ബസിലിരുന്ന് ഉറങ്ങിയാലും ഭയക്കണ്ട: ഗൂഗിള്‍ മാപ്പ് വിളിച്ചെഴുന്നേല്‍പ്പിക്കും, അപ്ഡേറ്റ് ഉടന്‍ വരും!!
ദില്ലി: പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നവരെ സഹായിക്കാനുള്ള നീക്കവുമായി ഗൂഗിള്‍ മാപ്പ്. ബസിലിരുന്ന് ഉറങ്ങുകയോ കൃത്യമായി സ്റ്റോപ്പില്‍ ഇറങ്ങാനോ മറക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ മാപ്പ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ബസിലോ ട്രെയിനിലോ ഇരുന്ന് സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറന്നുപോകുന്നവര്‍ക്കും ഉറങ്ങിപ്പോകുന്നവര്‍ക്കുമാണ് ഗൂഗിള്‍ അപ്ഡേഷന്‍ ഉപകാരപ്പെടുക. ഗൂഗിള്‍ മാപ്പിലെ നാവിഗേഷന്‍ മോഡ് ഡ്രൈവിംഗിന് വേണ്ടിയോ നടക്കുന്നതിന് വേണ്ടിയോ ഓണ്‍ ചെയ്ത് വച്ചാല്‍ ഉപയോക്താക്കള്‍ക്ക് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനമെന്ന് ടെക് വെബ്സൈറ്റ് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് സംബന്ധിച്ച് ഗൂഗിളില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഗൂഗില്‍ മാപ്പിന്‍റെ പ്രധാന ആപ്പില്‍ ഈ ഫീച്ചര്‍ ഇടംപിടിക്കുമെന്നാണും ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നുമാണ് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലൊക്കേഷന്‍ ഷെയറിംഗ് ഇഷ്ടപ്പെട്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ആപ്പില്‍ അപ്‍ഡേറ്റ് ചെയ്യുമെന്നും ടെക് ക്രഞ്ച് ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ വാഹനം പാര്‍ക്ക് ചെയ്ത സ്ഥലങ്ങളെക്കുറിച്ചും ആപ്പ് ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. പരിചിതമല്ലാത്ത നഗരത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവര്‍ക്കും ഏറെ ഉപയോഗപ്രദമായിരിക്കും ഗൂഗുളിന്‍റെ ഈ അപ്‍ഡേഷന്‍. വഴിതിരഞ്ഞുള്ള യാത്രകള്‍ക്കും ഇതോടെ ഗൂഗിള്‍ പരിഹാരം നിര്‍ദേശിക്കകയാണ്.












Click it and Unblock the Notifications