Happy Easter 2024 Wishes In Malayalam: യേശുവിന്റെ സ്നേഹവും ത്യാഗവും സ്മരിച്ച് ആശംസിക്കാം ഈ ഈസ്റ്റർ
മാർച്ച് 31 ന് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കും. യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന് ശേഷം മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റത്തിന്റെ ആഘോഷമായാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ശനിയാഴ്ച അർധരാത്രി മുതൽ പള്ളികളിൽ ആരാധനയോട് കൂടിയാണ് ഈസ്റ്റർ ആഘോഷം ആരംഭിക്കുന്നത്. സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമയാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.
മനുഷ്യ രാശിക്ക് വേണ്ടി കുരിശിൽ മരിച്ച യേശു ക്രിസ്തു മരിച്ചവർക്കിടയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്തുവെന്നാണ് വിശ്വാസം. 40 ദിവസത്തെ നോമ്പ് മുറിച്ച് വിരുന്നോട് കൂടി യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ ക്രൈസ്തവർ ആഘോഷമാക്കുന്നു.

ഈസ്റ്ററും ഉയർത്തെഴുന്നേൽപ്പും:
പീഢനങ്ങൾ ഏറ്റ് കുരിശിൽ ജീവൻ വെടിഞ്ഞ യേശു ദേവന്റെ ശരീരം ഒരു കല്ലറയിൽ അടക്കം ചെയ്തു. ഇതിന് ശേഷം മൂന്നാം നാൾ യേശു ദേവൻ ഉയർത്തെഴുന്നേറ്റു. ശേഷം സ്വർഗാരോഹണം ചെയ്തു. ഈസ്റ്ററിന് മുമ്പുള്ള ഏഴ് ദിവസങ്ങളും വിശ്വാസികൾ ഏറെ വിശുദ്ധമായാണ് കാണുന്നത്.
ഓശാന:
ഈസ്റ്ററിന് മുമ്പുള്ള ഓശാന ഞായറാഴ്ചയാണ് വിശുദ്ധ വാരം ആരംഭിക്കുന്നത്. യേശു ദേവൻ അനുയായികളോടൊപ്പം അവസാനത്തെ അത്താഴം കഴിച്ചതായി കരുതപ്പെടുന്ന പെസഹാ വ്യാഴവും തുടർന്ന് ദുഃഖവെള്ളിയും കഴിഞ്ഞാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.
യേശു ദേവൻ ശിഷ്യന്മാർക്കൊര്രം അന്ത്യ അത്താഴം കഴിച്ചതും, അവരുടെ കലുകൾ കഴുകി ഉദാത്ത മാതൃക കാണിച്ചതും സ്മരിക്കുന്നതാണ് പെസഹാ വ്യാഴാഴ്ച.
ദുഃഖ വെള്ളി യേസു ദേവന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശുമരണത്തേയുമാണ് വിശ്വസികൾ സ്മരിക്കുന്നത്.ക്രിസ്ത്യൻ പള്ളികളിൽ ഈസ്റ്ററിന് പ്രത്യേക ശുശ്രൂഷകൾ, കുർബാന, തിരുകർമ്മങ്ങൾ എന്നിവ നടത്തും. ക്രൈസ്തവ ഭവനങ്ങളിൽ പ്രത്യേക വിഭവങ്ങൾ ഒരുക്കും. കുടുംബത്തിലെ ആളുകൾ എല്ലാവരും ഒത്തുചേരും.
ഈസ്റ്റർ ആശംസകൾ:
ഈസ്റ്റർ പ്രത്യാശയുടെയും സ്നേഹത്തിന്റെയും സമയമാണ്. ആളുകൾ പരസ്പരം ഈസ്റ്റർ ആശംസിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യും ഈ ഈസ്റ്റർ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഈസ്റ്റർ ആശംസിക്കാം:
യേശു ദേവന്റെ സ്നേഹവും കരുണയും താങ്കൾക്ക് ഉണ്ടാവട്ടേയെന്ന് ആശംസിക്കുന്നു
താങ്കൾക്കും കുടുംബത്തിനും വളരെ സന്തോഷവും സ്നേഹവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ. യേശുവിന്റെ കൃപ എന്നും ഉണ്ടാവും
ഈസ്റ്റർ ദിവസത്തിൽ നിങ്ങൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.
യേശു ദേവൻ കാണിച്ചുതന്ന സ്നേഹവും ത്യാഗവും ഒക്കെ എന്നും മനസ്സിൽ ഉണ്ടാവട്ടേ, ഈ പുണ്യദിനത്തിൽ താങ്കൾക്കും കുടുംബത്തിനും
ഈസ്റ്റർ ആശംസകൾ നേരുന്നു.
യേശു ദേവന്റെ അനുഗ്രഹം എന്നും താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടേ, ഈ ഈസ്റ്ററിൽ സന്തോഷം വന്നുചേരട്ടെ












Click it and Unblock the Notifications