Happy Maha Shivratri 2024 Wishes In Malayalam: മഹാ ശിവരാത്രിയുടെ ഐതിഹ്യവും ആചാരവും അറിയാം, ആശംസിക്കാം
മാർച്ച് 8 നാണ് ഈ വർഷത്തെ ശിവരാത്രി. കുംഭ മാസത്തിലെ കൃഷ്ണ ചതുർദ്ദശിയിലാണ് മഹാ ശിവരാത്രി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കുന്നു എന്നാണ് വിശ്വാസം. പിതൃക്കൾക്ക് ബലിയർപ്പിക്കുന്നത് ശിവരാത്രിയുടെ പ്രത്യേകതയാണ്. ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് ബലിദർപ്പണത്തിന് നിരവധി ആളുകൾ എത്താറുണ്ട്.
ശിവരാത്രിക്ക് പിന്നിലെ ഐതിഹ്യം:
ശിവരാത്രിക്ക് പിന്നിൽ നിരവധി ഐതിഹ്യമുണ്ട്, അതിൽ പ്രധാനപ്പെട്ട ഒന്നാണ് പാലാഴി മഥനവുമായി ബന്ധപ്പെട്ടത്. മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂട വിഷം ലോക രക്ഷയ്ക്കായി മഹാദേവൻ പാനം ചെയ്തു. ഈ വിഷം ഉള്ളിൽ ചെന്ന് ദേവന് ഹാനികരമാകാതിരിക്കാൻ പാർവതി ദേവി ദേവന്റെ കണ്ഠത്തിൽ മുറുകെ പിടിച്ചു.

എന്നാൽ വായിൽ നിന്ന് പുറത്ത് പോകാതിരിക്കാൻ മാഹ വിഷ്ണു ശിവന്റെ വായ പൊത്തിപ്പിടിച്ചു. അങ്ങനെ വിഷം ശിവന്റെ കണ്ഠത്തിൽ ഉറക്കുകയും കഴുത്തിൽ നീല നിറമാവുകയും ചെയ്തു. അങ്ങനെ ശിവന് നീലകണ്ഠൻ എന്ന പേര് വന്നു. ദേവന് ആപത്തൊന്നും വരാതിരിക്കാൻ പാർവതി ദേവി ഉറക്കമൊഴിച്ച് പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി ആയി ആഘോഷിക്കുന്നത് എന്നാണ് പറയുന്നത്.
വേറൊരു ഐതിഹ്യം വിഷ്ണുവും ശിവനും ബ്രഹ്മാവുമായി ബന്ധപ്പെട്ട കഥയാണ്. ബ്രഹ്മാവും വിഷ്ണുമായി വലിപ്പച്ചെറുപ്പ സംംബന്ധമായ തർക്കം ഉണ്ടായി. ആ സമയത്ത് ശിവലിംഗം അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതിന്റേ മേലറ്റവും കീഴറ്റവും കണ്ടുപിടിക്കാൻ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും പുറപ്പെട്ടു.
ഏറെ സഞ്ചരിച്ചിട്ടും കണ്ടെത്താൻ സാധിക്കാത്തതിനാൽ രണ്ട് പേരും മടങ്ങിയെത്തി. അപ്പോൾ മഹാദേവൻ പ്രത്യക്ഷപ്പെട്ടു. മാഘമാസത്തിലെ കറുത്ത പക്ഷത്തിലെ ചതുർദശി രാത്രിയിലാണ് ദേവൻ അവിടെ പ്രത്യക്ഷപ്പെട്ടത്. ഇനി മുതൽ എല്ലാ വർഷവും ഈ രാത്രി ഒരു വ്രതം അനുഷ്ഠിക്കണമെന്നും അതിന് ശിവ രാത്രി എന്നായിരിക്കും പേര് എന്ന് ശിവൻ കല്പപ്പിച്ചതായുമാണ് പറയുന്നത്.
ശിവ ക്ഷേത്ര ദർശനം
ശിവ ക്ഷേത്ര ദർശനം നടത്തുന്നതും വ്രതമെടുക്കുന്നതുമാണ് ശിവ രാത്രിയുടെ പ്രത്യേകത. ശിവന് പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുകയും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാരയും നടത്തുകയും ചെയ്യാറുണ്ട്. രാത്രി ഉറക്കമൊഴിച്ചുള്ള വ്രതമാണ് പ്രത്യേകത. ശിവ രാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല.
ശിവരാത്രി ആശംസകൾ: പ്രിയപ്പെട്ടവർക്ക് ശിവരാത്രി ആശംസിക്കാം
മഹാദേവന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു
ഈ മഹാ ശിവരാത്രി ദിനത്തിൽ മഹാദേവനെ ഭക്തിയോടെ പ്രാർത്ഥിക്കാം. മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടേ
ഈ ശിവരാത്രി ദിനത്തിൽ താങ്കളുടെ കുടുംബത്തിന് ഐശ്വര്യം ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു..












Click it and Unblock the Notifications