Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതമായ ഭക്ഷണമോ, വ്യായാമം ചെയ്യാത്തതോ അല്ല ആനന്ദ് അംബാനിയുടെ തടികൂടാൻ കാരണം!

റിലയൻസ് ചെയർപേഴ്സൺ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനി അടുത്തിടെ വാർത്തകളിൽ ഇടംപിടിത്തിരുന്നു. അദ്ദേഹത്തിന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോകൾ വൈറൽ ആയിരുന്നു, എന്നാൽ അദ്ദേഹത്തിന് തടി കൂടുതലാണ് എന്താണ് അക്കാര്യത്തിൽ അദ്ദേഹം ശ്രദ്ധിക്കാത്തത് എന്ന തരത്തിൽ വലിയ വിമർശനം വന്നിരുന്നു. നേരത്തെ ഇദ്ദേഹം ഭാരം കുറച്ച വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹ നിശ്ചയം എത്തിയപ്പോൾ ഭാരം കൂടുകയായിരുന്നു.

2016 ൽ ആനന്ദ് ഭാരം കുറച്ചിരുന്നു. 18 മാസത്തിനുള്ളിൽ 108 കിലോയോളം അദ്ദേഹം കുറച്ചിരുന്നു. എല്ലാ ദിവസവും 5-6 മണിക്കൂർ ആനന്ത് വ്യായാമം ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. യോഗ, ഉയർന്ന തീവ്രതയുള്ള കാർഡിയോ വ്യായാമങ്ങൾ എന്നിവയ്ക്ക് ശേഷം നടത്തവും അദ്ദേഹം തെറ്റാതെ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭക്ഷണക്രമവും ശ്രദ്ധിച്ചിരുന്നു. ലളിതവും ആരോഗ്യകരവുമായിരുന്നു. ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തി കൊണ്ടൊരു ഡയറ്റായിരുന്നു അനന്ദ് അന്ന് പിന്തുടർന്നിരുന്നത്. അങ്ങനെ അദ്ദേഹം ഭാരം കുറച്ച് തുടങ്ങി.

Anant Ambani weigh new31112

എന്നാൽ പെട്ടെന്ന് വീണ്ടും ശരീരഭാരം കൂടി. ആന്നദ് അംബാനിയുടെ ചില ഹോർമോൺ ഇൻബലൻസ് മൂലാം ആണ് ഭാരം കൂടിയതെന്നാണ് കണ്ടെത്തിയത്. കൂടാതെ അദ്ദേഹം കടുത്ത ആസ്തമ രോഗിയാണ്. ആസ്ത്മ രോഗത്തിനുള്ള അമിതമായ സ്റ്റിറോയിഡുകൾ കഴിക്കുന്നത്‌ മൂലം ശരീരഭാരം കൂടുന്നതിന് കാരണമായി.അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മ നിത അംബാനി തന്റെ മകൻ കടുത്ത ആസ്ത്മ ബാധിതനാണെന്നും അതിനായി മരുന്ന് കഴിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.

ആനന്ത് ആസ്ത്മ രോഗിയാണ്. അതിനാൽ അവന് ധാരാളം സ്റ്റിറോയിഡുകൾ നൽകേണ്ടിവന്നുവെന്നും അവർ രോ​ഗാവ്സഥയെക്കുറിച്ച് വ്യക്തമാക്കി.ആസ്ത്മ ലക്ഷണങ്ങൾ വ്യായാമം ചെയ്യുന്നതിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. ദീർഘകാലത്തേക്ക് സ്റ്റിറോയിഡുകൾ കഴിക്കുന്നത് കാരണം കൊണ്ട് വളരെ വിശപ്പ് അനുഭവപ്പെടും. ഭക്ഷണം കൂടുതലാവുന്നത് ശരീരഭാരം വർദ്ധിപ്പിക്കും.

ഓറൽ സ്റ്റിറോയിഡുകൾ കഴിക്കുമ്പോൾ ദ്രാവകം നിലനിർത്തുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. സ്റ്റിറോയിഡുകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന വെള്ളം നിലനിർത്തുന്നതിനും ഇടയാക്കും. അതിനാലാണ് ആസ്ത്മയുടെ ലക്ഷണങ്ങൾ നിയന്ത്രണത്തിലാക്കാൻ ഈ സ്റ്റിറോയിഡുകൾ കഴിക്കുന്ന രോഗികൾക്ക് ശരീരഭാരം വർദ്ധിക്കുന്നത്.

ആസ്ത്മയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന സ്റ്റിറോയിഡുകൾക്ക് ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് മാറ്റാൻ കഴിയും. ഇത് രോഗിയുടെ വിശപ്പ് വളരെ അധികം വർധിപ്പിക്കും. ഡോസ് കൂടുന്തോറും ഈ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആസ്ത്മയ്ക്കുള്ള ഈ സ്റ്റിറോയിഡുകൾ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഡോ നീരജ് ഗുലാത്തി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+