Mother's Day Wishes In Malayalam | മാതൃദിനം 2023: കുന്നോളം സ്നേഹം നൽകുന്ന അമ്മമാരെ കെട്ടിപ്പിടിച്ച് ആശംസിക്കാം
അമ്മയോളം സ്‌നേഹമുള്ളൊരു വാക്ക് വേറെ ഉണ്ടാവാൻ സാധ്യതയില്ല. ഒരുവാക്ക് എന്നതിനപ്പുറത്തേക്ക് സ്‌നേഹമെന്നോ വാത്സല്യമെന്നോ കരുതലെന്നോ അങ്ങനെ പല അർത്ഥതലങ്ങളാണ് അമ്മ എന്ന വാക്കിനുള്ളത്. അമ്മയെ ഓർക്കാൻ പ്രത്യേക ദിനത്തിന്റെ ആവശ്യമില്ല, എങ്കിലും എല്ലാ അമ്മമാർക്കും വേണ്ടി ഒരു ദിനം മാറ്റിവെച്ചിട്ടുണ്ട്. ലോകത്ത് പല ദിവസങ്ങളിലാണ് മാതൃദിനം ആഘോഷിക്കുന്നത്. മേയ് മാസത്തിിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിലെ മാതൃദിനം ആഘോഷിക്കുന്നത്. ഈ വഷം മേയ് 14നാണ് മാതൃദിനം..
20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലായിരുന്നു അമേരിക്കയിൽ മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആഘോഷിച്ചിരുന്ന റോമിലെ ഹിലാരിയ ഉത്സവം, ഗ്രീസിലെ സിബൈലി ദേവിയോടുള്ള ആരാധന, ക്രിസ്തീയരുടെ മദറിംഗ് സൺഡെ എന്നീ ആഘോഷങ്ങളുമായി ഒരു ബന്ധവുമില്ലായിരുന്നുവെങ്കിലും ചില രാജ്യങ്ങളിൽ മാതൃദിനം ഈ പൗരാണിക ആചാരങ്ങളുമായി ചില ബന്ധം ഉണ്ട്

അമ്മമാരെ ഹൃദയം നിറഞ്ഞ് ആശംസിക്കാൻ വാക്കുകൾ ഉണ്ടാവില്ല, 'നിങ്ങൾ നിങ്ങളുടെ അമ്മയെ നോക്കുമ്പോൾ, നിങ്ങൾ ഇതുവരെ അനുഭവിക്കാത്ത ശുദ്ധമായ സ്നേഹത്തിലേക്കാണ് നോക്കുന്നത്' ചാർളി ബെനെറ്റോ അമ്മമാരെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.'വീട്ടിലെ ഹൃദയമിടിപ്പ് അമ്മയാണ്; അമ്മയില്ലെങ്കിൽ ഹൃദയമിടിപ്പ് നിലച്ചതായി തോന്നും' എന്നാണ് - ലിറോയ് ബ്രൗൺലോ പറയുന്നത്.
ജീവിതത്തിൽ പല കഷ്ടപ്പാടുകളും സങ്കടങ്ങളും വെല്ലുവിളിയുമൊക്കെ മറികടന്ന് ആയിരിക്കും ലോകത്തെ ഓരോ അമ്മമാരും അവരുടെ കുട്ടിയെ വളർത്തിക്കൊണ്ടുവന്നിട്ടുണ്ടാവുക പത്ത് മാസക്കാലത്തോളം വയറ്റിലും പ്രസവത്തിന് ശേഷം പലതരം സമ്മർദ്ദവുമൊക്കെ അതിജീവപിച്ചാണ് അവർ ഒരു പുതിയ ജീവനെ ഈ ലോകത്തേക്ക് എത്തിക്കുന്നത്. നമ്മളെ കേൾക്കാനും നമ്മൾക്ക് വേണ്ടി ആത്മാർത്ഥമായി കൂടെ നിൽക്കാനും അമ്മ അല്ലാതെ മറ്റാരാണ് .
അവരുടെ കുട്ടികളുടെ വളർച്ച തന്നെയാണ് അവർക്ക് മുന്നിലെ ഭംഗിയുള്ള കാഴ്ച. അമ്മമാരെ എന്നും കൂടേ നിർത്തുക. തൻറെ കുഞ്ഞിന് വേണ്ടി ഒരുപാട് സന്തോഷങ്ങളും അവസരങ്ങളും നേട്ടങ്ങളും ഉയർച്ചയുമൊക്കെ ഉപേക്ഷിച്ച അമ്മമാര് ഉണ്ട്. അവരുടെ സന്തോഷവും ഉയർച്ചയും നേട്ടവും ഒക്കെ നിങ്ങളായത് കൊണ്ടാണ്. അമ്മമാരെ ചേർത്തുപിടിച്ച് ആശംസസിക്കാം..












Click it and Unblock the Notifications