വര്‍ക്ക് ഫ്രം ഹോം നിര്‍ത്തി ജോലിക്കാരെ തിരിച്ചെത്തിക്കാന്‍ ഗൂഗിള്‍; വമ്പന്‍ ഓഫര്‍
കോവിഡ് മഹാമാരിക്കാലത്താണ് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം നല്‍കിത്തുടങ്ങിയത്. ആദ്യം ജീവനക്കാര്‍ക്ക് പ്രയാസമൊക്കെ തോന്നിയെങ്കിലും പിന്നീട് വര്‍ക്ക് ഫ്രം ഹോം എല്ലാവരും ആസ്വദിച്ച് തുടങ്ങി എന്ന് വേണം പറയാന്‍. തിരക്കുപിടിച്ച ജീവിതത്തില്‍ കുടുംബത്തോടൊപ്പം സമയം ചെലവിടാന്‍ കഴിയാത്ത ആളുകള്‍ക്ക് ശരിക്കും വര്‍ക്ക് ഫ്രം ഹോം വലിയ ഉപകാരമായിരുന്നു.
കോവിഡ് ഭീഷണിയൊക്കെ മാറിയെങ്കിലും ഇപ്പോള്‍ ആളുകള്‍ തിരിച്ച് ഓഫീസുകളിലേക്ക് പോകാന്‍ മടിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചത് കൊണ്ട് മാത്രം പലരും ജോലി രാജി വെയ്ക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.ഇപ്പോള്‍ ഗൂഗില്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ജീവനക്കാരെ തിരിച്ച് ഓഫീസില്‍ എത്തിക്കാനുള്ള നീക്കത്തിലാണ്. ഓഫീസിലേക്ക് തിരികെ എത്തിക്കാന്‍ ആകര്‍ഷകമായ ഓഫര്‍ ആണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന എല്ലാ സൗകര്യങ്ങളും ഉള്ള 240 റൂമുകളാണ് ഗൂഗിള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി സജ്ജമാക്കിയിരിക്കുന്നത്, ഈ പുതിയ സ്‌കീം ജീവനക്കാരെ ഓഫീസിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഴ്ചയില്‍ 3 തവണ ഓഫീസില്‍ വരണമെന്നാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സെപ്റ്റംര്‍ 3 മുതല്‍ ആരംഭിക്കുന്ന ഈ ഓഫറിലൂടെ ഓഫീസിന് സമീപത്താണ് താമസം തയ്യാറാക്കിയിരിക്കുന്നത്.
ഫുള്‍ ടൈം ജീവനക്കാര്‍ക്ക് അവരുടെ വ്യക്തിഗത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലഭ്യമാകുന്ന സീസണല്‍ ഡിസ്‌കൗണ്ടിന്റെ ഭാഗമായി രാത്രിക്ക് 99 ഡോളര്‍ നിരക്കില്‍ ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍ എന്നാണ് ലഭിക്കുന്ന വിവരം..
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജീവനക്കാര്‍ ഓഫീസില്‍ എത്തണം എന്ന് ഗൂഗില്‍ നിര്‍ബദ്ധം ആക്കിയിരുന്നു. ഈ ജൂണില്‍, ബിസിനസ്സ് ഓഫീസ് ഹാജര്‍ കര്‍ശനമാക്കുകയും ജീവനക്കാരുടെ ബാഡ്ജ് സൈ്വപ്പുകള്‍ ട്രാക്കുചെയ്യാന്‍ തുടങ്ങുകയും ചെയ്തു.
ഇത് തൊഴിലാളികളെ രോഷാകുലരാക്കുകയും 'ഞങ്ങളെ സ്‌കൂള്‍ കുട്ടികളെപ്പോലെയാണ് പരിഗണിക്കുന്നത്' എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുകയും ചെയ്തു. ഇതോടെയാണ് സൗമ്യമായ ഒരു സമീപനം പിന്തുടരാന്‍ കമ്പനി തീരുമാനിച്ചത്. ഓഫീസിന് അടുത്ത് താമസിക്കുമ്പോള്‍ ഉറങ്ങാന്‍ അധിക സമയം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.












Click it and Unblock the Notifications