വരനെ ആവശ്യമുണ്ട്; സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണെങ്കില്‍ വിളിക്കേണ്ട; വിവാഹ പരസ്യം വൈറല്‍
ദില്ലി: വിവാഹമെന്നത് ഇപ്പോള്‍ ശരിക്കുമൊരു ബിസിനസാണെന്ന് പലരും കുറ്റപ്പെടുത്താറുണ്ട്. മാട്രിമോണിയല്‍ സൈറ്റുകള്‍ അതില്‍ വലിയ പങ്കും വഹിക്കാറുണ്ട്. എന്നാല്‍ നിരവധി പേര്‍ പത്രങ്ങളില്‍ വരനെ ആവശ്യമുണ്ടെന്നറിയിച്ച് പരസ്യം നല്‍കാറുണ്ട്. ഇതിലൂടെ നിരവധി പേരുടെ കല്യാണം നടക്കുന്നുണ്ട് എന്നതും സത്യമാണ. ഇത്തരം പരസ്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം പരസ്യങ്ങള്‍ ഇടയ്ക്കിടെ വരാറുമുണ്ട്.
പലപ്പോഴും ചിരിപ്പിക്കാന്‍ തരമുള്ള കാര്യങ്ങളായിരിക്കും ആ പരസ്യങ്ങളിലുണ്ടാവും. അത്തരമൊരു പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ചിരി പടര്‍ത്തിയിരിക്കുകയാണ്. കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിശദമായ വിവരങ്ങളിലേക്ക്....

image credit: samir arora twitter
വരനെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള ഒരു പത്ര പരസ്യമാണ് വന്നിരിക്കുന്നത്. ഈ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറല്ലാത്ത ഒരാളാണെന്ന് വരനായി വേണ്ടതെന്നാണ് ഇതില്‍ പറയുന്നത്. കേട്ടിട്ട് ചിരി വരുന്നുണ്ടോ, ഉണ്ടെങ്കില്‍ മുഴുവനും ഒന്ന് വായിച്ച് നോക്കൂ. ബിസിനസുകാരനായ സമീര്‍ അറോറയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ ഇത് വൈറലാവുകയും ചെയ്തു. 24 വയസ്സുള്ള പെണ്‍കുട്ടിക്ക് വേണ്ടിയാണ് വിവാഹം.

ധനികരും ബിസിനസ് പശ്ചാത്തലവുമുള്ള കുടുംബത്തില്‍ നിന്നുള്ളവെളുത്ത നിറമുള്ളതും സുന്ദരിയുമായ പെണ്‍കുട്ടിക്ക് വരനെ തേടുന്നുവെന്നാണ് ഇതില്‍ ആദ്യത്തെ വരികളില്‍ പറയുന്നത്. ഐഎഎസ് അതല്ലെങ്കില്‍ ഐപിഎസുകാരന്‍, അതുമല്ലെങ്കില്‍ പിജിയുള്ള ഡോക്ടര്‍, ഒരേ ജാതിയില്‍ നിന്നുള്ള വ്യവസായി എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് പരസ്യത്തില്‍ പറയുന്നുണ്ട്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ദയവായി വിളിക്കേണ്ടതില്ല എന്ന് പരസ്യത്തിന്റെ അവസാനം കുറിച്ചിട്ടുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയത്.

ഐടി മേഖലയുടെ ഭാവി അത്ര സുഖകരമാണെന്ന് തോന്നുന്നില്ലെന്നാണ് സമീര്‍ അറോറ ഈ പരസ്യ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. നിരവധി കമന്റുകളാണ് പിന്നാലെ എത്തിയത്. ഐടിയില്ലാതെ ഭാവി അത്ര നല്ലതായിരിക്കില്ലെന്ന് ഒരു യൂസര്‍ കുറിച്ചിട്ടുണ്ട്. ഈ പരസ്യത്തിലേക്ക് നോക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവി തന്നെ ഒട്ടും നല്ലതാണെന്ന് തോന്നുന്നില്ലെന്ന് അശുതോഷ് വിശ്വകര്‍മ എന്നയാള്‍ കുറിച്ചിട്ടുണ്ട്. എഞ്ചിനീയര്‍മാര്‍ പത്ര പരസ്യത്തെ ആശ്രയിക്കുന്നവരല്ല, അവരെല്ലാം സ്വന്തമായി കണ്ടെത്തുന്നവരാണെന്ന് അജയ് ശര്‍മ എന്ന യൂസര്‍ കുറിച്ചു.

ഐടി സര്‍വീസുകള്‍ വില്‍ക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്ന് എംബിഎ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നന്നായിട്ട് അറിയാമെന്ന് ചിന്തന്‍ കനാബര്‍ കുറിച്ചു. ദൈവത്തിന് നന്ദി, ഞാന്‍ പതിനൊന്ന് വര്‍ഷം മുമ്പ് വിവാഹം ചെയ്തതാണെന്നും ഭാരത് ട്രേഡര്‍ എന്ന യൂസര്‍ കുറിച്ചു. ദുരന്തത്തില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ സുരക്ഷിതമായി നില്‍ക്കുകയാണെന്ന് മറ്റൊരാള്‍ ട്രോളായി കുറിച്ചിട്ടുണ്ട്. ഇത് വെറുമൊരു വാര്‍ത്തയായി ാണുന്നവരുണ്ട്. എന്നാല്‍ മാട്രിമോണി ആപ്പുകളില്‍ ഇത്തരം പരസ്യങ്ങളുണ്ട്. ഡോക്ടര്‍മാരും ബിസിനസ് കുടുംബങ്ങളും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും ഒരാള്‍ പറഞ്ഞു.












Click it and Unblock the Notifications