നിങ്ങൾ ഷെയർ ഇട്ട് ലോട്ടറി എടുക്കുന്നവരാണോ? പണികിട്ടാതിരിക്കാൻ ഉടൻ ഇക്കാര്യങ്ങൾ ചെയ്യൂ
നിങ്ങൾ ലോട്ടറി എടുക്കുന്ന ആളുകളാണോ? സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടോ? സ്ഥിരമായി എടുക്കുന്ന ആളാണെങ്കിൽ ഷെയർ ഇട്ടായിരിക്കും ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. കൂട്ടുകാരുമായോ സഹപ്രവർത്തകരുമായോ ഒക്കെ ഗ്രൂപ്പ് ഉണ്ടാക്കി ലോട്ടറി എടുക്കുന്നവർ ഉണ്ട്.
ഇതിന് ഏറെ ഗുണങ്ങൾ ഉണ്ടെങ്കിലും വലിയൊരു സമ്മാനം അടിച്ചാൽ വൻ പണി വരാനും സാധ്യത ഉണ്ട്..അതുകൊണ്ട് തന്നെ ഇങ്ങനെ ഗ്രൂപ്പായി ടിക്കറ്റ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അത് എന്താണെന്ന് നോക്കാം..

രേഖ മൂലമുള്ള കരാർ ഉണ്ടാക്കണം: നിങ്ങൾ ആരുടെ കൂടെയാണ് കളിക്കുന്നത് എന്നതല്ല, ആർക്കൊപ്പം കളിക്കുകയാണെങ്കിലും രേഖ മൂലമുള്ള കരാർ തയ്യാറാക്കണം. നിങ്ങൾക്ക് എചത്ക വിശ്വാസം ഉള്ള ആളാണെങ്കിലും നിയമപരമായ ഒരു ഉറപ്പ് അത്യാവശ്യമാണ്. അതുകൊണ്ട് ഗ്രൂപ്പായി ചേർന്ന് കളിക്കുമ്പോൾ കാരാർ ഉണ്ടാക്കുന്നത് വളരെ നല്ലതാണ്..
ഗ്രൂപ്പിലെ ആരാണ് ടിക്കറ്റെടുക്കുന്നത് എന്ന് തീരുമാനിക്കുക: ഗ്രൂപ്പിലെ ആരാണ് ടിക്കറ്റ് എടുക്കുന്നത് എന്ന് തീരുമാനിക്കുക. രേഖ തയ്യാറാക്കുമ്പോൾ ആരൊക്കെയാണ് അംഗങ്ങൾ എന്നും ആരാണ് ടിക്കറ്റ് എടുക്കുന്നതെന്നും തീരുമാനിക്കണം. അതുപോലെ ഒരാൾ ഒരാഴ്ച പണം ഇട്ടില്ല, ആ ആഴ്ച സമ്മനാം അടിച്ചാൽ അത് എങ്ങനെയാണ് വീതിക്കുന്നത് എന്നതിലും തീരുമാനം ഉണ്ടാക്കണം.
സമ്മാനത്തുക വീതിക്കുന്നത് എങ്ങനൊയാണ്: രേഖാമൂലമുള്ള കരാർ നിങ്ങൾ തയ്യാറാക്കുമ്പോൾ , സമ്മാനം എങ്ങനെ വിഭജിക്കുമെന്ന് നിർവ്വചിക്കുക. പണം പങ്കിടുവ്വതിനെക്കുറിച്ച് വ്യക്തമാക്കണം. എന്തൊയാണ് നിയമങ്ങൾ? എല്ലാവരും തുല്യരാണോ? എല്ലാവരും ഒരേ തുകയാണോ ഇട്ടത്? എല്ലാവർക്കും ഒരേ തുകയാണോ നൽകേണ്ടത്. ഇതൊക്കെ വ്യക്തമാക്കണം. അടിച്ച തുക എന്തുചെയ്യണം നിക്ഷേപിക്കണോ എന്നതിലൊക്കെ തീരുമാനം വേണം.
ടിക്കറ്റ് വാങ്ങിക്കുന്ന ആൾ പാലിക്കേണ്ട നിയമം: ടിക്കറ്റ് വാങ്ങാൻ ചുമതല ഉള്ള ആൾക്ക് നിയമങ്ങൾ ഉണ്ടാക്കുന്നത് പ്രധാനപ്പെട്ടതാണ്.
.ചില ഗ്രൂപ്പുകളിൽ, ടിക്കറ്റ് വാങ്ങുന്ന വ്യക്തിക്ക് ലോട്ടറി അടിച്ച തുകയിൽ നിന്ന് മറ്റുള്ളവർക്ക് നൽകുന്നതിനെക്കാൾ അധികം ലഭിക്കാറുണ്ട്.
ഇക്കാര്യം ആദ്യം തന്നെ സംസാരിച്ചില്ലെങ്കിൽ ലോട്ടറി അടിച്ച ശേഷം അത് തർക്കത്തിന് കാരണമാകും. ചിലപ്പോൾ ഗ്രൂപ്പിന് വാങ്ങുന്ന ടിക്കറ്റിനൊപ്പം ടിക്കറ്റ് വാങ്ങുന്ന ആൾ അയാൾക്കായി മറ്റാെരു ടിക്കറ്റ് കൂടി വാങ്ങിയേക്കാം. അതുകൊണ്ട്. അക്കാര്യത്തെക്കുറിച്ചും നിങ്ങൾ തീരുമാനം എടുക്കേണ്ടതുണ്ട്.
വിജയിച്ചാൽ രസകരം, പക്ഷേ സങ്കീർണവും: നിങ്ങൾ വിജയിച്ചാൽ പണം കൈകാര്യം ചെയ്യാൻ വിശ്വസിക്കാമെന്ന് നിങ്ങൾക്ക് ഉറപ്പുള്ള സംഘത്തെ നിയമിക്കാം. സർട്ടിഫൈഡ് ഫിനാൻഷ്യൽ ട്രാൻസിഷനിസ്റ്റ്, ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്, ഒരു അറ്റോർണി എന്നിവരെ ഉൾപ്പെടുത്താം. ലോട്ടറി നേടുമ്പോൾ,ജീവിതം വളരെ വേഗത്തിൽ മാറും , നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. "പണം ലഭിക്കുന്നത് രസകരമാണ്, പക്ഷേ അത് സങ്കീർണ്ണമാണ്. മുൻകൂട്ടി ആസൂത്രണങ്ങൾ ചെയ്യണം , അത് സ്വന്തമായി ചെയ്യാൻ കഴിയില്ല, അതിന് വേണ്ടി നല്ലൊരും ടീം ഉണ്ടാവണം.
Skin care: സൺസ്ക്രീൻ ഇല്ലാതെ തന്നെ ടാൻ കളഞ്ഞാലോ?












Click it and Unblock the Notifications