18 മാസം കൊണ്ട് 108 കിലോ കുറയ്ക്കാൻ ആനന്ദ് അംബാനിയെ സഹായിച്ച ആ സെലിബ്രിറ്റി ട്രെയിനർ ആരാണ്, ഫീസോ?
മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി ശരീര ഭാരം കുറച്ച വാർത്ത നമ്മൾ വായിച്ചുകാണും. ആദ്യം ഇത്രമാത്രം ശരീരഭാരം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പിന്നീടാണ് അദ്ദേഹത്തിന് ശരീരഭാരം കൂടിയത്. 2016 ൽ അദ്ദേഹം 108 കിലോ ആണ് 18 മാസം കൊണ്ട് കുറച്ച്. ഇത് വലിയ കാര്യം തന്നെയാണ്. ആനന്ദിന്റെ ഈ നേട്ടത്തിന് പിന്നിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു, വിനോദ് ചന്ന.
നിലവിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സെലിബ്രിറ്റി പരിശീലകരിൽ ഒരാളാണ് വിനോദ് . ആനന്ത് അംബാനിയുടെയും വ്യക്തിഗത പരിശീലകനായിരുന്നു അദ്ദേഹം. 2016ൽ വിനോദ് ചന്ന സൃഷ്ടിച്ച തീവ്രമായ ഭക്ഷണക്രമവും വ്യായാമവും കാരണം തന്നെ ആയിരുന്നു 18 മാസത്തിനുള്ളിൽ ആനന്ത് അംബാനി 108 കിലോ കുറച്ചത്.

നമുക്കിന് വിനോദിനെക്കുറിച്ച് വിശദമായി അറിയം. സെലിബ്രിറ്റി പേഴ്‌സണൽ ട്രെയിനർ വിനോദ് ചന്ന ഒരു കാലത്ത് വളരെ "മെലിഞ്ഞ" ആളായിരുന്നു, ഇതിന്റെ പേരിൽ ആളുകൾ അദ്ദേഹത്തെ കളിയാക്കാറുണ്ടായിരുന്നു. വിനോദ് ചന്ന പറയുന്നതനുസരിച്ച്, താൻ പോഷകാഹാരക്കുറവുള്ളയാളാണെന്നും ഭക്ഷണം ഒഴിവാക്കാറുണ്ടായിരുന്നു.
വിനോദ് ചന്ന തന്റെ ജീവിതത്തിൽ വീട്ടുജോലിയും സെക്യൂരിറ്റി ഗാർഡും ഉൾപ്പെടെ നിരവധി ജോലികളാണ് ചെയ്തിട്ടുള്ളത്.. പിന്നീടാണ് അദ്ദേഹത്തിന് തന്റെ ശരീരത്തി കാര്യമായി തന്നെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മനസ്സിലായത്. അങ്ങനെ വിനോദ് ഒരു ജിമ്മിൽ ചേർന്നു. ബാക്കി സംഭവിച്ചതൊക്കെ ചരിത്രമായിരുന്നു എന്നാണ് അദ്ദേഹം തന്നെ പറയുന്നത്.
ആനന്ത് അംബാനിയെക്കുറിച്ച് സംസാരിക്കുമ്പോൾ, വിനോദ് ചന്ന ഒരിക്കൽ ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്:
ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ ആനന്ദ് അംബാനി വളരെ അർപ്പണബോധം ഉള്ളയാളായിരുന്നു.
അമിതമായി ഭക്ഷണം കഴിക്കുകയും ജങ്ക് ഫുഡ് ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ആനന്ദ് അംബാനിക്ക് തന്റെ പരിപാടി പിന്തുടരുന്നത് എളുപ്പമായിരുന്നില്ലെന്നാണ് ചന്ന പറയുന്നത്. പ്രോട്ടീൻ, കുറഞ്ഞ കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ അടങ്ങിയ ആനന്ദ് അംബാനിയുടെ ഭക്ഷണത്തിലും ചന്ന ശ്രദ്ധ കേന്ദ്രീകരിച്ചു.
ആനന്ദ് അംബാനിയെ കൂടാതെ, നിത അംബാനി, കുമാർ മംഗളം ബിർള, അനന്യ ബിർള തുടങ്ങിയ വ്യവസായ പ്രമുഖരുടെയും ജോൺ എബ്രഹാം, ശിൽപ ഷെട്ടി കുന്ദ്ര, ഹർഷവർദ്ധൻ റാണെ, വിവേക് ഒബ്‌റോയ്, അർജുൻ രാംപാൽ തുടങ്ങിയ നിരവധി ബോളിവുഡ് സെലിബ്രിറ്റികളുടെയും വ്യക്തിഗത പരിശീലകൻ കൂടി ആണ് അദ്ദേഹം . 12 സെഷനുകൾക്ക് 1.5 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ഫീസ്.












Click it and Unblock the Notifications