Happy Vishu Wishes In Malayalam | വിഷു ആശംസകൾ 2024: പൊന്നിൻ കണികണ്ട് ആഘോഷിക്കാം വിഷു, ഐതിഹ്യം അറിയാം,
ഐശ്വര്യവും സന്തോഷവും ആയി ഒരു വിഷുക്കാലം കൂടി ഇങ്ങെത്തി. മേടം ഒന്നാണ് വിഷു ദിനമായി മലയാളികൾ ആഘോഷിക്കുന്നത്. കണിവെച്ചും, കൈനീട്ടം നൽകിയും വിഷുക്കോടി നൽകിയും വിഷു സദ്യ കഴിച്ചുമൊക്കെയാണ് വിഷു ദിനം ആഘോഷിക്കാറുള്ളത്. ഏപ്രിൽ 14 ഞായറാഴ്ചയാണ് ഇത്തവണത്തെ വിഷു. വിഷുവിന്റെ തലേ ദിവസം തന്നെ ആഘോഷങ്ങൾ തുടങ്ങും. വിഷുവുമായി ബന്ധപ്പെട്ട് രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടും ശ്രീരാമനുമായി ബന്ധപ്പെട്ടും.
വിഷുവും ഐതിഹ്യവും
നരകാസുര വധവുമായി ബന്ധപ്പെട്ടും രാവണ വധവുമായി ബന്ധപ്പെട്ടും രണ്ട് ഐതിഹ്യങ്ങളാണ് വിഷുമായി ബന്ധപ്പെട്ട് ഉള്ളത്. നരകാസുരന്റെ ഉപദ്രവും സഹാക്കാൻ വയ്യാതെ വന്നപ്പോൾ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയും ചേർന്ന് അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ നരകാസുരൻ, മുരൻ. താമ്രൻ, അന്തരീക്ഷൻ, ശ്രാവണൻ, വസു, വിഭാസു, നഭ സ്വാൻ, അരുണൻ തുടങ്ങിയ അസുരന്മാരെയെല്ലാം നിഗ്രഹിച്ച് ശ്രകൃഷണൻ വിജയം നേടി.

മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന സമയത്ത് രാവണൻ സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിന് അകത്ത് കടന്നുചെന്നത് രാവമന് ഇഷ്ടമായില്ല. അതുകാെണ്ടാണ് രാവണൻ ഇങ്ങനെ ചെയ്തിരുന്നത്. പിന്നീട് കാലങ്ങൾ ശേഷം ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിന് ശേഷം ആണ് സൂര്യൻ നേരെ ഉദിച്ച് തുടങ്ങിയത്. ഈ സന്തോഷം പ്രകടിപ്പിക്കാനാണ് വിഷു ആഘോഷിച്ചത് എന്നാണ് പറയുന്നത്.
വിഷുക്കണി:
വിഷുത്തലേന്നാണ് വിഷുക്കണി ഒരുക്കുന്നത്. വീട്ടിലെ മുതിർന്ന സ്ത്രീകളാണ് സാധരാണ വിഷുക്കണി ഒരുക്കാറുള്ളത്. ദർശനത്തിന് സൗകര്യപ്രദമായ ഏത് സ്ഥലത്തും വിഷുക്കണി ഒരുക്കാം. വൃത്തിയാണ് പ്രധാനം. വിഷുക്കണി ഒരുക്കാൻ ആദ്യം വേണ്ടത് ശ്രീകൃഷ്ണന്റെ വിഗ്രഹം ആണ്. കൃഷ്ണ വിഗ്രഹത്തിന്റെ ദർശനം പടിഞ്ഞാറ് ഭാഗത്തേക്ക് വേണം. നിലത്ത് തന്നെ കണി ഒരുക്കുന്നതാണ് പരമ്പരാഗത രീത.
വിഷു ആശംസകൾ:
സന്തോഷത്തോടെയും ഐശ്വര്യത്തോടെയും വിഷു ആഘോഷിക്കുന്ന അവസരത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിഷു ആശംസകൾ നേരാം...
ഈ വിഷുപ്പുലരിയിലെ ഐശ്വര്യം പോലെ താങ്കളുടെ ജീവിതത്തിൽ എന്നും ഐശ്വര്യവും സന്തോഷം ഉണ്ടാവട്ടേ എന്ന് ആശസിക്കുകയാണ്.
കണിക്കൊന്നപ്പൂവിന്റെ ഭംഗിയും വിഷുക്കണിയുടെ ഐശ്വര്യവും എന്നും ജീവിതത്തിൽ ഉണ്ടാവട്ടേ..
വിഷുനാളിൽ ലഭിക്കുന്ന കൈ നീട്ടം പോലെ ജീവിതത്തിൽ എന്നും ഐശ്വര്യം ഉണ്ടാവട്ടേ. സന്തോഷവും ഐശ്വര്യവും സമൃദ്ധിയും ജീവിതത്തിൽ എന്നും ഉണ്ടാവട്ടേ..
ഈ വിഷു ദിനം പോലെ ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ എല്ലാം ഐശ്വര്യവും സന്തോഷവും ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു.
പൊന്നണിഞ്ഞുനിൽക്കുന്ന കണിക്കൊന്നയും കണ്ണിന് കുളിർ നൽകുന്ന വിഷുക്കണിയും പോലും എന്നും താങ്കളുടെ ജീവിത്തതിൽ ഐശ്വര്യം ഉണ്ടാവട്ടേ..
എന്നും മനസ്സിൽ നന്മയും സന്തോഷവും ഉണ്ടാവട്ടേ, ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..
നന്മയും സ്നേഹവും നിറഞ്ഞ ഒരു വിഷു താങ്കൾക്കും കുടുംബത്തിനും ആശസിക്കുന്നു. എന്നും നന്മകൾ വന്നുചേരട്ടെ
വിഷുക്കണി പോലെ ജീവിതത്തിൽ എന്നും നല്ല നന്മയുള്ള നിറമുള്ള , കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ച കാണാനാവട്ടേ, എന്നും ഭാഗ്യം വന്നുചേരട്ടേ..
ഈ വിഷുനാൾ താങ്കൾക്കും കുടുംബത്തിനും നന്മകൾ കൊണ്ടുവരട്ടെ, ഹൃദയം നിറഞ്ഞ ആശംസകൾ












Click it and Unblock the Notifications