10 കൊല്ലം കൊണ്ട് ലോട്ടറിയിൽ നിന്ന് നേടിയത് 200 കോടി; പ്രയോഗിച്ചത് ഒറ്റ ട്രിക്ക്; അറിയാം
എന്നെങ്കിലും ഭാഗ്യം തേടിയെത്തുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി ലോട്ടറി എടുക്കുന്നവരുണ്ടാകും. ചെറിയ സമ്മാനങ്ങളൊക്കെ അടിച്ചിട്ടുമുണ്ടാകും. എന്നാൽ കഴിഞ്ഞ 10 വർഷമായി ലോട്ടറി അടിച്ച ദമ്പതികളെ കുറിച്ച് അറിയാമോ. ലോട്ടറി സമ്മാനത്തിലൂടെ മാത്രം 200 കോടി ആണ് ഇവർക്ക് ലഭിച്ചത്. അമേരിക്കയിൽ നിന്നുള്ള ജെറി, മാർഗ് സെൽബി ദമ്പതികൾക്കാണ് കഴിഞ്ഞ പത്ത് വർഷമായി സ്ഥിരമായി ലോട്ടറി അടിക്കുന്നത്.
2013 മുതലാണ് ലോട്ടറിയിലൂടെ തങ്ങൾ പണം ഉണ്ടാക്കാൻ തുടങ്ങിയതെന്നും തങ്ങനെ ഇങ്ങനെ പണം ഉണ്ടാക്കാൻ സഹായിക്കുന്നത് ലോട്ടറി ഗെയിമിലെ ചില പഴുതുകളാണെന്നും ദമ്പതികൾ പറയുന്നു. തങ്ങളുടെ പേരിൽ ഉണ്ടായിരുന്ന കൺവീനിയൻസ് സ്റ്റോർ വിറ്റ ശേഷമാണ് ദമ്പതികൾ വിൻഡ് ഫാൾ എന്ന ലോട്ടറി സ്ഥിരമായി കളിക്കാൻ തുടങ്ങിയത്. അതിനിടയിലാണ് ലോട്ടറിയുടെ ബ്രോഷറിൽ റോൾഡൗൺ എന്ന് എഴുതിയിരിക്കുന്നത് ജെറി കണ്ടത്.

എന്താണ് റോൾഡൗൺ എന്നറിയാം. ഏതെങ്കിലും ഒരു നമ്പറിന് ലോട്ടറി അടിച്ചു എന്ന് കരുതുക, എന്നാൽ സമ്മാനമടിച്ച ടിക്കറ്റുമായി ആരും എത്തിയില്ലെങ്കിൽ മറ്റ് ലോട്ടറികളിൽ നിന്നും വ്യത്യസ്തമായി വിൻ ഫാളിൽ ലോട്ടറി സമ്മാനത്തുക കുറയുകയും ഏതെങ്കിലും കുറച്ച് അക്കങ്ങൾ സമ്മാനം അടിച്ച ടിക്കറ്റുമായി സാമ്യം വന്നാൽ അവർക്ക് ആ തുക നൽകും.
അതായത് അഞ്ചോ മൂന്നോ ഒക്കെ അക്കം സമ്മാനം അടിച്ച നമ്പറുമായി സാമ്യം വന്നാൽ ചെറിയ തുക ലഭിക്കും. ഈ വഴിയാണ് ദമ്പതികൾ പ്രയോഗിച്ച് നോക്കിയത്. വെസ്റ്റേൺ മിഷിഗൺ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദം നേടിയ ആളാണ് ജെറി. അതിന്റെ ഗുണവും ഉണ്ടായി. അങ്ങനെ ഇവർ ലോട്ടിf വാങ്ങി. തന്റെ പ്ലാൻ ഭാര്യയോടും പറഞ്ഞു, അങ്ങനെ ശ്രദ്ദയോടെ ലോട്ടറി എടുക്കാൻ തുടങ്ങി,
പരീക്ഷണം എന്തായാലും പരാജയപ്പെട്ടില്ല. വർഷത്തിൽ ഏഴ് തവണയായി ഏകദേശം 10 ദിവസം ഇവർ ലോട്ടറി ടിക്കറ്റ് എടുക്കാൻ ചിലവഴിച്ചു. ദിവസവും 10 മണിക്കൂർ ലോട്ടറി എടുക്കുന്ന നമ്പറുകൾ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കാൻ ചിലവിടും.
$515,000 (4,27,84,655 രൂപ) ഇവർ ലോട്ടറി എടുക്കാൻ ചിലവിട്ടു. $515,000, അതായത് 200 കോടിക്ക് മുകളിൽ ഇവർക്ക് സമ്മാനമായി ലഭിച്ചു.
എന്നാൽ ഇത് എല്ലാ ലോറ്ററിക്കും പ്രയോഗിക്കാൻ പറ്റില്ല. അത് കൊണ്ട് മറ്റ് ലോട്ടറികൾ എടുക്കുന്നവർ ഈ ട്രിക്ക് പ്രയോഗിക്കാൻ നിന്നിട്ട് കാര്യമില്ല.












Click it and Unblock the Notifications