സാനിയയ്ക്ക് മുന്‍പ് ഷുഐബ് മാലിക്കിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ ഇന്ത്യന്‍ യുവതി ആരാണ്?
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും ആണ് സോഷ്യൽമീഡിയയിലെ സംസാര വിഷയം. ഇവർ വിവാഹം ബന്ധം വേർപെടുത്താൻ പോകുകയാണെന്ന് അഭ്യൂഹങ്ങൾ വ്യാപകമായി പരക്കുന്നുണ്ട്. സാനിയയുടെ ഭാഗത്ത് നിന്ന് ചില സൂചനകൾ ഉണ്ടായെങ്കിലും വിഷയത്തെക്കുറിച്ച് ഇരുവരും ഔദ്യോഗിമായി ഒന്നും പുറത്തുപറഞ്ഞിട്ടില്ല.
എന്നാൽ സാനിയയും ഷു ഐബും വേർപിരിയും എന്നുതന്നെയാണ് ഇരുവരുടേയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇനി പറയാൻ പോകുന്നത് ഇവരുടെ വിവാഹമോചന വാർത്തയെക്കുറിച്ചല്ല, ഒരു സ്ത്രീയെക്കുറിച്ചാണ്... സാനിയ്ക്ക് മുൻപ് തന്നെ ഷു ഐബിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ സ്ത്രീയെക്കുറിച്ചാണ്...

സാനിയ- ഷുഐബ് വിവാഹം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സാനിയെ വിവാഹം കഴിക്കാൻ പോകുന്ന വിവരം ഷുഐബ് പുറത്തുപറഞ്ഞതിന് പിന്നാലെ ഈ കഥയിലേക്ക് മറ്റൊരാൾ കൂടികടന്നുവന്നു. ആയിഷാ സിദ്ദിഖി, ഷുഐബിന്റെ മുൻഭാര്യ. ഷുഐബ് തന്നെ വിവാഹം കഴിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ആയിഷ രംഗത്തെത്തി. ഇതോടെയായിരുന്നു വിവാദങ്ങൾ തുടങ്ങിയത്. ഇതോടെ ഷു ഐബന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ചർച്ചയായി.

മഹാ സിദ്ദിഖി എന്ന പേരിൽ അറിയപ്പെടുന്ന ആയിഷ ഒരു അധ്യാപികയായിരുന്നു, അവരും ഹൈദരാബാദ് സ്വദേശിയാണ്. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് ഷൊയ്ബ് സാനിയയെ വിവാഹം കഴിക്കാൻ പോകുന്നത് എന്നായിരുന്നു ആരോപണം.
2002 ൽ തങ്ങൾ വിവാഹിതരായെന്നും തെളിവായി തങ്ങളുടെ വിവാഹത്തിന്റെ വീഡിയോ ക്ലിപ്പുകൾ പങ്കുവെച്ചെന്നും വെളിപ്പെടുത്തിയതിന് ശേഷം തന്നെ വഞ്ചിച്ചതിന് ഷുഐബിനെതിരെ ആയിഷ പോലീസിൽ പരാതി നൽകിയതായി പറയപ്പെടുന്നു.

അവർക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.ഷുഐബ് മാലിക്കിൽ നിന്ന് വിവാഹമോചനം നേടുക മാത്രമാണ് താൻ ആഗ്രഹിച്ചതെന്ന് അവർ പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിൽ നിന്ന് തനിക്ക് 15 കോടി രൂപ ജീവനാംശമായി ലഭിച്ചതായി പിന്നീട് ഇവർ വെളിപ്പെടുത്തി. ആദ്യം താൻ ആയിഷയുമായുള്ള വിവാഹം നിഷേധിച്ചുകൊണ്ടിരുന്നെങ്കിലും, സാനിയയുമായുള്ള വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് 2010 ഏപ്രിലിൽ മാലിക് തന്റെ ആദ്യ ഭാര്യ ആയിഷ സിദ്ദിഖിൽ നിന്ന് വിവാഹമോചനം നേടി.

വിവാഹമോചനം പൂർത്തിയാകുന്നതിന് മുമ്പ് 10 മുതൽ 15 വരെ മധ്യസ്ഥർ ഇരു കക്ഷികളും തമ്മിലുള്ള ചർച്ചകൾ നടന്നിരുന്നു. സാനിയയും ഷുഐബും വിവാഹ മോചിതരാവുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ആയിഷയുടെ പേര് വീണ്ടും ചർച്ചയാവുകയാണ്..
'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍'-എന്ന സാനിയയുടെ ഇൻസ്റ്റാ സ്റ്റോറിക്ക് പിന്നാലെയാണ് ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകൾ വന്നത്. ഇവർ തമ്മിൽ പ്രശ്നമുണ്ടെന്നും ഉടൻ തന്നെ വിവാഹ മോചിതരാവുമെന്നും റിപ്പോർട്ടുകൾ വന്നു,












Click it and Unblock the Notifications