കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടത്താടിയുള്ള യുവതി, ഒരു ദിവസം രണ്ട് തവണ ഷേവ് ചെയ്യണം; ഒടുവില്‍ ഈ തീരുമാനം

Google Oneindia Malayalam News

താടി, നല്ല കട്ടതാടിയുള്ള പുരുഷന്മാരെ കണ്ടിട്ടില്ലേ.. സ്ത്രീകള്‍ മുടി എങ്ങനെയാണോ പരിപാലിക്കുന്നത് അങ്ങന തന്നെയാണ് ചില പുരുഷന്മാര്‍ അവരുടെ മീശയും താടിയും പരിപാലിക്കുന്നത്. താടിയും മീശയും വളരാന്‍ വേണ്ടി പല വഴികളും പരീക്ഷിക്കുന്ന ആളുകളും ഉണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ഒരു വെല്ലുവിളിയാണ് മുഖത്ത് അനാവശ്യമായി വളരുന്ന രോമം, മേല്‍ച്ചുണ്ടിലും താടിയിലും ഒക്കെ അനാവശ്യമായി വളരുന്ന ഈ രോമം കാരണം പലര്‍ക്കും ആത്മവിശ്വാസം തന്നെ പോകാറുണ്ട്.

ഇത്തരം രോമങ്ങള്‍ പോയിക്കിട്ടാന്‍ പലതരം വഴികള്‍ പരീക്ഷിക്കാറുമുണ്ട്. മഞ്ഞള്‍ തേച്ചും വാക്‌സ് ചെയ്തും അങ്ങനെ പലവഴികളും പരീക്ഷിച്ചുകാണും. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് 'കട്ട' താടിയുള്ള ഒരു യുവതിയെക്കുറിച്ചാണ്. ചെറുതൊന്നുമല്ല ഈ താടി കൊണ്ട് ഇവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്..ഒരു ദിവസം തന്നെ രണ്ട് തവണയാണ് ഇവര്‍ക്ക് ഷേവ് ചെയ്യേണ്ടി വരുന്നത്..

PC: dakotasbeard

1

തന്റെ കൗമാരപ്രായത്തിലാണ് ഈ യുവതിക്ക് ഇങ്ങനെ മുഖത്ത് രോമങ്ങള്‍ വളരാന്‍ തുടങ്ങിയത്. ആദ്യം അത് സാധാരണ പോലെയായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് അസാധാരണമായി രീതിയില്‍ ഡക്കോട്ട കൂക്കിന്റെ മുഖത്ത് രോമം വളരാന്‍ തുടങ്ങി. സ്ത്രീകള്‍ക്ക് ഇങ്ങനെ മുഖത്ത് രോമം വളരുന്നത് സാധാരണമല്ലല്ലോ... 13 വയസ്സിലാണ് ഈ യുവതിക്ക് രോമം വളരാന്‍ തുടങ്ങിയത്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തി ആള്‍ക്കൂട്ടത്തിലെ ഒരാള്‍; രാഹുലിന്റെ പ്രതികരണം ഇങ്ങനെരാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തി ആള്‍ക്കൂട്ടത്തിലെ ഒരാള്‍; രാഹുലിന്റെ പ്രതികരണം ഇങ്ങനെ

2

മുഖത്തെ രോമം കാരണം താന്‍ പലതവണ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 'എങ്ങനെയാണ് പെണ്‍കുട്ടികള്‍ മുഖത്ത് രോമം വളര്‍ത്താന്‍ പാടില്ലാത്തത് എന്ന് സലൂണിലെ സ്ത്രീകള്‍ എന്നോട് പറയത്തക്കവിധം മുഖത്ത് രോമമുള്ള സ്ത്രീകള്‍ അപമാനിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഞാന്‍ വളര്‍ന്നത്,' അവര്‍ പറഞ്ഞതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.ഈ താടി എപ്പോഴും തന്റെ മുഖത്ത് ഇങ്ങനെ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും വാക്‌സ് ചെയ്തും ഫോട്ടോകളില്‍ നിന്ന് മുഖം മറച്ചും ഇങ്ങനെ നില്‍ക്കേണ്ടിവരുമെന്നുമാണ് ഇവര്‍ പറയുന്നത്.

4

ഡക്കോട്ട നിരവധി പരിശോധനകള്‍ക്ക് വിധേയയായെങ്കിലും അവളുടെ മുഖത്തെ രോമങ്ങളുടെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. അവളുടെ അഡ്രീനല്‍ ഗ്രന്ഥികള്‍ ഉയര്‍ന്ന അളവില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കുന്നതാണ് ഇതിന് കാരണമെന്ന് അവര്‍ വിശ്വസിക്കുന്നു. ഒരു ദിവസം രണ്ട് തവണ ഷേവ് ചെയ്യേണ്ടി വരുന്നത് കൊണ്ട് മുഖത്ത് മുറിവും പല പാടുകളുമാണ്. മേക്ക് അപ് ചെയ്താണ് ഇവര്‍ ഇത് മറച്ചുവെയ്ക്കുന്നത്.

5

2015 ല്‍, ഡക്കോട്ടയുടെ ഒരു സുഹൃത്ത് അവളോട് ഒരു സര്‍ക്കസ് ഷോയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. ഷോയില്‍ താടിയുള്ള ഒരു സ്ത്രീ എന്ന ആശയം അവള്‍ ഇഷ്ടപ്പെട്ടു, റേസറുകളും വാക്സിംഗും ഉപേക്ഷിച്ചു. എന്നാല്‍ അത് അത്ര എളുപ്പമായിരുന്നു. താടി വളര്‍ത്തുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ട് തോന്നി, എന്നാല്‍ അതിനെ ഈ യുവതി അതിജീവിച്ചു, താടി വളര്‍ത്തിത്തുടങ്ങി..തന്റെ കുടുംബവും സുഹൃത്തുക്കളും തനിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും ആ സ്‌നേഹവും പിന്തുണയും ആണ് തനിക്ക് ആത്മവിശ്വം നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു.

English summary
Here is an interesting story of a woman with a beard like men , goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X