Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ പെണ്‍കുട്ടികളെ പാട്ടിലാക്കാന്‍ ഇതാ 10 പൊടിക്കൈകള്‍.... സ്വന്തം റിസ്‌കില്‍ പരീക്ഷിച്ചോളൂ...

ഒരു നിമിഷം തരൂ നിന്നിലലിയാന്‍ ഒരു യുഗം തരൂ നിന്നെ അറിയാന്‍ എന്നാണ് കവി പോലും പാടിയിരിക്കുന്നത്. എന്ന് വെച്ചാല്‍ അവളെ അറിയാന്‍ അത്രയ്ക്ക് കഷ്ടപ്പാടാണ് എന്ന് തന്നെ. ഇടിമുഴക്കവും കുതിരയുടെ ചാട്ടവും പുരുഷന്റെ ഭാഗ്യവും സ്ത്രീയുടെ മനസും അറിയാന്‍ ദേവന്മാര്‍ക്ക് പോലും പറ്റില്ല എന്നാണ് പറയാറുള്ളത്. അപ്പോള്‍പിന്നെ മനുഷ്യന്മാരുടെ കാര്യം പറയണോ.

എന്ന് കരുതി ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോട് ഇഷ്ടം പറയാതിരിക്കാന്‍ പറ്റുമോ. പറയാതിരുന്നാല്‍ അറിയുന്നതെങ്ങനെ. ഹോളിവുഡ് സിനിമയില്‍ ആണെങ്കില്‍ ഒരു റോസാപ്പൂവും കൊണ്ട് ചെന്ന് വില്‍ യൂ മാരി മീ എന്ന് ചോദിച്ചാല്‍ മതി. ഇന്ത്യയില്‍ പക്ഷേ ആ പണി നടക്കില്ല. പെണ്‍കുട്ടിയെ മാത്രമല്ല അവളുടെ വീട്ടുകാരെയും നാട്ടുകാരെയും കൂടി പാട്ടിലാക്കേണ്ടിവരും ചിലപ്പോള്‍.. അതിനുമുണ്ട് ടിപ്‌സ്...

ഇന്ത്യന്‍ പെണ്‍കുട്ടികളെക്കുറിച്ച്

ഇന്ത്യന്‍ പെണ്‍കുട്ടികളെക്കുറിച്ച്

ആദ്യം നമ്മള്‍ വീഴ്ത്താന്‍ പോകുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ആരാണെന്ന് അറിയണ്ടേ. മിക്കവാറും ഇന്ത്യന്‍ പെണ്‍കുട്ടികളെല്ലാവരും ഇരട്ട വ്യക്തിത്വങ്ങള്‍ സൂക്ഷിക്കുന്നതില്‍ മിടുക്കരായിരിക്കും. അകത്തൊന്ന്. പുറത്തൊന്ന്. മിക്കവാറും എല്ലാവരും യാഥാസ്ഥിതികര്‍. പണത്തിനാണോ സ്‌നേഹത്തിനാണോ ഇവര്‍ പ്രാധാന്യം കൊടുക്കുക എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ വിഷമിക്കും. കംഫര്‍ട്ടബിലിറ്റി - അതിലാണ് എല്ലാം.

കുറച്ചൊന്ന് അഭിനയിക്കേണ്ടിവരും

കുറച്ചൊന്ന് അഭിനയിക്കേണ്ടിവരും

അഭിനയിക്കരുത്, അഭിനയിക്കുന്നത് പോലെ ജീവിക്കണം അഥവാ ജീവിക്കുന്നത് പോലെ അഭിനയിക്കണം. കെയറിംഗ്, ഷെയറിംഗ്, ബെയറിംഗ് ഇത് മൂന്നുമാണ് അടിസ്ഥാനം. ഭയങ്കരമായി കെയര്‍ ചെയ്യുക, അവളുടെ നല്ല കാര്യങ്ങള്‍ മാത്രം പറയുക, അവളോടൊപ്പം കളിക്കുക, ബോധപൂര്‍വ്വം ഒരു ഗുഡ് ബോയ് കം നോട്ടി ഇമേജ് സൃഷ്ടിച്ചെടുക്കുക.

കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം

കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം

നല്ല തിളങ്ങുന്ന കണ്ണുകള്‍ ഏതൊരു പെണ്‍കുട്ടിയുടെയും ശ്രദ്ധ പിടിച്ചുപറ്റും. തിളങ്ങുന്ന കണ്ണുകളോടെ അവളുടെ കണ്ണില്‍ നോക്കി സംസാരിച്ച് നോക്കൂ. ഞെട്ടിപ്പിക്കുന്ന ഫലമായിരിക്കും. കണ്ണുകള്‍ കൊണ്ട് സംസാരിക്കുക. കണ്ണുകള്‍ കൊണ്ട് ചിരിക്കുക. കണ്ണുകള്‍ കൊണ്ടുള്ള വേലകള്‍ പ്രാക്ടീസ് ചെയ്യാന്‍ വേണ്ടി കുറച്ച് സമയം കണ്ണാടിയുടെ മുന്നില്‍ ചെലവഴിച്ചാലും നഷ്ടമില്ല എന്ന് സാരം.

തമാശ നമ്പറുകള്‍

തമാശ നമ്പറുകള്‍

തമാശ ഇഷ്ടപ്പെടാത്തവരുണ്ടോ ഇല്ല. പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ പറയാനും ഇല്ല. എന്ന് കരുതി തളത്തില്‍ ദിനേശനെപ്പോലെ വാരികയും വായിച്ചുകൊണ്ടുള്ള തമാശകള്‍ വേണ്ട. സ്വാഭാവികമായ തമാശകളാകണം. ഇന്‍സ്റ്റന്റ് ഉത്തരങ്ങള്‍. ഓവറാക്കി ചളമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. തമാശകള്‍ പരിധി വിടുമ്പോള്‍ അതിനുള്ള അടുപ്പവും ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നുറപ്പ് വരുത്തണം. ഇല്ലെങ്കില്‍ അവിടെ തീരും എല്ലാം.

വീട്ടുകാര്‍ പ്രധാനം

വീട്ടുകാര്‍ പ്രധാനം

ഒരാള്‍ വിവാഹം കഴിക്കുന്നത് ഒരു പെണ്‍കുട്ടിയെയാണെങ്കിലും ബന്ധം പുലര്‍ത്തുന്നത് അവളുടെ വീട്ടുകാരുമായി കൂടിയാണ്. ശരിക്കും പറഞ്ഞാല്‍ രണ്ട് വീട്ടുകാര്‍ തമ്മിലാണ് വിവാഹം നടക്കുന്നത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടിയെ മാത്രമല്ല, അവളുടെ വീട്ടുകാരെക്കൂടി ഇംപ്രസ് ചെയ്യിക്കാന്‍ പറ്റണം. അവളുടെ വീട്ടുകാരെപ്പറ്റി നന്നായി മനസിലാക്കി വെക്കുക.

പൊസസീവ്‌നെസ്സ് വളര്‍ത്തുക

പൊസസീവ്‌നെസ്സ് വളര്‍ത്തുക

പുരോഗമനമൊക്കെ പറയാം എന്നേയുള്ളൂ, ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൊതുവെ വളരെയധികം പൊസസീവ് ആണ്. ഈ പൊസസീവ്‌നെസ് ഭംഗിയായി ഉപയോഗിച്ചാല്‍ ഒരു റിലേഷന്‍ഷിപ്പ് വര്‍ക്കൗട്ടാകാന്‍ വലിയ പ്രയാസമുണ്ടാകില്ല. എന്നാല്‍ തീ കൊണ്ടാണ് കളിക്കുന്നത് എന്ന ഓര്‍മ എപ്പോഴും വേണം. അവളുടെ കൂട്ടുകാരികളെക്കുറിച്ച് സംസാരിക്കുക, അവരെക്കുറിച്ച് കമന്റ് ചെയ്യുക, അവളുമായി കംപയര്‍ ചെയ്യുക.. ഇതൊക്കെ പരീക്ഷിക്കാവുന്ന നമ്പറുകളാണ്.

ഒരു യു എസ് പി ഒക്കെ വരട്ടെ

ഒരു യു എസ് പി ഒക്കെ വരട്ടെ

സ്വന്തമായി ഒരു സ്റ്റൈലൊക്കെ ഉണ്ടാക്കിയെടുക്കുക. അല്ലെങ്കില്‍ തന്നെ അതില്ലാത്ത ആരാണ് ഉള്ളത്. സ്വന്തമായി വ്യക്തിത്വം ഉള്ളവരെ ആരും ഇഷ്ടപ്പെടും. അത് അസാധാരണമായ എന്തെങ്കിലും സ്വഭാവ സവിശേഷതയാണെങ്കില്‍ പിന്നെ പറയാനും ഇല്ല. ഏത് സെലിബ്രിറ്റികളെ നോക്കിയാലും മറ്റാര്‍ക്കും കിട്ടാത്ത ഒരു യു എസ് പി അവര്‍ക്കുണ്ടെന്ന് കാണാം. അതുപോലെ പറ്റുന്ന പോലെ എന്തെങ്കിലും പയറ്റിനോക്കുക.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

പുതിയ കാലത്തെ പ്രണയമല്ലേ, സോഷ്യല്‍ മീഡിയയ്ക്കും ഉണ്ട് ഒരു പരിധിവരെ റോള്‍. വൃത്തിയുള്ള, അലമ്പൊന്നുമില്ലാത്ത ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് നിങ്ങളെ ഒരുപാട് സഹായിക്കും. വേഗത്തില്‍ ടൈപ്പ് ചെയ്യുക, അവള്‍ക്ക് വേഗത്തില്‍ മറുപടി കൊടുക്കുക, അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക, സ്വന്തമായി എഴുതുക.. ഇതൊക്കെ നിങ്ങള്‍ക്ക് അവളെ ആകര്‍ഷിക്കാനുള്ള വഴികളാണ്.

അവളുടെ കൂട്ടുകാര്‍

അവളുടെ കൂട്ടുകാര്‍

ആണോ പെണ്ണോ ആകട്ടെ, അവളുടെ കൂട്ടുകാരുമായി കൂട്ടാകുക. അതാണ് അവരുടെ ഗാംഗില്‍ കേറിപ്പറ്റാനുള്ള ഒരു വഴി. നിങ്ങള്‍ക്ക് കിട്ടുന്ന ഒരു സ്‌പേസ് ആണ് അത്. കൂട്ടുകാരുടെ സപ്പോര്‍ട്ട് കൂടി ഉണ്ടെങ്കില്‍ നിങ്ങളുടെ ബന്ധം എപ്പോള്‍ പുഷ്പിച്ചു എന്ന് ചോദിച്ചാല്‍ മതി.

ആഴത്തില്‍ സ്‌നേഹിക്കുക

ആഴത്തില്‍ സ്‌നേഹിക്കുക

അവസാനത്തേത് എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത്. സ്‌നേഹിക്കുകയാണോ എങ്കില്‍ ഉള്ളില്‍ നിന്നും സ്‌നേഹിക്കുക. പറ്റാവുന്നത്ര ആഴത്തില്‍ സ്‌നേഹിക്കുക. അതും കള്ളത്തരമൊന്നുമില്ലാത്ത നല്ല 916 സ്‌നേഹം. (ടിപ്‌സുകള്‍ ജിത്തുംബ എന്ന പേജിന്റെ സഹായത്തോടെ തയ്യാറാക്കിയത്)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+