Viral Video- തെരുവ് നായ്ക്കളോട് സ്‌നേഹത്തോടെ പെരുമാറൂ; സോനു സൂദിന്റെ വീഡിയോ വൈറലാകുന്നു
മുംബൈ: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നയാളാണ് നടന്‍ സോനു സൂദ്. സോനു സൂദിന്റെ മൃഗസ്‌നേഹവും വലിയ രീതിയില്‍ പ്രശ്‌സ്തമാണ്. ഇപ്പോഴിതാ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഒരു തെരുവ് നായയെ സ്‌നേഹത്തോടെ തലോടുന്ന സോനു സൂദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
സോനു സൂദ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാല് ദിവസം മുന്‍പ് സോനു സൂദ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 11 ലക്ഷം പേര്‍ കണ്ടിട്ടുണ്ട്.

നിരവധി പേരാണ് സോനു സൂദിന്റെ പ്രവൃത്തിയെ ശ്ലാഘിച്ച് രംഗത്തെത്തുന്നത്. ഒരു റെയില്‍വേ സ്റ്റേഷിനെ ബെഞ്ചില്‍ സോനു സൂദ് ഇരിക്കുന്നതും സമീപം ഒരു നായ വന്നിരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സോനു സൂദിന് മുന്നില്‍ അനുസരണയോടെ ഇരിക്കുന്ന നായയെ അദ്ദേഹം തലോടുന്നുണ്ട്.
സോനു സൂദ് തലോടുമ്പോള്‍ താഴെ ഇരിക്കുകയും വാലാട്ടുകയും ചെയ്യുന്ന നായ എല്ലാവരുടേയും മനം കവരും. മിണ്ടാപ്രാണികളായ ജീവികളോട് നമ്മള്‍ ദയ കാണിക്കണം എന്നും സ്‌നേഹത്തോടെ പെരുമാറണം എന്നുമാണ് സോനു സൂദ് പറയുന്നത്. തെരുവ് നായ്ക്കളെ കാണുമ്പോഴെല്ലാം കുറച്ച് സ്‌നേഹം കാണിക്കണം എന്ന് സോനു സൂദ് തന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ചു.
ഈ തെരുവ് നായയെ കൂടെ കൊണ്ടുപോകാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും സോനു സൂദ് വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം സോനു സൂദിന്റെ പ്രവൃത്തിയെ അനുകൂലിച്ചാണ് നിരവധി പേര്‍ കമന്റ് ചെയ്യുന്നത്. അതേസമയം തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ ഒരു സംവിധാനം ഒരുക്കണം എന്നാണ് ഒരാള്‍ കമന്റ് ചെയ്യുന്നത്.
തെരുവ് നായ്ക്കളെ ഉപദ്രവിക്കരുത് എന്നും അവയ്ക്ക് സംരക്ഷണവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിക്കണം എന്നും ചിലര്‍ പറയുന്നു. കേരളത്തില്‍ തെരുവ് നായ പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് സോനു സൂദ് തെരുവ് നായയോട് അനുഭാവപൂര്‍വം പെരുമാറുന്ന വീഡിയോ വൈറല്‍ ആകുന്നതും ശ്രദ്ധേയമാണ്.
സോനു സൂദിന്റെ വൈറല്‍ വീഡിയോ ഇവിടെ കാണാം












Click it and Unblock the Notifications