Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: 3.15 കോടിയുടെ ലംബോര്‍ഗിനി, ഒറ്റയടിക്ക് തവിടുപൊടിയാക്കി യൂട്യൂബര്‍..!!; കാരണമെന്തെന്ന് കേട്ടോ..!!?

റഷ്യന്‍ യൂട്യൂബര്‍ മിഖായേല്‍ ലിറ്റ്വിന്‍ ആണ് തന്റെ ലംബോര്‍ഗിനി ഉറുസ് എസ്യുവി നശിപ്പിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ഭീമാകാരമായ ഒരു ക്യാന്‍ കാറിന് മുകളിലേക്ക് ഇടുകയായിരുന്നു.

LAMBO

മോസ്‌കോ: സോഷ്യല്‍ മീഡിയ ഇന്നത്തെ കാലത്ത് കൗതുകങ്ങളുടെ ലോകമാണ്. അമ്പരപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ദിനേന എന്നോണം നമുക്ക് മുന്നില്‍ എത്തുന്നത്. ഇതോടൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വ്യത്യസ്തങ്ങളായ നിരവധി കണ്ടന്റുകളും ആളുകള്‍ക്ക് മുന്നില്‍ എത്തിക്കാറുണ്ട്.

അത്തരത്തില്‍ ആളുകളെ അടുത്തിടെ അമ്പരപ്പിച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഡംബര കാറുകളെ ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. ലോകത്താകമാനം നിരവധി ആംഡബര കാറുകള്‍ ഉണ്ട്. ഇതില്‍ തന്നെ പലരുടേയും പ്രിയപ്പെട്ട കാര്‍ ആണ് ലംബോര്‍ഗിനി.

വാഹന പ്രേമികളുടെ ഇഷ്ട വാഹനം

വാഹന പ്രേമികളുടെ ഇഷ്ട വാഹനം

വാഹന പ്രേമികളുടെ ഇഷ്ട വാഹനമാണ് ആഡംബരത്തിന്റെ അവസാന വാക്കായ ലംബോര്‍ഗിനി. ഇഷ്ട കാറിന് ഒരു പോറല്‍ പോലും ഏല്‍ക്കുന്നത് നമ്മളെ വിഷമിപ്പിക്കില്ലേ. എന്നാല്‍ ഒരാള്‍ ബോധപൂര്‍വം കാര്‍ നശിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മിഖായേല്‍ ലിറ്റ്വിന്‍ എന്ന പേരില്‍ പ്രശസ്തനായ ഒരു റഷ്യന്‍ യൂട്യൂബര്‍ ആണ് തന്റെ വെളുത്ത ലംബോര്‍ഗിനി ഉറുസ് എസ് യു വി തകര്‍ത്ത് കളഞ്ഞത്.

വില 3.15 കോടി രൂപ

വില 3.15 കോടി രൂപ

വിപണിയില്‍ 3.15 കോടി രൂപ വില ഉള്ളതാണ് ലംബോര്‍ഗിനി ഉറുസ് എസ് യു വി. ഇതാണ് ഒറ്റയടിക്ക് മിഖായേല്‍ ലിറ്റ്വിന്‍ തകര്‍ത്ത് കളഞ്ഞത്. ഇതിന് പിന്നിലെ കാരണം ആണ് ആളുകളെ വീണ്ടും അമ്പരപ്പിക്കുന്നത്. തന്റെ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ ലിറ്റ് എനര്‍ജിയുടെ പ്രമോഷന് വേണ്ടി ആണ് മിഖായേല്‍ ലിത്വിന്‍ ലംബോര്‍ഗിനി ഉറുസ് എസ് യു വി തകര്‍ത്ത് കളഞ്ഞത്.

ഒറ്റയടിക്ക് തകര്‍ന്നു

ഒറ്റയടിക്ക് തകര്‍ന്നു

ഒരു ക്രെയിന്‍ ഉപയോഗിച്ച് ലിറ്റ് എനര്‍ജിയുടെ കാറിന്റെ വലിപ്പമുള്ള ഒരു ഭീമാകാരമായ ക്യാന്‍ ലംബോര്‍ഗിനി ഉറുസ് എസ് യു വിക്ക് മുകളിലേക്ക് ഇടുകയാണ് മിഖായേല്‍ ലിറ്റ്വിന്‍. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ വ്യത്യസ്തങ്ങളായ കമന്റുകള്‍ ആണ് രേഖപ്പെടുത്തുന്നത്.

അഹങ്കാരമല്ലാതെന്ത്?

അഹങ്കാരമല്ലാതെന്ത്?

ഒരു ഉപയോക്താവ് 'ഇന്‍ഷുറന്‍സ് കമ്പനിയെ ഓര്‍ത്ത് സങ്കടം തോന്നുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. ചിലര്‍ അഹങ്കാരം എന്നും പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തന്റെ മഹീന്ദ്ര സ്‌കോര്‍പിയോ കാര്‍ വെള്ളച്ചാട്ടത്തിന് താഴെ നിര്‍ത്തിയിട്ടത് ഏറെ വൈറലായിരുന്നു. ഈ വീഡിയോയില്‍ കാറിന്റെ റൂഫില്‍ നിന്ന് വെള്ളം ചാടുന്നത് കാണാമായിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+