Get Updates
Get notified of breaking news, exclusive insights, and must-see stories!

1400 കോടിയുടെ വീട് നിര്‍മിക്കുന്നു; താമസം വാടക വീട്ടില്‍, ആമസോണ്‍ സ്ഥാപകന്റെ വാടക എത്രയെന്നറിയുമോ?

വാഷിംഗ്ടണ്‍: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ലോകകോടീശ്വരനാണ്. നേരത്തെ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു അദ്ദേഹം. പക്ഷേ ഇപ്പോള്‍ അല്ല. ഇത്രയും വലിയ കോടീശ്വരനായ ബെസോസ് താമസിക്കുന്നത് ഒരു വാടക വീട്ടിലാണെന്ന് എത്ര പേര്‍ക്ക് അറിയാം. കേട്ടാല്‍ ആരും അമ്പരന്ന് പോകും. നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ സര്‍പ്രൈസായിട്ടുണ്ട്.

ഒരേ സമയം ആഢംബരം നിറഞ്ഞും. അതുപോല ലളിതവുമായ ജീവിത രീതിയാണ് ബെസോസ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് വാടക വീട്ടില്‍ ബെസോസ് താമസിക്കുന്നത്. യഥാര്‍ത്തില്‍ അദ്ദേഹം താമസിക്കാന്‍ പോകുന്ന വീടിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.

JEFF BEZOS AMAZON FOUNDER RENTED HOME

ജെഫ് ബേസോസും പ്രതിശ്രുത വധു ലോറന്‍ സാഞ്ചെസും ഒരുമിച്ച് താമസിക്കുന്ന വാടക വീടിന് നാല് കോടി രൂപയാണ് ഓരോ മാസവും വാടകയായി നല്‍കുന്നത്. ആറ് ലക്ഷത്തോളം യുഎസ് ഡോളര്‍ വരും ഇത്. കെന്നി ജിയുടെ ഈ കൊട്ടാരം മാലിബുവിലാണ് ഉള്ളത്. വാടക വീടാണെന്ന് കരുതി ഇത് വളരെ ചെറിയ വീടാണെന്നോ, സൗകര്യങ്ങള്‍ കുറവാണ് എന്നോ കരുതേണ്ടതില്ല. ഇവിടെയും ആഢംബരത്തിന് ഒരു കുറവുമില്ല.

ഒരു വലിയ പൂന്തോട്ടം ഇവിടെയുണ്ട്. മികച്ചൊരു പൂളും സ്‌ക്രീനിംഗ് റൂമും, റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും ഈ കൊട്ടാര സമാനമായ വീട്ടിലുണ്ട്. 5500 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഈ വീട്ടിലുണ്ട്.അതേസമയം എന്തുകൊണ്ട് പുതിയ വീട്ടിലേക്ക് ബെസോസും കാമുകിയും താമസം മാറുന്നില്ലെന്ന് ചോദിക്കുന്നവരുണ്ട്.

ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നാണ് ബെസോസിന്റെ മറുപടി. 175 മില്യണ്‍ യുഎസ് ഡോളര്‍ മുടക്കിയാണ് ഈ അത്യാഢംബര വീട് നിര്‍മിക്കുന്നത്. 1400 കോടി രൂപ വരും ഇവയുടെ ചെലവ്. യുഎസ്സിലെ ബെവര്‍ലി ഹില്‍സിലാണ് ഈ വീട് ഉള്ളത്. മികച്ച രീതിയില്‍ ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

ഇതേ തുടര്‍ന്നാണ് ബെസോസും പ്രതിശ്രുത വധു ലോറന്‍ സാഞ്ചസും വാടക വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബെസോസ് കെന്നി ജിയുടെ എസ്‌റ്റേറ്റിലേക്ക് താമസം മാറിയത്.

ബെസോസ് സ്വന്തം രീതിയില്‍ ഈ വീടില്‍ പല കാര്യങ്ങളും ചെയ്തിരുന്നു. ഫര്‍ണിച്ചറുകള്‍ അടക്കം സ്ഥാപിക്കുകയും ചെയ്തു. അതേസമയം ഈ വീട് മോടി പിടിപ്പിച്ചാലും ഇല്ലെങ്കിലും, ആറ് ലക്ഷം ഡോളര്‍ തന്നെ നല്‍കണമായിരുന്നു. അപ്പോള്‍ പിന്നെ ചില മാറ്റങ്ങള്‍ വരുത്താമെന്ന് ബെസോസ് തീരുമാനിക്കുകയായിരുന്നു.

ലോകത്തെ മൂന്നാമത്തെ വലിയ കോടീശ്വരനാണ് ബെസോസ്. അതുകൊണ്ട് ഈ വീട് മോടി പിടിപ്പിക്കുക അദ്ദേഹത്തിന് വലിയ ചെലവുള്ള കാര്യമല്ലായിരുന്നു. പക്ഷേ പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ ഈ സാധനങ്ങളൊക്കെ അദ്ദേഹം വിറ്റഴിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബെസോസിന്റെ പുതിയ വീട് പത്ത് ഏക്കറിലായി പരന്ന് കിടക്കുന്നതാണ്. ബെവര്‍ലി ഹില്‍സ് എസ്റ്റേറ്റിലെ ഈ സ്ഥലം ജാക്ക് വാര്‍ണറില്‍ നിന്ന് 2020ലാണ് അദ്ദേഹം വാങ്ങിയത്.

കാന്‍സ് ഫിലിം ഫെസ്റ്റിവലിനിടെയാണ് ബെസോസ് തന്നെ വിവാഹം കഴിക്കുമോ എന്ന് ലോറനോട് ചോദിച്ചത്. 500 മില്യണിന്റെ യാച്ചില്‍ വെച്ചായിരുന്നു ആ പ്രപ്പോസല്‍. രണ്ടര മില്യണ്‍ വില വരുന്ന ഇരുപത് കാരറ്റിന്റെ വജ്ര മോതിരമാണ് ലോറന്റെ കൈവിരലില്‍ ബെസോസ് അണിയിച്ചത്.

നെതര്‍ലാന്‍ഡ്‌സില്‍ നിര്‍മിച്ചതാണ് ബെസോസിന്റെ ഈ യാച്ച്. ഈ ബോട്ടിന്റെ വാര്‍ഷിക ചെലവ് 25 മില്യണ്‍ ഡോളറാണ്. കോറു എന്നാണ് ഇതിന്റെ പേര്. പതിനെട്ട് പേര്‍ക്ക് ഇതില്‍ സഞ്ചരിക്കാം. ലോകത്തെ ഏറ്റവും ശക്തമായ യാച്ചുകളിലൊന്നാണിത്. ഹെലിപാഡും, ജെറ്റ് സ്‌കീ സംവിധാനങ്ങളും ഈ യാച്ചിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+