Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി ദമ്പതികളുടെ വിവാഹക്ഷണക്കത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ മറുപടി ഇങ്ങനെ.. കൈയടിച്ച് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായത് ഒരു വിവാഹ ക്ഷണക്കത്ത് ആയിരുന്നു. മലയാളി ദമ്പതികളായ രാഹുലും കാര്‍ത്തികയും തങ്ങളുടെ വിവാഹത്തിന് ഇന്ത്യന്‍ സൈന്യത്തെ ക്ഷണിച്ച് കൊണ്ട് അയച്ച ഒരു കത്തായിരുന്നു ഈ വൈറല്‍ കത്ത്. നിമിഷ നേരം കൊണ്ട് കത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങിയിരുന്നു.

രാഹുലും കാര്‍ത്തികയും വെറുമൊരു ക്ഷണക്കത്ത് മാത്രമല്ല പങ്കുവെച്ചത്. സൈന്യത്തോടുള്ള കടപ്പാടും സ്‌നേഹവും വ്യക്തമാക്കുന്ന കുറിപ്പും ഇരുവരും കത്തിനൊപ്പം ചേര്‍ത്തിരുന്നു. രാജ്യത്തിന് വേണ്ടിയുള്ള ധീരതയ്ക്കും ത്യാഗത്തിനും നന്ദി പറയുന്നു എന്നായിരുന്നു കുറിപ്പുള്ളത്. ഇപ്പോഴിതാ ഇതിന് നന്ദി അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം.

1

നവംബര്‍ പത്തിനായിരുന്നു രാഹുലും കാര്‍ത്തികയും വിവാഹിതരായത്. ഇതിനായി ബന്ധുക്കളേയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതിനായി പ്രിന്റ് ചെയ്ത കത്തിലൊന്നില്‍ സൈന്യത്തിനും അയയ്ക്കുകയായിരുന്നു രാഹുലും കാര്‍ത്തികയും. ഇതോടൊപ്പം പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. നിങ്ങള്‍ (സൈന്യം) കാരണം, ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നുഎന്നും ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങള്‍ നല്‍കിയതിന് നന്ദി എന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്.

2

Image Credit: Instagram@rahul_93ryan

ഞങ്ങളുടെ വിശേഷ ദിനത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്നും നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും കത്തിലുണ്ടായിരുന്നു. ഈ കത്ത് പങ്കുവെച്ച് കൊണ്ട് ഇന്ത്യന്‍ സൈന്യം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

3

ഇന്ത്യന്‍ ആര്‍മി വിവാഹ ക്ഷണത്തിന് രാഹുലിനും കാര്‍ത്തികയ്ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുകയും ദമ്പതികള്‍ക്ക് വളരെ സന്തോഷകരമായ ജീവിതം ആശംസിക്കുന്നു എന്നുമാണ് സൈന്യത്തിന്റെ കുറിപ്പിലുള്ളത്. ഇതിനോടകം സൈന്യത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് 85000 ത്തിലധികം ലൈക്ക് നേടിയിട്ടുണ്ട്. മാത്രമല്ല കമന്റ് ബോക്‌സില്‍ നിറയെ സൈന്യത്തെ അഭിനന്ദിച്ചും ദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ചുമുള്ള പ്രതികരണങ്ങളാണ് നിറയുന്നത്.

4

രാഹുലിനെ ഇന്‍സ്റ്റഗ്രാമില്‍ ടാഗ് ചെയ്ത് കൊണ്ടാണ് ഇന്ത്യന്‍ സൈന്യം ആശംസ അറിയിച്ചത്. ഇതിന് പിന്നാലെ മലയാളികളും കമന്റ് ബോക്‌സില്‍ ആശംസയും പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഒരു മലയാളി ആയതില്‍ അഭിമാനിക്കുന്നു എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+