മേയ് ഒന്ന് എന്തുകൊണ്ട് തൊഴിലാളി ദിനമായി ആഘോഷിക്കുന്നു? അവധിയുണ്ടോ; അറിയേണ്ടതെല്ലാം
സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, ഈ മുദ്രാവാക്യം കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ ഓടിയെത്തുക മെയ് ദിനമാണ്. എന്തുകൊണ്ടാണ് മേയ് ദിനം ഒന്നാം തിയതി തന്നെ ആഘോഷിക്കുന്നത്. അതിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ? ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും മേയ് ദിനം ആഘോഷിക്കുന്നത് മേയ് ഒന്നാം തിയതിയാണ്.
തൊഴിലാളികളുടെ സംഭാവനകളും, നേട്ടങ്ങളും ഓര്‍ക്കാനും, സ്മരിക്കപ്പെടാനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. മേയ് ദിനം ലോക തൊഴിലാളി ദിനം എന്ന പേരിലും കൂടിയാണ് അറിയപ്പെടുന്നത്.

തൊഴിലാളി ദിനത്തിന്റെ ചരിത്രം
1886 മെയ് ഒന്നിനാണ് തൊഴിലാളികള്‍ സംഘടിച്ച് തെരുവില്‍ ഇറങ്ങിയത്. തൊഴിലാളികള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തെരുവില്‍ ഇറങ്ങിയത്. ആ സമയത്ത് പതിനഞ്ച് മണിക്കൂറായിരുന്നു തൊഴിലാളികള്‍ ജോലി ചെയ്യേണ്ടിയിരുന്നത്.
പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. പലര്‍ക്കും ജീവന് നഷ്ടമായി. നൂറോളം ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എന്തുകൊണ്ട് ഒന്നാം തിയതി തന്നെ ആഘോഷിക്കുന്നു
തൊഴിലാളി സമരം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം 1889ല്‍ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് നടന്നു. ആ യോഗത്തില്‍ ഒരു ജീവനക്കാരന് എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ എന്ന് തീരുമാനിക്കുകയായിരുന്നു. മെയ് ഒന്നിന് തൊഴിലാളി ദിനം ആഘോഷിക്കാന്‍ ഈ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
ഇതേ ദിവസം എല്ലാവര്‍ഷവും അവധി നല്‍കാനും കോണ്‍ഫറന്‍സ് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം നിരവധി രാജ്യങ്ങളില്‍ അതിന് ശേഷം നടപ്പാക്കുകയായിരുന്നു.
ഇന്ത്യയില്‍ ലേബര്‍ ഡേ വന്നത് എപ്പോള്‍
ഇന്ത്യയില്‍ 1923 മെയ് ഒന്ന് മുതലാണ് തൊഴിലാളി ദിനം ആചരിച്ച് തുടങ്ങിയത്. ചെന്നൈയിലായിരുന്നു തുടക്കം. ലേബര്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനായിരുന്നു ഈ തീരുമാനം എടുത്തത്.
ഇവരുടെ യോഗത്തിനും, തീരുമാനത്തിനും, പല സംഘടനകളുടെയും, സാമൂഹ്യ പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു. തൊഴിലാളി ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തിയ നിരവധി പേരാണ് ഈ തീരുമാനത്തെ പിന്തുണച്ചത്.
മേയ് ദിനം പൊതുഅവധിയാണോ?
മേയ് ദിനം പൊതു അവധി ദിനം കൂടിയാണ്. അമേരിക്കയിലെ ആ സമരത്തിന്റെ മൂന്നാം ദിവസം ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ സംഘടിച്ച തൊഴിലാളികള്‍ക്കിടയിലേക്ക് ഏതോ അജ്ഞാതന്‍ ബോംബെറിഞ്ഞിരുന്നു. അന്ന് പോലീസും തൊഴിലാളികളുമെല്ലാം കൊല്ലപ്പെട്ടിരുന്നു.
ഈ പോരാട്ടത്തിന്റെ ആദരസൂചകമായിട്ടാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ക്ലീവ്ലന്‍ഡ് മെയ് ഒന്നിന് തൊഴിലാളി ദിനമായും പൊതു അവധിയായും പ്രഖ്യാപിച്ചത്.
എന്തുകൊണ്ട് ഇന്നും പ്രസക്തം
മേയ് ദിനത്തിന് ഇന്നും പ്രസക്തിയേറെയാണ്. പ്രധാന കരാണം തൊഴിലാളികള്‍ കൂടുതല്‍ ചൂഷണത്തിന് ഇരയാവുന്നു എന്നത തന്നെയാണ്. മറ്റൊന്ന് കമ്മ്യൂണിസം അടിത്തറയാക്കിയ ചൈനയും റഷ്യയുമെല്ലാം തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
കമ്മ്യൂണിസത്തിന് പോലും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ താല്പര്യമില്ലെന്ന് അര്‍ത്ഥം. തൊഴിലാളികള്‍ കൂടുതല്‍ ശക്തരാവേണ്ട സമയം കൂടിയാണിത്. യുഎസ്സില്‍ ആമസോണ്‍, സ്റ്റാര്‍ബക്സ് തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളിലെ തൊഴിലാളികള്‍ തങ്ങള്‍ക്ക് കൃത്യമായ തൊഴില്‍ നിയമങ്ങള്‍ വേണമെന്ന ആവശ്യം ഈ സമയത്ത് ഉയര്‍ത്തിയതും വലിയ കാര്യമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications