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചേക്കും. ഗൂഗിള്‍ പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിച്ചേലിയാണ് ബ്ലോഗ് പോസ്റ്റില്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയത്. റിസ്‌കുകള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടി ഗൂഗിള്‍ സ്വീകരിക്കുന്നതെന്ന് ക്രിച്ചെല്ലി പറയുന്നു.
ഇനാക്ടിവിറ്റി പോളിസി അപ്‌ഡേറ്റ് ചെയ്യുകയാണെന്നും, രണ്ട് വര്‍ഷം വരെ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടുമെന്നും ക്രിച്ചെല്ലി വ്യക്തമാക്കി. അക്കൗണ്ടിലെ കണ്ടന്റുകള്‍ അടക്കമായിരിക്കും നീക്കം ചെയ്യുക. ജിമെയില്‍, ഡോക്യുമെന്റുകള്‍, ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയെല്ലാം ഡിലീറ്റാവും.
പ്രവര്‍ത്തരഹിതമായ അക്കൗണ്ടുകള്‍ പലപ്പോഴും പഴയ പാസ്‌വേഡിലോ അതല്ലെങ്കില്‍ റീയൂസ്ഡ് പാസ്‌വേഡുകളോ ആയിരിക്കും ഉപയോഗിക്കുന്നുണ്ടാവും. അത് റിസ്‌കാണ്. ജിമെയിലുകള്‍ എക്‌സ്‌പോസ് ചെയ്യാന്‍ ഇത് കാരണമാകും. ഇത്തരം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നത് ആ അപകടം ഒഴിവാക്കാനാണെന്നും ക്രിച്ചെല്ലി പറഞ്ഞു.
ഗൂഗിളിന്റെ ഇന്റേണല്‍ പരിശോധനയില്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളേക്കാള്‍ പത്തിരട്ടി അധികമാണ് സജീവ അക്കൗണ്ടുകള്‍. അതുകൊണ്ടാണ് അവ നീക്കംചെയ്യുന്നത്. അക്കൗണ്ടുകള്‍ എക്‌സ്‌പോസ് ചെയ്യപ്പെട്ടാല്‍ അത് പല തരത്തിലുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാരെ സഹായിക്കും. എന്ത് കാര്യങ്ങള്‍ക്കും ഇവ ഉപയോഗിക്കാം. സ്പാമായും ഇവ ഉപയോഗിക്കാം.
കഴിഞ്ഞ രണ്ട് വര്‍ഷമായി ജിമെയില്‍ അക്കൗണ്ടുകള്‍ തുറന്നില്ലെങ്കില്‍ മാത്രമാണ് പ്രശ്‌നമുള്ളത്. സ്‌കൂളുകള്‍, ബിസിനസുകള്‍ എന്നിവയുടെ അക്കൗണ്ടുകളെ ഒന്നും ഇത് ബാധിക്കില്ല. ഓരോ രണ്ട് വര്‍ഷത്തിലും ജിമെയില്‍ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ സംരക്ഷിക്കാം. ഏതെങ്കിലും ഗൂഗിള്‍ സര്‍വീസുമായി ബന്ധപ്പെടുത്തിയുണ്ടെങ്കിലും അക്കൗണ്ട് നഷ്ടമാവില്ല. അതിലൂടെ അക്കൗണ്ട് ആക്ടീവായി കരുതും.












Click it and Unblock the Notifications