Get Updates
Get notified of breaking news, exclusive insights, and must-see stories!

മുലപ്പാല്‍ കൊണ്ട് അത്ഭുതം തീര്‍ത്ത് യുവതി; വിദേശത്തുനിന്ന് പോലും വന്‍ ഡിമാന്റ്‌

മുലപ്പാലിനെ ഗുണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ..അതുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ക്ക് കഴിയുന്നതും മുലപ്പാല്‍ തന്നെ കൊടുക്കാനാണ് പറയാറുള്ളതും. എന്നാല്‍ മുലപ്പാലുകൊണ്ട് അത്ഭുതം തീര്‍ത്തിരിക്കുകയാണ് ഒരമ്മ സംഭവം ക്ലിക്ക് ആവുകയും ഇവരുടെ ആശയത്തെ അഭിനന്ദിച്ച് നിരവധിപേര്‍ എത്തുകയും ചെയ്തു..

മക്കളുടെ കുഞ്ഞുനാളുകളിലെ ഓര്‍മകള്‍ രക്ഷിതാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും അവരുടെ കുപ്പായങ്ങള്‍, കളിപ്പാട്ടങ്ങള്‍ അങ്ങനെ ചെറുപ്പത്തില്‍ അവര്‍ ഉപയോഗിച്ചിരുന്നു പല സാധനങ്ങളും അമ്മമാര്‍ എടുത്തുവെയ്ക്കാറുണ്ട്..പിന്നെ കുഞ്ഞുങ്ങളുടെ പാല്‍ മണം ഓരോ അമ്മയ്ക്കുമുണ്ടാകും..അങ്ങനെ ഓര്‍മ്മയ്ക്കായി എടുത്തുവെയ്ക്കാന്‍ പറ്റുന്നകൂട്ടത്തിലേക്കാണ് ഈ അമ്മയുടെ കണ്ടുപിടത്തം. അതും മുലപ്പാലുകൊണ്ട്. സംഭവം വിശദമായി പറയാം.

1

ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ അമ്മയുടെ പാല്‍ ഉപയോഗിക്കുന്ന പ്രവണത ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. സൂറത്തില്‍ നിന്നുള്ള അദിതി എന്ന സ്ത്രീ മുപ്പാലില്‍ നിന്ന് ആഭരണങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. അദിതി തൊഴില്‍പരമായി ഒരു ദന്തഡോക്ടറാണ്, കൂടാതെ ഒരു കലാസ്‌നേഹി കൂടിയാണ്. കുഞ്ഞിന്റെ മുടിയും കുഞ്ഞിന്റെ ജനനസമയത്ത് സംരക്ഷിച്ച പൊക്കിള്‍ക്കൊടിയും ഉപയോഗിച്ച് വളകളും പെന്‍ഡന്റുകളും ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങള്‍ അവര്‍ ഡിസൈന്‍ ചെയ്യുന്നു..

2

അതിഥിയുടെ ഈ ആശയം ഏറെ വൈകാതെ തന്നെ ക്ലിക്ക് ആയി. അദിതി പറഞ്ഞത് പ്രകാരം വിദേശത്തുനിന്ന് പോലും അതിഥിക്ക് ഓര്‍ഡര്‍ എത്തുന്നുണ്ട്. വിദേശത്ത് നിന്ന് മുലപ്പാല്‍ കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളുടെ ഓര്‍ഡറുകളും ലഭിക്കുന്നുണ്ടെന്ന് അദിതി പറയുന്നു. ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഉപഭോക്താക്കള്‍ കൊറിയര്‍ വഴി മുലപ്പാല്‍ അയയ്ക്കുന്നു. ന്യൂസ് 18 ന്റെ റിപ്പോര്‍ട്ട് പ്രകാരം അമ്മയുടെ പാലില്‍ നിന്ന് ഒരു ശിവലിംഗ പെന്‍ഡന്റ് അദിതി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഈ പെന്‍ഡന്റ് നിര്‍മ്മിക്കാന്‍, അവള്‍ കുഞ്ഞിന്റെ മുടിയും ഉപയോഗിച്ചു.

3

കാനഡയില്‍ നിന്നുള്ള ദമ്പതികള്‍ക്കായി അദിതി മറ്റൊരു ആഭരണം രൂപകല്‍പ്പനയും ചെയ്തു. കുഞ്ഞിന്റെ മുടിയുടെ സഹായത്തോടെ അവര്‍ അതില്‍ കുഞ്ഞിന്റെ ആദ്യാക്ഷരം കൊത്തിവച്ചതായാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ഭാഗ്യനമ്പര്‍ ഏവായതുകൊണ്ട് ഏഴ് വജ്രങ്ങളാണ് അതില്‍ ഉപയോഗിച്ചത്.

4

എന്തായാലും മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ മാത്രമല്ല എക്കാലത്തേക്കും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന മനോഹരമായ വസ്തുക്കളുടെ നിര്‍മാണത്തിനും കഴിയുമെന്ന് അതിദി തെളിയിച്ചുകഴിഞ്ഞു. കുഞ്ഞിന്റെ പാല്‍മണം എന്നും കൂടെ ഉണ്ടാവാന്‍ അമ്മമാരും ഇത് തേടി എത്താനും തുടങ്ങി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+