Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഗ്രി വേണ്ട; അടുത്തുള്ള ബാറിലെ മദ്യം കഴിച്ചാല്‍ ശമ്പളം അക്കൗണ്ടില്‍; ഈ ജോലി അടിപൊളിയാണ്

മദ്യപിച്ച് കയ്യിലെ പണം നഷ്ടപ്പെട്ടവരെ കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ മദ്യപിച്ചാല്‍ കയ്യിലേക്ക് പണം വരും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമുണ്ടെങ്കില്‍ വിശ്വസിക്കാന്‍ നിങ്ങള്‍ തയ്യാറായിക്കോളൂ. പിനാക്കിള്‍ ഗൈഡ് എന്ന കമ്പനിയാണ് മദ്യം കഴിച്ച് പണം സമ്പാദിക്കാനുള്ള വഴികള്‍ തുറന്നിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ബാറുകളെ റാങ്ക് ചെയ്യാന്‍ വേണ്ടിയാണ് കമ്പനി ഈ വലിയ അവസരം ഒരുക്കുന്നത്. 1,2,3 പിന്‍ റേറ്റിംഗ് സിസ്റ്റത്തിലൂടെയാണ് കമ്പനി വിവിധ ബാറുകളെ റാങ്ക് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള എല്ലാ ശൈലികളിലുമുള്ള കോക്ടെയ്ല്‍ ബാറുകളിലെ മികവ് തിരിച്ചറിയുന്ന ഒരു സംവിധാനം സൃഷ്ടിക്കുക എന്നതാണ് പിനാക്കിള്‍ ഗൈഡ് ബാറുകളെ റാങ്ക് ചെയ്യുന്നത്.

jobs

ഈ ജോലിക്കായി നിയമിക്കുന്നവര്‍ക്ക് ബാറില്‍ പോയി കോക്ക്‌ടെയില്‍ കഴിക്കുന്നതിനുള്ള പണം കമ്പനി നല്‍കും. ഓരോ ബാറിലെയും രണ്ട് കോക്കോടെയില്‍ വീതം കഴിച്ചു നോക്കേണ്ടതുണ്ട്. തുടര്‍ന്ന് ഓരോരുത്തരും അതിനെ കുറിച്ചുള്ള അഭിപ്രായം കമ്പനിയെ അറിയിക്കണം. ഈ ജോലിക്കായി അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

ആദ്യം തന്നെ കമ്പനിക്ക് ഓണ്‍ലൈനില്‍ ഒരു അപേക്ഷ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. അപേക്ഷകളില്‍ തിരഞ്ഞെടുത്ത് രണ്ടാം റൗണ്ടിലെത്തുന്നവര്‍ക്ക് കമ്പനി അഭിമുഖം നടത്തും. ശേഷം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കും. കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്കാണ് ജോലിയില്‍ നിയമിക്കുന്നത്. പിന്നീട് വീണ്ടും അപേക്ഷിക്കുകയും അധിക പരിശീലനം നേടിയാല്‍ മാത്പമേ വീണ്ടും ജോലിയില്‍ നിയമിക്കുകയുള്ളൂ.

ഈ ജോലിക്ക് അങ്ങനെ കൃത്യമായ ഡിഗ്രിയോ യോഗ്യതകളോ ആവശ്യമില്ല. ഇതാണ് ഏറ്റവും വലിയ പ്രത്യേകതയും. എന്നാല്‍ ലോകത്ത് ലഭ്യമാകുന്ന വിവിധതരം മദ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. ഇതോടൊപ്പം ടോപ്പ് ടയര്‍ ബാറുകളെ കുറിച്ചും അറിഞ്ഞിരിക്കണം. ബാറിലെ ജീവനക്കാരോ ഉടമകളോ അറിയാതെ വേണം കോക്ടെയില്‍ എത്തി പരീക്ഷിക്കാന്‍. ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ജീവനക്കാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+