ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകള്‍ക്ക് വേണ്ടി യുവതി ചെലവിട്ടത് 8 ലക്ഷത്തോളം രൂപ; പക്ഷേ..
മനോഹരമായ ചുണ്ടുകൾ ഇഷ്ടപ്പെടാത്ത ആളുകളുണ്ടാവുമോ..നല്ല ചുവന്നു തുടുത്ത ചുണ്ടുകൾക്ക് വേണ്ടി പല വഴികളും നോക്കുന്നവരുണ്ടാവും. എന്നാൽ ചുണ്ട് വലുതാക്കാൻ നോക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ..
എന്നാൽ അങ്ങനെയൊരു ആളുണ്ട്. തന്റെ ചുണ്ടുകൾക്ക് നല്ല വലുപ്പം വേണമെന്നാണ് ഈ യുവതിയുടെ ആഗ്രഹം. എത്ര വലുപ്പം കൂട്ടിയിട്ടും യുവതിക്ക് മതി ആവുന്നില്ല.,ചുണ്ടിന്റെ വലുപ്പം കൊണ്ട് യുവതിയുടെ മൂക്ക് കാണാൻ പാറ്റാത്ത അവസ്ഥയാണ്..

ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ തനിക്കാണെന്നാണ് ഈ യുവതി പറയുന്നത്. ചെറിയ തുകയല്ല ഈ യുവതി തന്റെ ചുണ്ടുകൾക്ക് വേണ്ടി ചിലവിട്ടത്. എട്ട് ലക്ഷത്തോളം രൂപയാണ് യുവതി തന്റെ ചുണ്ട് വലുതാക്കാൻ ചിലവഴിച്ചത്. 32 തവണ ചുണ്ടിന് മുകളിൽ ഇവർ പരീക്ഷണങ്ങൾ നടത്തി . ബൾഗേറിയയിലെ സോഫിയയിൽ നിന്നുള്ള ആൻഡ്രിയ ഇവാനോവയാണ് തന്റെ ചുണ്ടിന് മുകളിൽ ഇത്രയേറെ പരീക്ഷണം നടത്തിയത്.
രണ്ടാഴ്ച കൂടുമ്പോൾ തനിക്ക് ഹൈലൂറോണിക് ആസിഡ് കുത്തിവയ്പ് നൽകാറുണ്ടെന്ന് ആൻഡ്രിയ പറഞ്ഞു. പ്രതിമാസ കുത്തിവയ്പ്പുകൾ ഉപയോഗിച്ച് അവളുടെ ഭീമാകാരമായ ചുണ്ടുകൾ നിലനിർത്താൻ അവൾ പദ്ധതിയിടുന്നു.ഇൻസ്റ്റാഗ്രാം ആണ് യുവതിയുടെ പ്രധാന മേഖല.
2018 ൽ തന്റെ ബോഡി മോഡിഫിക്കേഷൻ യാത്ര ആരംഭിച്ചത് അതിനുശേഷം അവളുടെ ചുണ്ടുകൾക്ക് മാത്രം ഏകദേശം എട്ട് ലക്ഷത്തോളം ചിലവിട്ടു. ചുണ്ട് വലുതായി മുക്കിന്റെ ദ്വാരത്തിന്റെ അടുത്ത് എത്തിയെങ്കിലും ചുണ്ട് വലുതാക്കുന്നത് നിർത്താൻ ഇവർ തയ്യാറാല്ല. ഇനിയും വലിപ്പം കൂട്ടാൻ തന്നെയാണ് ഇവരുടെ പദ്ധതി.
തന്റെ ചുണ്ടുകൾ ഇത്രവലുതാക്കാൻ താൻ ഒരുപാട് സഹിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു. ഒരുപാട് പണം ചെലവിട്ടു, വേദന സഹിച്ചു..ഒടുവിൽ ചുണ്ട് ഇത്ര വലുതാക്കി. എന്നാൽ ഇവരുടെ ആരാധകർക്ക് ഇവരോട് പറയാനുള്ളത് മറ്റൊരു ആവശ്യമാണ്...നിങ്ങൾ ചുണ്ടുകളുടെ വലിപ്പം മാത്രം ഇങ്ങനെ കൂട്ടിയാൽ മതിയോ പുരികത്തിന്റെ വലിപ്പം കൂടി കൂട്ടണം. കാരണം ഇങ്ങനെ വലിയ ചുണ്ടുകൾ മാത്രം ഉള്ള നിങ്ങളെ കാണാൻ കോമാളിയെ പോലെയുണ്ട് എന്നാണ് ഇവർ പറയുന്നത്..












Click it and Unblock the Notifications