കമ്പനി പോലും ഞെട്ടി; ഈ ഐടി ജീവനക്കാരന് ശമ്പളം വര്‍ധിച്ചത് 344 ശതമാനം, കാരണം ഇതാണ്
ന്യൂഡല്‍ഹി: ഐടി മേഖല വന്‍ പ്രതിസന്ധിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. പലരെയും കമ്പനികള്‍ പിരിച്ചുവിടുന്നുണ്ട്. എന്നാല്‍ നന്ദന് ദേവദുലയെന്ന ഐടി ജീവനക്കാരന് ഈ പ്രശ്നങ്ങളൊന്നുമില്ല. ഇയാളുടെ ശമ്പളം വര്‍ധിച്ചത് എത്രയാണെന്ന് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 344 ശതമാനമാണ് ശമ്പളത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
എച്ച്സിഎല്‍ ടെക്നോളജീസില്‍ സീനിയര്‍ ജെഎസ് ഡെവലപ്പറാണ് നന്ദന്. ഇന്ത്യയിലെ ഐടി മേഖലയില്‍ വ്യാപകമായ പിരിച്ചുവിടല്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സമയത്താണ് ഇങ്ങനെയൊരു നേട്ടം നന്ദന് സ്വന്തമാക്കുന്നത്.മാര്‍ച്ച് മാസം അവസാനത്തോടെ രണ്ട് ലക്ഷം ടെക് പ്രൊഫഷനലുകളെയാണ് ലോകത്താകെ പിരിച്ചുവിട്ടത്. ഇവരെല്ലാം പുതിയ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ടെക് മേഖലയില്‍ മത്സര ക്ഷമത വര്‍ധിച്ച് വരികയാണ്. അതുകൊണ്ട് ജോലി ലഭിക്കുക കഠിനമായ കാര്യമാണ്. അതുകൊണ്ട് തന്റെ ബയോഡാറ്റ കാണിക്കുമ്പോള്‍ സ്പെഷ്യല്‍ ആയിരിക്കണമെന്ന ബോധ്യമുണ്ടായിരുന്നു.

താന്‍ അധികമായി ചില സ്കില്ലുകള്‍ ഗ്രേറ്റ് ലേണിംഗിലൂടെ പഠിച്ചുവെന്നും നന്ദന് ദേവാദുല പറയുന്നു. അപ് സ്കില്ലിംഗിലൂടെ തനിക്ക് കൂടുതല്‍ തൊഴിലസവരങ്ങള് തേടി വരാന്‍ തുടങ്ങി. സാങ്കേതികവിദ്യയില്‍ തനിക്ക് കൂടുതല്‍ മികവോടെ മുന്നേറാന്‍ സാധിച്ചു. അത് ഐടി മേഖലയിലും, കമ്പനിയിലും വിചാരിച്ചതിനേക്കാള്‍ മികവ് പുലര്‍ത്താനും സാധിച്ചുവെന്ന് നന്ദന് വ്യക്തമാക്കി.
തന്റെ സ്ഥിരം കഴിവുകള്‍ക്കൊപ്പം മറ്റ് തൊഴില്‍ മികവുകളും ചേര്‍ത്തോടെ ഇയാളെ കൂടുതല്‍ കമ്പനികള്‍ സ്വാഗതം ചെയ്യാന്‍ തുടങ്ങിയിരുന്നു. എവിടെ അപേക്ഷിച്ചാലും അദ്ദേഹത്തിന് ജോലി ലഭിക്കുമായിരുന്നു. കോമ്പറ്റീഷനെ മറികടക്കാന്‍ നന്ദ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇത്. തന്റെ സ്കില്ലുകള്‍, ഇതുവരെയുള്ള നേട്ടങ്ങള്‍, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലുള്ള പരിചയസമ്പത്ത് എന്നിവയെല്ലാം ഓരോന്നായി പ്രത്യേകം കമ്പനികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്നാണ് ഇയാള്‍ വെളിപ്പെടുത്തുന്നത്.
ഇതിലൂടെ ടെക് മേഖലയില്‍ കഴിവ് തെളിയിച്ചയാളാണ് നന്ദന് എന്ന് അദ്ദേഹത്തിന്റെ കമ്പനിക്കും ബോധ്യപ്പെട്ടു. മികച്ച ഫലം നന്ദനിലൂടെ കമ്പനിക്ക് ലഭിക്കുമെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു.തന്റെ സ്കില്ലുകളില്‍ ഫോക്കസ് ചെയ്ത് ബയോഡാറ്റ തയ്യാറാക്കുക. അനാവശ്യ ബൂസറ്റിംഗ് ഒഴിവാക്കുക. ഒപ്പം പുതിയ കാര്യങ്ങള്‍ പഠിക്കുക. ഇത് വമ്പന്‍ ശമ്പള വര്‍ധനവിന് വഴിയൊരുക്കും. എവിടെയാണ് കമ്പനികളിലെ ഡിമാന്‍ഡ് ഉള്ളതെന്ന് തിരിച്ചറിയുക.അതിനനുസരിച്ച് നമ്മുടെ സ്കില്ലുകള്‍ രൂപപ്പെടുത്തുക. ഇതാണ് പ്രൊഫഷണലുകള്‍ ചെയ്യേണ്ടതെന്ന് നന്ദന് പറയുന്നു.
നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെച്ചുള്ള സ്കില്ലുകള്‍ പ്രകാരം വലിയ ഡിമാന്‍ഡ് സ്വന്തം കമ്പനിയില്‍ ഉണ്ടാവില്ല. പക്ഷേ പുതിയ കാര്യങ്ങള്‍ പഠിച്ചാല്‍ ഇതാകെ മാറും. മറ്റ് കമ്പനികളില്‍ നിങ്ങളെ ആവശ്യമായി വരും. ഇതിനൊപ്പം മികച്ച പ്രകടനം കൂടി വരുമ്പോള്‍ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാത്ത അത്ര ഉയരത്തിലായിരിക്കുമെന്നും നന്ദന് പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications