ജസ്റ്റ് ഗൂഗിള്‍ തിങ്ക്‌സ്; ഗൂഗിളിലെ ശമ്പള വിവരങ്ങള്‍ പുറത്ത്; എഞ്ചിനീയര്‍മാര്‍ വാങ്ങുന്ന തുക അറിയാം!!
വാഷിംഗ്ടണ്‍: ഗൂഗിളിലെ ജീവനക്കാര്‍ എത്ര ശമ്പളം വാങ്ങുന്നുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതുവരെ ഗൂഗിള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ആ വിരം ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്. കോടികളാണ് ജീവനക്കാര്‍ക്കായി നല്‍കുന്നത്. ബിസിനസ് ഇന്‍സൈഡറാണ് ജീവനക്കാരുടെ ശമ്പളം വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2022ല്‍ 2.79802 ലക്ഷം യുഎസ് ഡോളര്‍ എന്ന നിരക്കിലാണ് ശരാശരി ശമ്പളം ലഭിച്ചിരിക്കുന്നത്. ഇത് ഇന്ത്യയില്‍ 2.30 കോടി രൂപ വരും. ഗൂഗിള്‍ ജീവനക്കാര്‍ക്കായി നല്‍കിയിട്ടുള്ള സ്‌പ്രെഡ്ഷീറ്റിലാണ് വിവിധ പൊസിഷനുകളിലുള്ള ജീവനക്കാരുടെ ശമ്പളത്തെ കുറിച്ചുള്ള വിവരങ്ങളുള്ളത്. ഗൂഗിളില്‍ സോഫ്റ്റ് വെയര്‍ ഞ്ചെിനീയര്‍മാരാണ് ഏ്‌റവുമധികം ശമ്പളം വാങ്ങുന്നത്. 7.18 ലക്ഷം ഡോളറാണ് 2022ല്‍ ഇവരുടെ അടിസ്ഥാന ശമ്പളം. യുഎസ്സില്‍ ജോലി ചെയ്യുന്ന 12000 ജീവനക്കാരുടെ വിവരങ്ങളാണ് ഇതിലുള്ളത്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, ബിസിനസ് അനലിസ്റ്റുകള്‍, സെയില്‍സ് പീപ്പിള്‍, അടക്കമുള്ളവരാണ് ഈ ലിസ്റ്റിലുള്ളത്. ഗൂഗിളിലെ ഡാറ്റപ്രകാരം ആദ്യത്തെ ഉയര്‍ന്ന ശമ്പള സ്‌കെയിലുള്ള പത്ത് സ്ഥാനങ്ങളിലും ഉള്ളത് എഞ്ചിനീയറിംഗ്, ബിസിനസ്, സെയ്ല്‍സ് വിഭാഗങ്ങളിലുള്ളവരാണ്. ഇവരുടെ അടിസ്ഥാന ശമ്പളം കോടികള്‍ വരും. ഗൂഗിളിന്റെ നഷ്ടപരിഹാരവും അതുപോലെ അമ്പരപ്പിക്കുന്ന അത്ര ഉയര്‍ന്നതാണ്.
ഓഹരി ഓപ്ഷനുകള്‍, ബോണസുകള്‍, എന്നിവയാണ് നഷ്ടപരിഹാര പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഏതെങ്കിലും തരത്തില്‍ ജീവനക്കാര്‍ക്ക് നഷ്ടമുണ്ടായാലോ, പിരിച്ചുവിടുകയോ ചെയ്താല്‍ അതിന് കൃത്യമായ പാക്കേജുകളാണ് നല്‍കുക. അടിസ്ഥാന ശമ്പളത്തിനും എത്രയോ മുകളിലാണിത്. ഓഹരികള്‍ വഴി 2022ല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ 1.5 മില്യണ്‍ ഡോളര്‍ വരെയാണ് സമ്പാദിക്കാനുള്ള അവസരം ഗൂഗിള്‍ നല്‍കുന്നത്.
ഗൂഗിളിന്റെ എല്ലാ മേഖലയിലും വെച്ച് നോക്കുമ്പോള്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ള ശമ്പളം അമ്പരപ്പിക്കുന്നതാണ്. 2022ല്‍ 5.90 കോടി രൂപയാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ശമ്പളമായി ലഭിച്ചത്. എഞ്ചിനീയറിംഗ് മാനേജര്‍ 3.28 കോടി, എന്റര്‍പ്രൈസ് ഡയറക്ട് സെയില്‍സ് 3.09 കോടി, ലീഗല്‍ കോര്‍പ്പറേറ്റ് കൗണ്‍സല്‍ 2.62 കോടി, സെയില്‍സ് സ്ട്രാറ്റജി 2.62 കോടി, യുഎക്‌സ് ഡിസൈന്‍ 2.58 കോടി, ഗവണ്‍മെന്റ് അഫയേഴ്‌സ് ആന്‍ഡ് പബ്ലിക് പോളിസി 2.56 കോടി, റിസര്‍ച്ച് സയന്റിസ്റ്റ് 2.53 കോടി, ക്ലൗഡ് സെയില്‍സ് 2.47 കോടി, പ്രോഗ്രാം മാനേജര്‍ 2.46 കോടി എന്നിങ്ങനെയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളവരുടെ ശമ്പളം.
അതേസമയം ഈ ആനുകൂല്യങ്ങളെല്ലാം യുഎസ്സിലെ മുഴുവന്‍ സമയ ജീവനക്കാര്‍ക്കുള്ളതാണ്. അതേസമയം ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ളത് മെറ്റയാണ്. മൂന്നാം സ്ഥാനത്ത് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റാണ് ഉള്ളത്.












Click it and Unblock the Notifications