Viral Video: ഒരൊറ്റ ഊതിന് പുഴുങ്ങിയ മുട്ട തൊലിയില്‍ നിന്ന് പുറത്തേക്ക്; വൈറലായി യുവാവ്
പുഴുങ്ങിയ മുട്ടയുടെ തൊലി കളയുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല, നമ്മളൊക്കെ കളഞ്ഞിട്ടുമുണ്ടാകും. എന്നാല്‍ ഇവിടെ ഒരു യുവാവ് മുട്ടയുടെ തൊലി കളയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. യൂട്യൂബ് അതിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഈ മുട്ടയുടെ തൊലി കളയുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഇനി എന്താണ് ഈ വീഡിയോ ഇത്രമാത്രം വൈറലാവാന്‍ കാരണം എന്തെന്ന് അറിയണ്ടേ..പറയാം.. ഒരുപക്ഷേ ഇതുവരെ വേറൊരാളും ചെയ്തുനോക്കാത്ത ഒരു രീതിയിലാണ് ഈ യുവാവ് മുട്ടയുടെ തൊലി കളയുന്നത്. ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ എന്തായാലും അന്തംവിട്ടുപോകുമെന്നത് സംശയം ഇല്ല...

സാധാരണ നമ്മളൊക്കെ കൈ കൊണ്ടോ അല്ലെങ്കില്‍ എവിടെ എങ്കിലും ഒന്ന് തട്ടിയോ ഒക്കെ ആയിരിക്കും മുട്ടയുടെ തൊലി കളയാറ്. എന്നാല്‍
പക്ഷേ വായില്‍ നിന്ന് വായു ഊതുന്നത് തീര്‍ച്ചയായും ഒരു കഴിവാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാക്‌സ് ക്ലൈമെന്‍കോ എന്ന യുവാവ് മുട്ടയുടെ തൊലി കളയുന്നത് ഒറ്റ ഊത് കൊടുത്താണ്..

ആ കാറ്റിന് മുട്ട തൊലിയില്‍ നിന്ന് ഇളകി മാറി വരികയാണ്. ഈ മുട്ടയുടെ തൊലി കളയല്‍ വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നത്. ഫെബ്രുവരി 8 നാണ് മാക്‌സ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും, ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്ന് ഇത് വളരെയധികം പ്രതികരണം കിട്ടയതിന് പിന്നാലെയാണ് YouTube ഇന്നലെ അവരുടെ ഔദ്യോഗിക, ഇന്‍സ്റ്റാഗ്രാം പേജില്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്തത്.

ഇങ്ങനെയാണ് മുട്ട തൊലി കളയാതെ തൊലി കളയുന്നത് എന്നാണ് മാക്‌സ് വീഡിയോയില്‍ പറയുന്നത്. പിന്നീട് മുട്ടയുടെ അടിയില്‍ താരതമ്യേന വലിയ ദ്വാരവും മറ്റൊന്നില്‍ ചെറിയ ഒരു ദ്വാരവും ഉണ്ടാക്കുന്നു. എന്നിട്ട് ചെറിയ ദ്വാരത്തില്‍ വായ വെച്ച് ഊതന്നു, മുട്ടയുടെ പുറംതൊലിയില്‍ നിന്ന് പുഴുങ്ങിയ മുട്ട പുറത്തുവരുകയും ചെയ്യുന്നു.പോസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ തന്നെ വീഡിയോ 13,000 ലൈക്കുകള്‍ നേടി. കൂടാതെ, ഈ വീഡിയോയിക്ക് ഒരുപാട് കമന്റുകളും വന്നു.

' എനിക്ക എപ്പോഴും മുട്ടയുടെ തൊലി കളയുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് കോഴികളുണ്ട്, ഞാന്‍ പോയി ഇത് പരീക്ഷിക്കാന്‍ പോകുന്നു,' മുട്ടയുടെ തൊലി കളയാന്‍ പാടുപെടുന്ന ഒരാള്‍ എഴുതി. എന്തായാലും സോഷ്യല്‍മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ഇനി എല്ലാവാര്‍ക്കും ഇങ്ങനെ മാകസിനെ പോലെ തന്നെ ഊതി മുട്ട പുറത്തെത്തിക്കാന്‍ കഴിയുമോ എന്ന് അറിയില്ല.












Click it and Unblock the Notifications