Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന ജോലി; എന്നിട്ടും ശ്മശാനത്തിലെ ജോലി സ്വീകരിച്ച് യുവതി; കാരണം ഇത്‌

പഠനം കഴിഞ്ഞിറങ്ങുന്ന ഭൂരിഭാഗം ആളുകളുടേയും ആഗ്രഹം നല്ലൊരു ജോലിയായിരിക്കും. എങ്ങനെയെങ്കിലും നല്ല ഒരു കമ്പനിയില്‍ നല്ല ശമ്പളമുള്ള ജോലി വേണം എന്നാവും. അതേസമയം, ഭൂരിപക്ഷത്തിന്റ ആഗ്രഹം ഇങ്ങനെ ആവുമെന്നാണ് പറഞ്ഞത്. എന്നാല്‍ ആ ഭൂരിപക്ഷത്തില്‍പ്പെടാത്തവരും ഉണ്ടാവും.അവരുടെ ആഗ്രഹം നല്ല സമാധാനത്തോടെ സന്തോഷത്തോടെ ടെന്‍ഷനൊന്നും ഇല്ലാത്ത ഒരു ജോലി ചെയ്യാന്‍ ആയിരിക്കും..

ഇനി പറയാന്‍ പോകുന്നത് അത്തരത്തില്‍ ഒരു യുവതിയെക്കുറിച്ചാണ്. 22 വയസ്സുമാത്രമാണ് ഈ യുവതിയുടെ പ്രായം. ഓഫീസില്‍ ഉള്ള ആള്‍ക്കാറോട് തല്ലു പിടിക്കാനോ വഴിക്കിടാനോ ഒന്നും വയ്യ, വളരെ സമാധാനമുള്ള ഒരു ജോലി വേണം അങ്ങനെയാണ് ഈ പെണ്‍കുട്ടി ഈ ജോലി തിരഞ്ഞടുക്കുന്നത്. എന്താണ് ഈ പെണ്‍കുട്ടിയുടെ ജോലി എന്നും എത്രയാണ് ശമ്പളമെന്നുമൊക്കെ വിശദമായി അറിയാം....

1

ഒരു ശ്മശാനത്തില്‍ ആണ് ടാന്‍ എന്ന് പേരുള്ള ചൈനയില്‍ നിന്നുള്ള ഈ പെണ്‍കുട്ടി ജോലി ചെയ്യുന്നത്. ടാന്‍ തന്നെയാണ് തന്റെ ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടത്. ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൗയിനില്‍ കഴിഞ്ഞയാഴ്ച ടാന്‍ തന്റെ 'സമാധാനപരമായ' ജോലിസ്ഥലത്തിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കിട്ടു. അത് പടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു മലയോര സെമിത്തേരി ആയിരുന്നു. വളരെ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ എന്നാണ് ടാന്‍ പറഞ്ഞത്.

2

നല്ല സമാധാനമുണ്ട്, ശമ്പളം ഉണ്ട്, വെറുതേയിരിക്കാന്‍ സമയം ഉണ്ട്, യാത്ര ചെയ്യാന്‍ പറ്റും, ഓഫീസിലെ വഴക്കുകള്‍ ഇല്ല, അതുകൊണ്ട് തന്റെ ജോലിയില്‍ സന്തോഷവതിയാണെന്നാണ് ടാന്‍ പറയുന്നത്. ശ്മശാനം സൂക്ഷിപ്പുകാരി എന്നാണ് ടാന്‍ തന്നെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും ടാനിന് എന്താണ് അവിടെ ജോലി എന്ന സംശയമാണോ?

3

ശവപ്പെട്ടികള്‍ വില്‍ക്കല്‍, അതിഥികള സ്വീകരിക്കല്‍, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വേണ്ടി ശവക്കലറ അടിച്ചുവാരി സൂക്ഷിക്കല്‍ അങ്ങനെയുള്ള പണിയാണ് ടാനിന്.ആറ് ദിവസമാണ് പണി. രാവിലെ 8:30 മുതല്‍ 5 വരെ.. മോശമില്ലാത്ത ശമ്പളവും ടാനിന് ജോലിയില്‍ നിന്ന് ലഭിക്കുന്നു 45 766 രൂപയാണ് ടാനിന് ലഭിക്കുന്ന ശമ്പളം.

4

നിരവധിപേരാണ് ടാനിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. മുമ്പൊക്കെ ശ്മശാനത്തിലെ ജോലി ഭാഗ്യമില്ലാത്ത ജോലി എന്നാണ് പറയാറുള്ളത് ഇപ്പോഴത് ഏറ്റവും സമാധാനമുള്ള ജോലിയായി, ഒരാള്‍ കുറിച്ചു, എനിക്ക് ഇങ്ങനെ ഉള്ള ഒരു ജോലി വേണം, നിങ്ങള്‍ക്ക് ആളുകളോട് ഇടപെടുകയോ ഓഫീസിലെ മടുപ്പോ ഒന്നും ഇല്ലല്ലോ എന്നാണ് ഒരാള്‍ പറഞ്ഞത്. എന്നാല്‍ 'ഇതൊരു സാധാരണ ജോലി മാത്രമാണ്. ഞാന്‍ സാധാരണമെന്ന് തോന്നുന്ന കാര്യം മാത്രം ചെയ്യുന്നു. ഇപ്പോള്‍ എന്റെ ജീവിതത്തില്‍ സംതൃപ്തയാണ്, ഈ ജോലിയില്‍ ഉറച്ചുനില്‍ക്കും.' എന്നാണ് ടാന്‍ സോഷ്യല്‍മീഡയയുടെ കമന്റുകളോട് പ്രതികരിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+