Get Updates
Get notified of breaking news, exclusive insights, and must-see stories!

viral video: 'കളിയാക്കുന്നതല്ല മുതലാളി സ്‌നേഹം കൊണ്ടാണ്'; കാലൊടിഞ്ഞ യജമാനനെ അനുകരിച്ച് നായ

സോഷ്യൽമീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വ്യവസായി ഹർഷ് ഗോയങ്കയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഥാ നായകൻ ഒരു നായയാണ്. ഒരാൾ തന്റെ നായയുമായി നടക്കുന്നതാണ് ഈ വൈറൽ വീഡിയോയിൽ ഉള്ളത്. പരിക്ക് പറ്റിയ ആൾ ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്.

കാലിൽ പ്ലാസ്റ്റർ ഇട്ടതുകൊണ്ടുതന്നെ ഒരു കാൽ മാത്രമേ നിലത്ത് ഉറപ്പിച്ച് നടക്കാൻ ഇദ്ദേഹത്തിന് കഴിയുന്നുള്ളൂ. തന്റെ യജമാനൻ അങ്ങനെ നടക്കുന്നത് പാവം നായയ്ക്ക് ഒട്ടും സഹിച്ചില്ല. തന്റെ യജമാനൻ നടക്കുന്നത് അതേപോലെ നായ അനുകരിച്ച് നടന്നു. ഒരു കാല് പൊക്കി മുടന്തിയാണ് നായ നടക്കുന്നത്. 'നായകൾ എപ്പോഴും അവരുടെ യജമാനനെ പിന്തുടരുന്നു,' എന്നാണ് ഗോയങ്ക ഈ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.

VIDEO

ഇതിനോടകം തന്നെ ഈ വീഡിയോയ്ക്ക് 9 മില്യണിൽ അധികം വ്യൂ കിട്ടിയിട്ടുണ്ട്. ഒരു നായ സ്‌നേഹിക്ക് മാത്രമേ ഈ വീഡിയയോയുടെ അർത്ഥം മനസിലാകുന്ന എന്നാണ് വീഡോയ്ക്ക് ഒരാൾ കമന്റിട്ടത്. ഇത്രയും സ്‌നേഹം കിട്ടാൻ ആ ആൾ ഭാഗ്യവാൻ എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്. ഇത്രയും നന്ദിയുള്ളത് കൊണ്ടാണ് നന്ദിയുള്ള നായ എന്ന് വിളിക്കുന്നതെന്നാണ് ഒരാൾ പറഞ്ഞത്..സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരിക്കുകയാണ് എന്നാണ് മറ്റൊരാൾ എഴുതിയത്.

അതേസമയം, ട്വിറ്ററിൽ 1.7 ദശലക്ഷം ഫോളോവേഴ്‌സുകളുള്ള ഹർഷ് ഗോയങ്ക രസകരമായ പോസ്റ്റുകൾ പങ്കിടാറുണ്ട്. അടുത്തെ അദ്ദേഹം പങ്കുവെച്ച ഒരു വെച്ച വീഡിയോ വലിയ തരത്തിലുള്ള പ്രതികരണം നേടിയിരുന്നു. തന്റെ കുട്ടിക്കായി പ്രത്യേക ചൈൽഡ് സീറ്റുമായി റോഡിൽ സൈക്കിൾ ചവിട്ടുന്ന അമ്മയുടെ വീഡിയോ ആണ് അദ്ദേഹം പങ്കിട്ടത്.

സൈക്കിളിൽ ഒരു ചെറിയ പ്ലാസ്റ്റിക് കസേര കെട്ടിയാണ് അമ്മ കുഞ്ഞിനായി പിൻസീറ്റ് ഉണ്ടാക്കിയത്. കുട്ടിയും അമ്മയും സുഖമായി ഇരുന്ന് സവാരി ആസ്വദിക്കുന്നതാണ് വീഡിയോ.

ക്ലിപ്പ് 1.4 ദശലക്ഷത്തിലധികം കാഴ്ചകളും 5,000-ത്തിലധികം കമന്റുകളും നേടി. ഒരു അമ്മ തന്റെ കുഞ്ഞിന് വേണ്ടി എന്തും ചെയ്യുമെന്നതിനുള്ള ഉദാഹരണമാണ് ഇതെന്നായിരുന്നു കമന്റുകൾ.

വീഡിയ കാണാനായി ഇവിടെ ക്ലിക്ക ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+