ഫ്രണ്ട്ഷിപ് ഡേ അല്ലേ... സൗഹൃദത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍; പ്രത്യേകിച്ചും ഓഫീസ് സൗഹൃദങ്ങളില്‍!!
സൗഹൃദം ആഘോഷമാക്കാന്‍ പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യം ഒന്നും ഇല്ല. പക്ഷേ ലോകം മുഴുവന്‍ സൗഹൃദ ദിനം ആഘോഷിക്കുമ്പോള്‍ നമുക്കങ്ങനെ മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ...
രക്ത ബന്ധങ്ങളേക്കാള്‍ പലപ്പോഴും ശക്തമാകും സൗഹൃദങ്ങള്‍. മനസ്സ് മനസ്സിനെ തൊട്ടറിയുക പലപ്പോഴും അടുത്ത സൗഹൃദങ്ങളിലൂടെയാകും. എന്നാല്‍ ചിലരുണ്ട്, അവര്‍ക്ക് നല്ല സുഹൃത്തുക്കളെ സൃഷ്ടിക്കാനേ കഴിയില്ല. മറ്റ് ചിലരാണെങ്കില്‍ സുഹൃത്തുക്കള്‍ക്ക് എപ്പോഴും പണികൊടുത്തുകൊണ്ടേയിരിക്കും!!!
എങ്ങനെയാണ് നമുക്ക് സുഹൃത്തുക്കളുണ്ടാകുന്നത്. വീട്ടില്‍ നിന്ന് വിട്ട് നില്‍ക്കുന്ന സമയങ്ങളില്‍ എന്ന് ഉറപ്പിച്ച് പറയാം. അത് ചിലപ്പോള്‍ സ്കൂളിലോ കോളേജിലോ ആകാം ഓഫീസില്‍ ജോലി ചെയ്യുന്പോഴാകാം. ഓഫീസ് സൗഹൃദങ്ങളുടെ ഗുണഗണങ്ങളാണ് ഇവിടെ വര്‍ണിക്കാന്‍ പോകുന്നത്. പക്ഷേ എല്ലാ ഗുണങ്ങളും എപ്പോഴും ഗുണങ്ങളായിത്തന്നെ നില്‍ക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

പകല്‍ മുഴുവന്‍
സാധാരണ ഗതിയില്‍ പകല്‍ സമയം മുഴുവന്‍ നിങ്ങള്‍ എവിടെയാകും ചെലവഴിയ്ക്കുക? ഓഫീസില്‍ എന്നാകും ഉത്തരം. ചുരുങ്ങിയത് എട്ട് മണിക്കൂര്‍ വച്ച് ആഴ്ചയില്‍ അഞ്ചോ, അല്ലെങ്കില്‍ ആറോ ദിവസം. നിങ്ങള്‍ക്ക് സൗഹൃദങ്ങളുണ്ടാക്കാന്‍ ഇതിലും പറ്റിയ സ്ഥലം വേറെയില്ല.

താത്പര്യങ്ങള്‍
പല സ്ഥലങ്ങളിലും ഒരേ സ്വഭാവമുള്ള ജോലിയാകും നിങ്ങള്‍ ചെയ്യുന്നുണ്ടാവുക. കൂടെയുള്ളവരും അങ്ങനെ തന്നെ. നല്ല സുഹൃത്തുക്കളുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ ജോലി എപ്പോഴും ആസ്വാദ്യകരമാകില്ലേ...

എല്ലാം അറിയും
നിങ്ങളെ ഏറ്റവും അധികം സന്തോഷിപ്പിയ്ക്കുന്ന കാര്യം എന്താണെന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നന്നായി അറിയുന്നുണ്ടാവില്ലേ... തലക്ക് തീ പിടിച്ചിരിയ്ക്കുമ്പോള്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ ഓഫീസ് സുഹൃത്തുക്കള്‍ക്കല്ലാതെ ആര്‍ക്ക് കഴിയും.

കളിയും ചിരിയും
ജോലി ഭാരം വലിയൊരു പ്രശ്‌നമാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ ആശ്വാസം കിട്ടുക ജോലിക്കിടയിലെ ചില ചെറിയ സൗഹൃ സംഭാഷണങ്ങളിലൂടെ ആയിരിക്കും.

മദ്യപാനം
ഓഫീസിലെ ടെന്‍ഷന്‍ മുഴുവന്‍ തീര്‍ക്കാന്‍ പലരും സ്വീകരിയ്ക്കുന്ന ഒരു എളുപ്പവഴിയാണ് മദ്യപാനം(അതിനിപ്പോള്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഒന്നും ഇല്ല കേട്ടോ). അതിനും പറ്റിയ കമ്പനി ഓഫീസ് സുഹൃത്തുക്കള്‍ തന്നെ.

ഹാങ് ഓവര്‍
സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ഫിറ്റ് ആയി അടുത്ത ദിവസം ഹാങ് ഓവര്‍ വന്നാല്‍ എന്ത് ചെയ്യും. ഓഫീസ് സുഹൃത്തുക്കളാണോ... അവര്‍ നിങ്ങളെ നന്നായി നോക്കിക്കോളും.

കുറ്റം പറയുമ്പോള്‍
ഓഫീസില്‍ എല്ലാവര്‍ക്കും 'പണികൊടുക്കുന്ന' ഒരാള്‍ ഉണ്ടാകും. അയാളെ കുറിച്ച് കുറച്ച് കുറ്റം പറയുമ്പോള്‍ കിട്ടുന്ന ആശ്വാസം വളരെ വലുതായിരിക്കില്ലേ..

ഗോസിപ്
ഓഫീസ് ഗോസിപ്പുകള്‍ക്ക് ഒരുകാലത്തും ഒരു കുറവും ഉണ്ടാകില്ല. സംഗതി ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും സൗഹൃദങ്ങളില്‍ ഇതൊക്കെ രസകരമായ സംഗതിയാണ്. പക്ഷേ ഇതൊരിക്കലും കൈവിട്ട് പോകാതെ നോക്കേണ്ടതാണ്.

രഹസ്യങ്ങള്‍
ഓഫീസില്‍ വച്ച് നിങ്ങള്‍ക്ക് എപ്പോഴും ഓഫീസ് കാര്യങ്ങള്‍ മാത്രം സംസാരിച്ചുകൊണ്ടിരിയ്ക്കാന്‍ പറ്റുമോ? ഒരിക്കലും ഇല്ല. അപ്പോള്‍ സ്വാഭാവികമായും രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ നിങ്ങള്‍ക്ക് അവിടെ സുഹൃത്തുക്കളെ കിട്ടും.

തോന്നിവാസങ്ങള്‍
പ്രശ്‌നങ്ങള്‍ ഏതുമാകട്ടെ- ഓഫീസിലേയോ വീട്ടിലേയോ- അത് ഒരു എച്ച്ആര്‍ മാനേജരുമായി ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ എത്ര നല്ലതാണ് ഓഫീസ് ഫ്രണ്ടുമായി സംസാരിയ്ക്കുന്നത്.












Click it and Unblock the Notifications