Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രൈവര്‍ ഒന്ന് ഗിയര്‍ മാറ്റി...പെണ്‍കുട്ടിക്ക് പ്രണയം തലയ്ക്കു പിടിച്ചു...പിന്നെ നടന്നത്‌

മട്ടന്‍ കറിയുടെ രുചി കാരണം യുവാവിനെ പ്രണയിച്ച് കല്യാണം കഴിച്ച യുവതിയുടേയും ക്ലാസ് എടുക്കുന്ന രീതി കണ്ട് ഇഷ്ടമായി 51 കാരനായ അധ്യാപകനെ ഇരുപതുകാരിയായ വിദ്യാര്‍ത്ഥി പ്രണയിച്ച് വിവാഹം ചെയ്തതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ജീവിതകഥകളായിരുന്നു.

എന്നാല്‍ ഇനി പറയാന്‍ പോകുന്ന കാര്യം കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും അന്തംവിട്ടുപോകും. ഇത് സാധാരണ ഒരു പ്രണയ കഥയല്ല... ഈ പ്രണയ കഥയിലെ പെണ്‍കുട്ടിക്ക് യുവാവിനോട് പ്രണയം തോന്നാനുണ്ടായ കാരണം അറിയാമോ വിശദമായി പറയാം.. സംഭവം കേട്ടുകഴിയുമ്പോൾ നിങ്ങൾ തീർച്ചയായും ചോദിക്കും ഇങ്ങനേയും പ്രണയമുണ്ടോയെന്ന്..

1

സംഭവം നടക്കുന്നത് പാകിസ്ഥാനിലാണ്. വളരെ പ്രസിദ്ധമായ ഒരു കുടുംബത്തിലെ പെണ്‍കുട്ടി പ്രണയിച്ചത് അവരുടെ ഡ്രൈവറെ ആയിരുന്നു. എന്തുകൊണ്ടാണ് പെണ്‍കുട്ടിക്ക് അയാളോട് പ്രണയം തോന്നിയതെന്നോ. അയാള്‍ വളരെ മനോഹരമായിട്ടാണ് കാറിന്റെ ഗിയര്‍ മാറ്റുന്നത്. ഇത് കണ്ട പെണ്‍കുട്ടിക്ക് അത് ഇഷ്ടമായി. അത് പ്രണയമായി വളരുകയും ചെയ്തു.

2


മുന്‍ ഡ്രൈവറായിരുന്ന തന്റെ ഭര്‍ത്താവ് തനിക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കാറുണ്ടെന്ന് ഡെയ്ലി പാകിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു. അവന്‍ കാര്‍ ഓടിക്കുമ്പോള്‍ ഗിയര്‍ മാറ്റിയ രീതിയിലാണ് താന്‍ പ്രണയത്തിലേക്ക് വീണതെന്ന് യുവതി പറയുന്നു..
ഗിയര്‍ മാറ്റുന്നതിനിടയില്‍ അയാള്‍ കൈകള്‍ ചലിപ്പിക്കുന്ന രീതി തനിക്ക് ഇഷ്ടമാണെന്ന് പെണ്‍കുട്ടി വിശദീകരിച്ചു. അവന്‍ ഗിയര്‍ മാറ്റുമ്പോള്‍ അവന്റെ കൈകള്‍ പിടിക്കാന്‍ തനിക്ക് തോന്നാറുണ്ടെന്നും യുവതി പറയുന്നു.

3


ഭര്‍ത്താവിന് ഒരു ഗാനം സമര്‍പ്പിക്കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടപ്പോള്‍, അവള്‍ തിരഞ്ഞെടുത്തത് ഹം തും ഏക് കമ്രേ മേ ബന്ദ് ഹോ ഔര്‍ ചാബി ഖോ ജായേ എന്ന ഗാനമാണ്. തന്റെ കാമുകനുവേണ്ടി പാട്ടിന്റെ ഏതാനും വരികള്‍ പോലും അവള്‍ മൂളി.
'ചാബി ഗം' എന്ന് ഭര്‍ത്താവിനോട് തമാശയായി പറഞ്ഞപ്പോള്‍, കാറും ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

4

പ്രണയവും വിവാഹവും ഒക്കെ ചിലപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് സംഭവക്കാറുള്ളത്. കഴിഞ്ഞദിവസം തന്റെ 61ാം വയസ്സില്‍ എണ്‍പത്തിയെട്ടാമത്തെ വിവാഹം കഴിക്കാന്‍ പോകുന്ന ഒരാളുടെ കഥയാണ് വൈറലായിരുന്നത്. എണ്‍പത്തിയെട്ടാമത് വിവാഹം ചെയ്യുന്നത് അയാളുടെ മുന്‍ ഭാര്യയെ ആണ്. തങ്ങള്‍ക്കിടയില്‍ ഇപ്പോഴും സ്‌നേഹമുണ്ടെന്നാണ് ഇയാള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+