ഉടൻ കുട്ടികൾ വേണ്ടേ? ടെൻഷൻ കൂടാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടാം; ഗർഭനിരോധനത്തിനായി ചെയ്യേണ്ടത്
വിവാഹം കഴിഞ്ഞ ഉടൻ കുട്ടികൾ വേണ്ടെന്ന് വിചാരിക്കുന്നവർക്കും ആദ്യത്തെ കുട്ടിക്ക് ശേഷം കൃത്യമായ ഇടവേളയ്ക്ക് ശേഷം മാത്രം അടുത്ത കുട്ടി മതി എന്ന് പ്ലാൻ ചെയ്യുന്നവർക്കും ടെൻഷൻ കൂടാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ കൃത്യമായ ഗർഭനിരോധന മാർഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. സ്ഥിരമായോ താത്ക്കാലികമായോ അല്ലെങ്കിൽ അടിയന്തരമായോ തിരഞ്ഞെടുക്കാൻ പറ്റുന്ന ഗർഭനിരോധന മാർഗങ്ങൾ ഉണ്ട്. അവ ഏതാണെന്ന് പരിശോധിക്കാം.
സ്ത്രീകളുടെ അണ്ഡ വിസർജന സമയം കൃത്യമായി മനസ്സിലാക്കി ആ ദിവസങ്ങളിൽ ബന്ധപ്പെടാതിരിക്കുക എന്നതാണ് ഒരു രീതി. എന്നാൽ ഈ കണക്കിൽ തെറ്റുപറ്റിയാൽ ഗർഭധാരണം നടന്നേക്കാം. അതുകൊണ്ട് തന്നെ അണ്ഡ വിസർജന സമയം കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം ബന്ധപ്പെടുക. മറ്റൊരു മാർഗമാണ് ഗർഭ നിരോധന ഉറ. ബീജം സ്ത്രീ ശരീരത്തിൽ എത്തുന്നത് തടയാൻ ഗർഭനിരോധന ഉറകൾ ഉപയോഗിക്കാം. താരതമ്യേന എളുപ്പമുള്ള കാര്യമാണിത്. ഗർഭനിരോധനത്തിന് മാത്രമല്ല, ലൈംഗിക രോഗങ്ങൾ തടയുന്നതിനും ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

ഗർഭ നിരോധന ഗുളികകൾ ഉപയോഗിക്കുന്നവരുണ്ട്.. അണ്ഡ വിക്ഷേപണത്തെ തടയാനാണ് ഗർഭ നിരോധന ഗുളികകൽ ഉപയോഗിക്കുന്നത്. ഗുളികയിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകൾ ഈസ്ട്രജന്റെയും പ്രോജസ്റ്റിന്റെയും നില ഉയർത്തി അണ്ഡ വിക്ഷേപണം നടത്തുന്നതിൽ നിന്നും അണ്ഡാശയത്തെ തടയും. 99 ശതമാനവും ഗർഭധാരണം നടക്കാൻ സാധ്യതയില്ല . ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഗുളിക കഴിക്കുക. സ്ത്രീകളാണ് ഈ ഗുളിക കഴിക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളിൽ പല പാർശ്വ ഫലങ്ങളും ഗുളിക ഉണ്ടാക്കിയേക്കാം. ബ്ലീഡിംഗ്, അമിതവണ്ണം എന്നിവയ്ക്ക് സാധ്യത ഉണ്ട്.
കോപ്പർ ടീയാണ് മറ്റെരു മാർഗം. ടീ ഷേപ്പിൽ ഉള്ള ഒരു ചെമ്പ് ലോഹം സ്ത്രീയുടെ ശരീരത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.ഇത് ബീജം അണ്ഡാശയത്തിലേക്ക് കടക്കുന്നത് തടയുന്നു. ആദ്യത്തെ പ്രസവം കഴിഞ്ഞ ശേഷമാണ് കോപ്പർ ടീ ഉപയോഗിക്കുന്നത്. ആദ്യത്തെ പ്രസവത്തിന് മുമ്പ് കോപ്പർ ടി പൊതുവേ ഇടാറില്ല. അഞ്ച് വർഷം വരെ ഗർഭധാരണം തടയാൻ കോപ്പർ ടീ സഹായിക്കും.
ലിംഗം പിൻവലിക്കൽ ആണ് മറ്റൊരു രീതി. എന്നാൽ ഈ രീതി അത്ര സുരക്ഷിതമായി കണക്കാക്കുന്നില്ല. ഡോക്ടർമാർ പ്രോത്സാഹിപ്പിക്കുന്നുമില്ല.
സ്ഖലനത്തിന് മുമ്പ് ലിംഗം യോനിയിൽ നിന്നും പിൻവലിക്കുകയാണ് ചെയ്യുന്നത്. കൃത്യമായി പിൻവലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗർഭധരിക്കാൻ സാധ്യത ഉണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications