ജനിച്ച മാസം പറയൂ: മക്കള്‍ ഭാവിയില്‍ ആരാകുമെന്നറിയാം, മാര്‍ച്ചില്‍ ജനിച്ചാല്‍ പൈലറ്റാകും!!!

  • Written By:
Subscribe to Oneindia Malayalam

കുട്ടികളുടെ ഭാവിയെക്കുറിച്ച് എല്ലാ രക്ഷിതാക്കളും ആശങ്കാകുലരാണ്. വിദ്യാഭ്യാസം, ഭാവി, ജോലി എന്നിങ്ങനെ ജനിക്കുമ്പോള്‍ മുതല്‍ തന്നെ രക്ഷിതാക്കള്‍ക്ക് മക്കളെക്കുറിച്ചുള്ള ആശങ്കള്‍ ആരംഭിക്കുകയായി. കുട്ടികള്‍ ജനിച്ച മാസം ഉപയോഗിച്ച് കുട്ടികള്‍ ഭാവിയില്‍ ആരായിത്തീരുമെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും . ബ്രിട്ടനിലെ ചില ഗവേഷകരാണ് ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.

എന്തിന് റുമാല്‍ ധരിച്ചു: മുസ്ലിം പണ്ഡിതരെ തല്ലിച്ചതച്ചു, ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു!! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്!

കുട്ടികളുടെ ജനിച്ച മാസവും കരിയറും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ബ്രിട്ടനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിലെ ഓഫീസര്‍മാരും ഒരു സംഘം ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പഠനം നടത്തിയിട്ടുള്ളത്. 19 വ്യത്യസ്ത തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരെയും അവരുടെ ജോലികളും കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്.

 ജനനം ജനുവരിയിലെങ്കില്‍

ജനനം ജനുവരിയിലെങ്കില്‍


ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയിട്ടുള്ള പഠനം അനുസരിച്ച് ഡിസംബര്‍ മാസത്തില്‍ ജനിക്കുന്ന കുട്ടികള്‍ ദന്തഡോക്ടര്‍മാരാകാനാണ് സാധ്യത. എന്നാല്‍ ഒരു മാസം കൂടി കഴിഞ്ഞ് ജനിക്കുന്ന കുട്ടികള്‍ ഭാവിയില്‍ പണം ശേഖരിക്കുന്ന ജോലികളില്‍ ഏര്‍പ്പെടാനാണ് സാധ്യത.
മാര്‍ച്ച് മാസത്തില്‍ ജനിക്കുന്ന കുട്ടികള്‍ ചിറകുവിടര്‍ത്തി പറക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവര്‍ പൈലറ്റാ‍ന്‍ ആഗ്രഹിക്കുന്നവരാണ്. ഫെബ്രുവരിയില്‍ ജനിക്കുന്ന കുട്ടികള്‍ മറ്റ് കുട്ടികളേക്കാള്‍ കാലാവാസനയും സര്‍ഗ്ഗാത്മക ശേഷിയും ഉള്ളവരും ആയിരിക്കും.

 ഏത് ജോലിയും ചെയ്യാനിഷ്ടം!

ഏത് ജോലിയും ചെയ്യാനിഷ്ടം!

ഏത് പ്രൊഫഷനും തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ളവരാണ് ഏപ്രില്‍- മെയ് മാസങ്ങളില്‍ ജനിയ്ക്കുന്ന കുട്ടികള്‍. തണുപ്പുകാലത്ത് ജനിക്കുന്ന കുട്ടികള്‍ അധികശ്രദ്ധ ആവശ്യമുള്ളവരാണെന്ന് കണക്കുകളെ ഉദ്ധരിച്ച് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം കുട്ടികളില്‍ എളുപ്പത്തില്‍ രോഗം വരാനുള്ള സാധ്യതയുമുണ്ട്.

 ജനനവും വികാസവും

ജനനവും വികാസവും


കുട്ടികളുടെ വികസനവും ജനിച്ച മാസവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കൃത്യവും ശാസ്ത്രീയവുമായ ഉത്തരം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ കാരണമുണ്ടെന്ന് ഗവേഷകരും തുറന്നുസമ്മതിക്കുന്നുണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്നും 100 ശതമാനം കൃത്യമായ വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 സൂര്യപ്രകാശത്തിന്‍റെ അഭാവം

സൂര്യപ്രകാശത്തിന്‍റെ അഭാവംഗര്‍ഭകാലത്ത് സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യമനുസരിച്ച് ജനിക്കാനിരിക്കുന്ന കു‍ഞ്ഞിന്‍റെ ആരോഗ്യത്തിലും മാറ്റമുണ്ടാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സൂര്യപ്രകാശം കുട്ടികളില്‍ വിറ്റാമിന്‍ ഉല്‍പ്പാദനത്തെ സഹായിക്കുമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഗര്‍ഭകാലത്തിന്‍റെ ആദ്യമാസങ്ങളില്‍ സൂര്യപ്രകാശത്തിന്‍റെ അഭാവമുണ്ടാകുന്നത് ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍.

English summary
A few researchers in the UK, who carried out a study relating to statistical likelihood of children’s career choice depending on their birth month, we can now hope to steal a peek into the future.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്