കണ്ടാല്‍ കുട്ടിയെ പോലെ, വയസ്സ് 19, ആരെയും ഇടിച്ചിടും; വൈറല്‍ താരമായി ഹസ്ബുല്ല
ഓമനത്തം തുളുമ്പുന്ന മുഖം. കണ്ടാല്‍ ഒന്ന് കൊഞ്ചിക്കാന്‍ തോന്നും. എന്നാല്‍ അറിയാതെ കൈ ഒന്ന് അവന്റെ ദേഹത്ത് തട്ടിയാല്‍ സ്വഭാവം മാറും. പറഞ്ഞ് വരുന്നത് അഞ്ച് വയസ്സുകാരന്റെ ഓമനത്തമുള്ള ഒരാളുടെ ജൈത്രയാത്രയാണ്. ഹസ്ബുള്ള മഗോമെദോവ് എന്നാണ് ഈ യുവാവിന്റെ പേര്. പ്രമുഖ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റ് താരമാണ് ഹസ്ബുള്ള.
സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ വൈറല്‍ താരവും. എംഎംഎ താരങ്ങളെ വെല്ലുവിളിക്കുന്നതൊക്കെ സ്ഥിരമായി ഹസ്ബുള്ള നടത്തുന്ന കാര്യമാണ്. പോര്‍വിളിയും ഇടിയുമൊക്കെ ഹസ്ബുള്ളുടെ പ്രിയപ്പെട്ട കാര്യമാണ്. നിരവധി ആരാധകര്‍ അദ്ദേഹത്തിനുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

image credit: crypto hasbulla nft twitter
മിനി കബീബ് എന്ന പേരിലാണ് ഹസ്ബുള്ള അറിയപ്പെടുന്നത്. ലോക്ഡൗണ്‍ സമയത്താണ് ഹസ്ബുള്ള താരമായത്. റഷ്യയിലെ മക്കാച്കലയില്‍ നിന്നുള്ള ബ്ലോഗര്‍ കൂടിയാണ് ഹസ്ബുള്ള. 19 വയസ്സുണ്ട് ഈ യുവാവിന്. വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവാണ് ഈ അവസ്ഥയ്ക്ക് കാരണം. ഡ്വാര്‍ഫിസം എന്നാണ് ഇതിനെ പറയാറുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഹസ്ബുല്ലയ്ക്ക് ആരാധകരുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഹസ്ബുള്ളയുടെ വീഡിയോകളെല്ലാം വൈറലായിരുന്നു. പലരെയും വെല്ലുവിളിക്കുന്നതും, അഭ്യാസങ്ങള്‍ കാണിക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

image credit: crypto hasbulla nft twitter
അതേസമയം യുഎഫ്‌സിയുമായി ഹസ്ബുള്ള കരാറൊപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്. അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പാണിത്. അഞ്ച് വര്‍ഷത്തെ കരാറാണ് ഒപ്പിട്ടതെന്നാണ് സൂചന. റഷ്യയിലെ റിപബ്ലിക്ക് ഓഫ് ഡാഗെസ്താന്‍ മല്ലന്മാരുടെ നാടാണ്. എംഎംഎയിലേക്ക് നിരവധി ഫൈറ്റര്‍മാരെ സംഭാവന ചെയ്ത സ്ഥലമാണ് ഡാഗെസ്താന്‍. ഹസ്ബുല്ലയുടെ ജനനവും ഇവിടെയാണ്. ശബ്ദത്തിലും രൂപത്തിലുമെല്ലാം ഹസ്ബുള്ള കുട്ടിയായി തുടരാണ്. മൂന്നടി മൂന്നിഞ്ചാണ് ഇപ്പോഴത്തെ ഉയരം. ഭാരമാണെങ്കില്‍ വെറും 16 കിലോഗ്രാം.

image credit: crypto hasbulla nft twitter
യുഎഫ്‌സിയുടെ പോസ്റ്റര്‍ ബോയ് ആയിട്ടാണ് ഹസ്ബുള്ള അറിയപ്പെടുന്നത്. അതേസമയം പ്രമുഖ യുഎഫ്‌സി താരം കോണര്‍ മക്ഗ്രിഗറും ഹിസ്ബുള്ളയും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. തനിക്ക് മക്ഗ്രിഗറിനെ ഇടിക്കണമെന്നാണ് ഹസ്ബുള്ള പറയുന്നത്. നേരത്തെ പെറ്റ് ചിക്കന്‍ എന്നാണ് മക്ഗ്രിഗറിനെ ഹസ്ബുള്ള വിശേഷിപ്പിച്ചത്. ഒരു സൗഹൃദ പോരാട്ടത്തിനുണ്ടോ എന്നും മക്ഗ്രിഗര്‍ ചോദിച്ചിരുന്നു. മോശം വാക്ക് കൊണ്ട് ഹസ്ബുള്ളയെ താരം അധിക്ഷേപിക്കുകയും ചെയ്തു. ഒടുവില്‍ ആ ട്വീറ്റ് താരം തന്നെ ഡിലീറ്റ് ചെയ്തു.

image credit: crypto hasbulla nft twitter
എംഎംഎ ഫൈറ്ററും നാട്ടുകാരനുമായ ഖബീബ് നുര്‍മഗോമെദോവുമായുള്ള സൗഹൃദം ഹസ്ബുള്ള ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഖബീബിനെ ഹസ്ബുള്ള അനുകരിക്കുകയും ചെയ്തിരുന്നു. മിനി ഖബീബ് എന്ന പേര് വന്നത് അങ്ങനെയാണ്. ഹസ്ബുള്ളയ്‌ക്കൊപ്പം പല വീഡിയോകളിലും ഖബീബും വരാറുണ്ട്. ഇതോടെ ലോകമെമ്പാടും ഇരുവരും പ്രശസ്തരായി. അബ്ദു റോസിക്കിനെ വെല്ലുവിളിച്ചതായിരുന്നു മറ്റൊരു സാഹസം. ഡ്വാര്‍ഫിസം ബാധിച്ച വ്യക്തിയാണ് റോസിക്. ഇരുവരും നേരില്‍ കണ്ടപ്പോള്‍ പരസ്പരം ഇടിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇരുവരും തമ്മിലുള്ള മത്സരത്തിന് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ അനുമതി നല്‍കിയിട്ടില്ല.












Click it and Unblock the Notifications