Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മല സീതാരാമന്റെ ചുവന്ന സാരിയുടെ പ്രത്യേകത അപ്പോള്‍ ഇതായിരുന്നോ!

ബജറ്റ് അവതരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങളായിട്ടും പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടങ്ങിയിട്ടും മറുഭാഗത്ത് മറ്റൊരു ചര്‍ച്ച നടക്കുന്നുണ്ട്.

Nirmala

കേന്ദ്ര ബജറ്റ് കഴിഞ്ഞ് ദിവസങ്ങളായി. ബജറ്റിലെ പ്രഖ്യാപനങ്ങളെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാം അഭിപ്രായങ്ങള്‍ വരുന്നുണ്ട്. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് ആയിരുന്നു. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

ബജറ്റ് അവതരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങളായിട്ടും പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കുറച്ച് അടങ്ങിയിട്ടും മറുഭാഗത്ത് മറ്റൊരു ചര്‍ച്ച നടക്കുന്നുണ്ട്. ബജറ്റ് അവതരണത്തിന് എത്തുമ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉടത്തിരുന്ന സാരി.

കറുപ്പും ഗോൾഡനും നിറങ്ങൾ ഇടകലർന്നുള്ള ബോഡർ...

കറുപ്പും ഗോൾഡനും നിറങ്ങൾ ഇടകലർന്നുള്ള ബോഡർ...

കറുപ്പും ഗോൾഡനും നിറങ്ങൾ ഇടകലർന്നുള്ള ബോഡർ വരുന്ന ചുവപ്പ് സാരിയാണ് നിർമല അണിഞ്ഞത്. അതോടൊപ്പം ഗോൾഡൻ പെൻഡന്റ്, വളകൾ എന്നിവയും അണിഞ്ഞിരുന്നു. വളരെ സിംപിൾ ആയ ലുക്കിലായിരുന്നു ധനമന്ത്രി എത്തിയത്. വളരെ ആത്മവിശ്വാസത്തോടെ തന്നെയാണ് ബജറ്റ് പ്രസം​ഗം നടത്തിയതും.

ഹാൻഡ്‌ലൂം സാരികളോടുള്ള ഇഷ്ടം...

ഹാൻഡ്‌ലൂം സാരികളോടുള്ള ഇഷ്ടം...

ഹാൻഡ്‌ലൂം സാരികളോട് നിർമല സീതാരാമന് പ്രത്യേക ഇഷ്ടമുണ്ട്. നെയ്‌ത്തുക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർലമെന്റിൽ പല തവണ ഹാൻ്ഡ് ലൂം സാരിയിൽ നിർമല എത്തിയിരുന്നു. കോട്ടൻ, സിൽക്ക് അല്ലെങ്കിൽ ഇവ രണ്ടും ഇടകലർത്തിയാണ് ടെമ്പിൾ സാരികൾ നെയ്‌തെടുക്കുന്നത്. മന്ത്രി അണിഞ്ഞിരിക്കുന്ന ചുവപ്പ് സാരിയിൽ ഗോൾഡൻ, കറുപ്പ് എന്നീ കരകൾ മാത്രമല്ല നക്ഷത്ര ചിഹ്നങ്ങളും സാരിയിൽ ഉണ്ടായിരുന്നു...

എന്തുകൊണ്ട് ചുവപ്പ്..

എന്തുകൊണ്ട് ചുവപ്പ്..

സ്നേഹം, ആത്മാർത്ഥത, കരുത്ത്, ബുദ്ധി എന്നിവയെ വിശേഷിപ്പിക്കാൻ ചുവപ്പ് നിറം ഉപയോഗിക്കാറുണ്ട്. 2022ലെ ബജറ്റ് അവതരണത്തിന് നിർമല സീതാരാമൻ അണിഞ്ഞത് ചുവപ്പ് ബ്രൗൺ എന്നീ കോമ്പിനേഷനിലുള്ള സാരി ആണ്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതായിരുന്നു ധനമന്ത്രിയുടെ ഈ സാരി...

ഈ പ്രത്യേകതയും..

ഈ പ്രത്യേകതയും..

നിർമലയുടെ ബജറ്റ് പ്രസംഗ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. പല വമ്പൻ പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്നാണ് ബജറ്റ് അവതരണം തുടങ്ങുന്നതിന് മുമ്പ് ധനമന്ത്രി പറഞ്ഞത്.

അതുപോലെ തന്നെ ബജറ്റ് പ്രസം​ഗത്തിൽ നിർമസല ആവർത്തിച്ച് ഉപയോ​ഗിച്ച ഒരു വാക്കും ഇത്തവണ ചർച്ചയായ. അമൃതകാലം എന്നാണ് ആ വാക്ക്...

അമൃതകാലത്തെ ആദ്യ ബഡ്ജ്..

അമൃതകാലത്തെ ആദ്യ ബഡ്ജ്..

അമൃതകാലത്തെ ആദ്യ ബഡ്ജറ്റാണിത്. വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തും. ബഡ്ജറ്റ് അവതരണ വേളയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ വാക്കാണ്. ബജറ്റ് അവതരണ വേളയിൽ പലയിടത്തും അമൃതകാലമെന്ന വാക്ക് ധനമന്ത്രി ആവർത്തിച്ചിരുന്നു.‌വേദ ജ്യോതിഷത്തിൽ നിന്നാണ് ഉത്ഭവിച്ചത്. മനുഷ്യർക്ക് മുന്നിൽ ആനന്ദത്തിന്റെ വാതിൽ തുറക്കുന്ന നിമിഷം എന്നാണ് അമൃതകാലം എന്നുപറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും ശുഭകരമായ സമയമായി ഇതിനെ കണക്കാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+