മാമ്പഴങ്ങളിലെ വിഐപി, ഹോർട്ടികൾച്ചർ മേളയിലെ താരം; ലക്ഷങ്ങൾ വിലയുള്ള മിയാസാക്കി
മിയാസാക്കി, ഈ പേര് എവിടെയെങ്കിലും കേട്ട് പരിചയമുണ്ടോ? ആലോചിച്ച് ബുദ്ധിമുട്ടേണ്ട, ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമാണിത്. പേര് പോലെ തന്നെ അല്പം പരിഷ്‌കാരിയും വിഐപിയുമാണ് മിയാസാക്കി. ബെംഗളൂരു കൊപ്പാളിലെ ഹോർട്ടിക്കൾച്ചർ മേളയിലെ താരമാണ് ഇപ്പോൾ മിയാസാക്കി. മധ്യപ്രദേശിലെ തോട്ടത്തിൽ നിന്നാണ് പ്രദർശനത്തിനായി മിയാസിക്കിയെ എത്തിച്ചത്. ഒറ്റ മാമ്പഴമാണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. ആ ഒറ്റ മാമ്പഴത്തിന്റെ വില കേട്ടാൽ തന്നെ നിങ്ങൾ ഞെട്ടും. എത്രയാണെന്നോ? വിശദമായി അറിയാം
ജപ്പാനിലെ മിയാസാക്കിയിൽ നിന്നാണ് ഈ വിഐപി മാമ്പഴം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് ഈ മാമ്പഴത്തിന്റെ വിളവെടുപ്പ് സമയം. മിയാസാക്കി പഴുക്കുമ്പോൾ അതിന്റെ ഭംഗി ഇരട്ടിക്കും. ആദ്യം പർപ്പിൾ നിറത്തിൽ കാണപ്പെടുന്ന മിയാസാക്കി പിന്നീട് നല്ല ചുവന്ന നിറമാകും. ചുവന്നുതുടുത്ത ഈ മിയാസാക്കി ആണ് മേളയിലെത്തുന്ന ആളുകളുടെ മനംകവരുന്നത്.

ചുവന്നുതുടുത്ത സുന്ദരൻ മാങ്ങ ചില്ലറക്കാരല്ല. ഈ മാമ്പഴത്തിന്റെ വില 40000 രൂപയാണ്. ഒരു മാങ്ങയ്ക്ക് 2.5 ലക്ഷം രൂപയാണ് വില വരിക. വലുപ്പത്തിന്റെ കാര്യത്തിലും ഒട്ടും മോശമല്ല മിയാസാക്കി. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം ഭാരം വരും. ചിലപ്പോൾ 900 ഗ്രാം വരെ ഭാരം ഉണ്ടാകും. ഈ മാമ്പഴം ഇപ്പോൾ ജപ്പാന്റെ അതിർത്തികൾ കടന്ന് ഇന്ത്യ, ബംഗ്ലാദേശ്, തായ്‌ലൻഡ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. മിയാസാക്കിക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാന്റ് ആണ് ഉള്ളത്.
ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റുകൾ, എന്നിവ അടങ്ങിയ മിയാസാക്കി മാമ്പഴം മോഷണം പോകാതിരിക്കാൻ ജപ്പാനിൽ മാമ്പഴത്തോട്ടത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്താറുണ്ട്. നല്ല മഴയും വെയിലുമൊക്കെ കൊണ്ടാൽ മാത്രമേ ഈ മാമ്പഴം നല്ല രുചിയോടു കൂടി വളരുകയുള്ളൂ. ആഡംബരത്തിന്റെ കാര്യത്തിൽ മിയാസാക്കി മുന്നിട്ട് നിൽക്കുമ്പോൾ, ലോകമെമ്പാടും ഏറെ ഡിമാന്റുള്ള മറ്റ് മറ്റ് ആറ് മാമ്പഴ ഇനങ്ങൾ കൂടിയുണ്ട്. അൽഫോൻസാ മാമ്പഴം, ചൗസ മാമ്പഴം, കാരബോ മാമ്പഴം ഡയമണ്ട് മാമ്പഴം. അതാൽഫോ മാമ്പഴം, ടോമി അറ്റ്കിൻസ് മാമ്പഴം എന്നിവയാണ് അവ.












Click it and Unblock the Notifications