Viral Video: ഫയര്‍ ഹെയര്‍ കട്ട് പാളി; യുവാവിന്റെ തലയില്‍ തീ ആളിപ്പടര്‍ന്നു പൊള്ളലേറ്റു; വീഡിയോ
ഒരോ സമയത്തും ഓരോ കാര്യങ്ങൾ ട്രെൻഡ് ആവാറുണ്ട്. അത്തരത്തിൽ ട്രെൻഡ് ആവുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് ഹെയർ സ്റ്റൈൽ. പലതരത്തിലുള്ള ഹെയർ സ്റ്റൈൽ ഓരോ സമയത്തും ട്രെൻഡ് ആവാറുണ്ട്.... പ്രത്യേകിച്ച് സിനിമകൾ ഇറങ്ങുന്നസമയത്താണ് ഇത്തരം ഹെയർ സ്റ്റൈലുകൾ ട്രെൻഡ് ആവാറുള്ളത്....
സിനിമയിലെ നായകന്റെ ഹെർ സ്റ്റൈൽ യുവാക്കൾ അനുകരിക്കുന്നത് പതിവാണ്. ഹെയർ സ്റ്റൈലും ഹെയർ കളറിംഗ് അതുപോലെ തന്നെ ഇടക്കാലത്ത് ട്രെൻഡായ മറ്റൊന്നാണ് ഹെയർ കട്ടിംഗ്. ഹെയർ സ്റ്റൈലിന് കിട്ടിയ അതേ സ്വീകാര്യതയാണ് ഹെയർ കട്ടുചെയ്യുന്ന രീതിക്കും കിട്ടിയത്. അത്തരത്തിൽ വൈറലായ ഒരു രീതിയായിരുന്നു ഫയർ കട്ടിംഗ്.

തീ ഉപയോഗിച്ച് മുടി വെട്ടുന്ന രീതിയാണ് ഇത്. കാണാൻ വളരെ കൗതുകമുള്ളതാണ് എങ്കിലും ഈ രീതിയുടെ അപകടത്തെക്കുറിച്ച് നേരത്തെ തന്നെ പലരും സംശയം ഉയർത്തിയതാണ്. ഇപ്പോൾ ആ സംശയം ശരി വെക്കുന്ന ഒരു സംഭവമാണ് നടന്നിരിക്കുന്നത്. തീ കൊണ്ടുള്ള കളി യഥാർത്ഥത്തിൽ ഒരു തീക്കളിയായി മാറിയിരിക്കുകയാണ്.

അപകട സാധ്യത ഏറെയുണ്ടായിട്ടും യുവാക്കൾ ഫയർ കട്ടിംഗിന് എത്താറുണ്ട്. അത്തരത്തിൽ ഫയർ കട്ടിംഗിന് എത്തിയ യുവാവിനാണ് ഇപ്പോൾ ദുരനുഭവം ഉണ്ടായത്. സംഭവം നടന്നത് ഗുജറാത്തിലെ വൽസാദിൽ ആണ്. തീ ഉപയോഗിച്ച് മുടിമുറിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിക്കുക ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

വാപി പട്ടണത്തിലെ ഒരു സലൂണിലാണ് സംഭവം. ഏറെ പ്രചാരം നേടിയ 'ഫയർ ഹെയർകട്ടി'നായി പതിനെട്ടുകാരൻ ബാർബറെ സമീപിക്കുകയായിരുന്നു. മുടിയിൽ തീയിട്ട ശേഷം തല ചീവാലാണ് സാധാരണ ചെയ്യാറുള്ളത്. അതുപോലെ തന്നെ പതിനെട്ടുകാരൻറെ മുടിയിൽ തീയിട്ട ജീവനക്കാരൻ ചീവാൻ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു. കൈ കൊണ്ട് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പൊള്ളലേറ്റ യുവാവ് കടയിൽ നിന്ന് ഓടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വൽസാദിലെ സിവിൽ ആശുപത്രിയിലേക്കും അവിടെനിന്നും സൂറത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അന്വേഷണ ഉദ്യോഗസ്ഥൻ കരംസിൻഹ് മക്വാന അറിയിച്ചു. യുവാവിന്റെയും ബാർബറിന്റെയും മൊഴി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വീഡോയ സേഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപേരാണ് സംഭവത്തെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിട്ടുള്ളത്. ഇത്തരത്തിലുള്ള തീക്കളിക വളരെ പണ്ടുതന്നെ നിരോധിക്കേണ്ടതായിരുന്നു എന്നാണ് വീഡോയയ്ക്ക് താഴെ വരുന്ന കമന്റുികൾ. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടം ഉള്ള പോലെ മുടി വെട്ടിക്കോ പക്ഷേ ഇത്തരം അപകടം വരുത്തിവെക്കുന്ന രീതി പരീക്ഷിക്കാരിക്കൂവെന്നാണ് ഒരാളുടെ കമന്റ്..
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications