Happy May Day Malayalam Wishes | മേയ് ദിനത്തിന്റെ ചരിത്രം അറിയാം, ആശംസിക്കാം
മേയ് ഒന്നിനാണ് സാർവദേശീയ തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്. തൊഴിലാളുകളുടെ അവകാശങ്ങലെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ദിവസമാണ് മേയ് ദിനം. ലോകത്തിന്റെ പല ഭാഗത്തും മേയ് ദിനം പൊതു അവധി ദിവസമാണ്.. ജോലി സമയം എട്ടുമണിക്കൂറാക്കി കുറക്കാനായി ചെയ്ത സമരമാണ് മേയ് ദിന ആചരണത്തിന് പിന്നിൽ. തൊഴിലാളികളേയും താെഴിലാളികൾ സമൂഹത്തിന് നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസം കൂടിയാണ്. 1886 ൽ ചിക്കാഗോയിൽ നടന്ന ഹെയ്‌മാർക്കറ്റ് ലഹളയുടെ ഓർമയ്ക്ക് കൂടിയാണ് മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്.
മേയ് 1 1886- തൊഴിലാളികൾ തെരുവിൽ ഇറങ്ങി
1886 മേയ് ഒന്നിനാണ് തൊഴിലാളികൾ സംഘടിച്ച് തെരുവിൽ ഇറങ്ങിയത്. തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തെരുവിൽ ഇറങ്ങിയത്. അന്ന് 15 മണിക്കൂർ ആയിരുന്നു തൊഴിലാളികൾ ജോലി ചെയ്യേണ്ടിയിരുന്നത്. എന്നാൽ തൊഴിലാളികളുടെ പ്രതിഷേധത്തിന് നേരെ നടന്ന പോലീസ് വെടിവെപ്പിൽ പലർക്കും ജീവൻ നഷ്ടമായി, പരിക്ക് പറ്റി.

തൊഴിലാളി സമരം നടന്ന് മൂന്ന് വർഷത്തിന് ശേഷം 1889 ൽ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസ് നടന്നു. ആ യോഗത്തിൽ ആണ് ഒരു തൊഴിലാളി എട്ട് മണിക്കൂർ മാത്രമെ ജോലി ചെയ്യേണ്ടതുള്ളൂ എന്ന തീരുമാനം ഉണ്ടായത്. മേയ് ഒന്നിന് തൊഴിലാളി ദിനം ആഘോഷിക്കാൻ ഈ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ഇതേ ദിവസം എല്ലാവർഷവും അവധി നൽകാനും കോൺഫറൻസ് തീരുമാനിച്ചു. നിരവധി രാജ്യങ്ങൾ തീരുമാനം പിന്തുടരുന്നു.
ഇന്ത്യയിൽ 1923 മേയ് ഒന്ന് മുതലാണ് തൊഴിലാളി ദിനം ആചരിക്കാൻ തുടങ്ങിയത്. ചെന്നൈയിൽ ആയിരുന്നു ആദ്യമായി ആഘോഷിച്ചത്. ലേബർ പാർട്ടി ഓഫ് ഹിന്ദുസ്ഥാനിയായിരുന്നു ഈ തിരുമാനം എടുത്തത്. ഇവരുടെ യോഗത്തിനും ഈ തീരുമാനത്തിനും വലിയതരത്തിൽ തന്നെ പല സംഘനകളുടെയും സാമൂഹ്യ പാർട്ടികളുടെയും പിന്തുണ ലഭിച്ചു.
മേയ് ദിനം പൊതു അവധിയാണോ?
മേയ് ദിനത്തിന് പല രാജ്യങ്ങളും പൊതു അവധി നൽകുന്നുണ്ട്. അമേരിക്കയിലെ തൊഴിലാളികൾ സംഘടിപ്പിച്ച സമരത്തിന്റെ മുന്നാം ദിവസം ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ സംഘടിച്ച തൊഴിലാളി പ്രതിഷേധ റാലിക്കിടെ പോലീസിന് നേരെ ആരോ ബോംബ് എറിഞ്ഞു. റാലിയിൽ സംഘർഷം ഉണ്ടായി. പോലീസും തൊഴിലാളികളും തമ്മിൽ വലിയ സംഘർഷം ഉണ്ടായി. അന്ന നടന്ന ആക്രമണത്തിൽ നിരവധിപേർ മരിച്ചു. തെളിവുകൽ ഇല്ലാഞ്ഞിട്ടും 8 തൊഴിലാളി പ്രവർത്തകരെ ശിക്ഷിച്ചു. ഈ പോരാട്ടത്തിന്റെ ആദര സൂചകമായിട്ടാണ് അന്നത്തെ യു എസ് പ്രസിഡന്റ് ക്ലീവ്‌ലൻഡ് മേയ് ഒന്നിന് താെഴിലാലി ദിനമായും പൊതു അവധിയായും പ്രഖ്യാപിച്ചത്.
മേയ് ദിനാശംസകൾ..
ഈ അഭിമാനകരമായ നിമിഷത്തിൽ നിങ്ങൾക്ക് എല്ലാവർക്കും എന്റെ താെഴിലാലി ദിനാശംസകൾ.
ഇത് തൊഴിലാളികൾക്ക് വേണ്ടിയുള്ള ദിനമാണ്. അവരുടെ അദ്ധ്വാനത്തിനുള്ള ആദരവ് നൽകാനുള്ള ദിനം. എല്ലാവർക്കും തൊഴിലാളി ദിനാശംസകൾ
എല്ലാ തൊഴിലാളികൾക്കും വേണ്ടിയുള്ള ദിനമാണിത്. കഠിനാധ്വാനികളായ എല്ലാ സ്ത്രീ പുരുഷന്മാർക്കും തൊഴിലാളി ദിനാശംസകൾ.












Click it and Unblock the Notifications