സഞ്ചാരികള്‍ക്ക് കോളടിക്കും! 5 ലക്ഷം വിമാനടിക്കറ്റുകള്‍ സൗജന്യമായി നല്‍കാൻ ഹോങ്കോങ്ങ്
വിനോദസഞ്ചാരികൾ ഏറെ എത്തിയിരുന്ന ഒരു സ്ഥലമായിരുന്നു ഹോങ്കോങ്ങ്. എന്നാൽ കോവിഡ് മഹാമാരി വന്നതോടൊയാണ് കളി ആകെ മാറിയത്. കോവിഡ് കാലത്തിന് മുന്‍പ്, പ്രതിവര്‍ഷം ഏകദേശം 56 ദശലക്ഷം സന്ദർശകർ ആയിരുന്ന ഹോങ്കോങ്ങിൽ വന്നിരുന്നത്. എന്നാൽ കോവിഡ് കാലത്തെ കർശനമായ യാത്ര നിയന്ത്രണങ്ങൾ കാരണം സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടുണ്ടായി. ഇപ്പോൾ രണ്ടു വര്‍ഷത്തിലേറെ നീണ്ട യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം സഞ്ചാരികളെ തിരികെ എത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ഹോങ്കോങ്ങ് . ചൈനയിലെ പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്ങ്.
എന്തായാലും ടൂറിസം ശക്തമാക്കാൻ തന്നെയാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി നിർബന്ധിത ഹോട്ടൽ ക്വാറന്റീൻഅടുത്തിടെ ഒഴുവാക്കിയിരുന്നു. ഇപ്പോൾ അതിനെക്കാൾ വലിയൊരു നീക്കമാണ് ഹോങ്കോങ്ങ് നടത്തിയിരിക്കുന്നത്. സഞ്ചാരികള്‍ക്ക് 500,000 എയർലൈൻ ടിക്കറ്റുകൾ സൗജന്യമായി നൽകാനാണ് തീരുമാനം. ഇക്കാര്യം എയർപോർട്ട് അതോറിറ്റി(AAHK) സ്ഥിരീകരിച്ചു.

എന്തായാലും ടൂറിസം ശക്തമാക്കാൻ തന്നെയാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി നിർബന്ധിത ഹോട്ടൽ ക്വാറന്റീൻഅടുത്തിടെ ഒഴുവാക്കിയിരുന്നു. ഇപ്പോൾ അതിനെക്കാൾ വലിയൊരു നീക്കമാണ് ഹോങ്കോങ്ങ് നടത്തിയിരിക്കുന്നത്. സഞ്ചാരികള്‍ക്ക് 500,000 എയർലൈൻ ടിക്കറ്റുകൾ സൗജന്യമായി നൽകാനാണ് തീരുമാനം. ഇക്കാര്യം എയർപോർട്ട് അതോറിറ്റി(AAHK) സ്ഥിരീകരിച്ചു.

ഏകദേശം 254.8 ദശലക്ഷം ഡോളർ (ഏകദേശം 2110 കോടി രൂപ) വിലമതിക്കുന്ന 500,000 ടിക്കറ്റുകൾ ആണ് സൗജന്യമായി നല്‍കുന്നത്. 2020- ൽ, ഹോങ്കോങ് വ്യോമയാന വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള ദുരിതാശ്വാസ പാക്കേജിന്‍റെ ഭാഗമായി ഏകദേശം 500,000 വിമാന ടിക്കറ്റുകൾ എയർപോർട്ട് അതോറിറ്റി മുൻകൂട്ടി വാങ്ങിയിരുന്നു. ഈ ടിക്കറ്റുകള്‍ ക്യാംപെയ്നിന്റെ ഭാഗമായി ആഗോള സന്ദർശകർക്കും ഹോങ്കോങ് നിവാസികൾക്കുമിടയില്‍ അടുത്ത വര്‍ഷം വിതരണം ചെയ്യും.

ടിക്കറ്റിനെപ്പറ്റിയുള്ള കൂടുതൽ അറിയിപ്പുകൾ ഉടൻ പ്രഖ്യാപിക്കും എന്നാണ് അധികൃതർ പറഞ്ഞത്. ഈ തീരുമാനം ഹോങ്കോങ്ങിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണർവ് ഏകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഹോങ്കോങ്ങിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ലീ വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. എയർലൈനുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞാൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കും.

സെപ്‌റ്റംബർ 30 നാണ് ക്വാറന്റീൻ അവസാനിച്ചെന്ന വാർത്ത പുറത്തുവന്നത് , ഇതിന് പിന്നാലെ ഓൺലൈനിൽ വിമാനങ്ങൾ ബുക്ക് ചെയ്യാൻ വന്‍ തിരക്കായിരുന്നു.. ഓൺലൈൻ ട്രാവൽ ബുക്കിങ് സേവനമായ എക്സ്പീഡിയയുടെ കണക്കനുസരിച്ച് ഹോങ്കോങ്ങിൽ നിന്ന് ടോക്കിയോയിലേക്കുള്ള ഫ്ലൈറ്റുകൾ തിരയുന്നവരുടെ എണ്ണത്തില്‍ 9 മടങ്ങും ഹോങ്കോങ്ങിൽ നിന്ന് ഒസാക്കയിലേക്കുള്ള ഫ്ലൈറ്റുകൾ തിരയുന്നവരുടെ എണ്ണത്തില്‍ 11 മടങ്ങുമാണ് വര്‍ധനവ് സംഭവിച്ചത്.

'സീറോ-കോവിഡ്' നയങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നീങ്ങയതിനാൽ അടുത്തിടെ വരെ ലോകത്തിലെ ഏറ്റവും കർക്കശമായ ക്വാറന്റീൻ നിയമങ്ങളായിരുന്നു ഹോങ്കോങ്ങില്‍ ഉണ്ടായിരുന്നത്. ഹോട്ടൽ ക്വാറന്റീൻ എടുത്തുകളഞ്ഞിട്ടുണ്ടെങ്കിലും, ഹോങ്കോങ്ങിലേക്കുള്ള സന്ദർശകർ എത്തുന്നതിന് മുമ്പും ശേഷവും ചില നിയമങ്ങള്‍ ഇപ്പോഴും പിന്തുടരണം. രാജ്യാന്തര യാത്രക്കാർ പ്രവേശിക്കുന്നതിന് മുമ്പ് ഒരു പ്രീ-ഫ്ലൈറ്റ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും നെഗറ്റീവ് പിസിആർ ടെസ്റ്റും റാപ്പിഡ് ആന്റിജൻ ടെസ്റ്റും നൽകണം. ഒരിക്കൽ പ്രവേശിക്കാൻ അനുവദിച്ചു കഴിഞ്ഞാൽ, സന്ദർശകർക്ക് മൂന്ന് ദിവസത്തെ സ്വയം നിരീക്ഷണ കാലയളവുണ്ട്, ഈ സമയത്ത് റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതും ബാറുകൾ സന്ദർശിക്കുന്നതും നിരോധിച്ചിരിക്കുന്നു. കൂടാതെ, എത്തിയതിന് ശേഷമുള്ള 2, 4, 6 ദിവസങ്ങളിൽ പിസിആർ ടെസ്റ്റുകളും തുടര്‍ന്ന് റാപ്പിഡ് ആന്റിജൻ ടെസ്റ്റും ചെയ്യണം.












Click it and Unblock the Notifications