40 ദിവസം ആമസോണ്‍ വനത്തില്‍, കഴിച്ചത് വേരുകള്‍, എങ്ങനെയാണ് 4 കുട്ടികള്‍ ജീവന്‍ നിലനിര്‍ത്തിയത്?
ബോഗോട്ട: കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ നാല് കുട്ടികള്‍ നാല്‍പ്പത് ദിവസത്തോളം താമസിച്ച സംഭവം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. വിത്തുകള്‍, വേരുകള്‍, ചെടികള്‍ എന്നിവ ഭക്ഷിച്ചാണ് ഇവര്‍ നാല്‍പ്പത് ദിവസം ഇവിടെ താമസിച്ചത്. ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത് എങ്ങനെയെന്നും, എന്താണ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും പറയുകയാണ് ഇവര്‍.
തദ്ദേശവാസികളും, കൊളംബയന്‍ സൈന്യവും നടത്തിയ തിരച്ചിലില്‍ ആണ് ഇവരെ കണ്ടെത്തിയത്. സ്വഭാവ അന്തരീക്ഷവുമായുള്ള നമ്മുടെ അറിവും, ബന്ധവുമാണ് കുട്ടികളുടെ ഇതിലൂടെ വ്യക്താകുന്നതെന്ന് ഇന്‍ഡിജെനസ് പീപ്പിള്‍സ് ഓഫ് കൊളംബിയ ദേശീയ ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

മെയ് ഒന്നിനാണ് ഈ നാല് സഹോദരങ്ങളുടെ സഞ്ചരിച്ച ചെറിയൊരു വിമാനം അപകടത്തില്‍പ്പെടുന്നത്. ഇവരുടെ അമ്മ, പൈലറ്റ്, ഒരു കുട്ടി എന്നിവര്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ നാല് കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്ക് ഈ വനമേഖലയുമായി നല്ല അടുപ്പമുണ്ടായിരുന്നു. അതുകൊണ്ട് കുട്ടികള്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഇവരുടെ കുടുംബം കരുതിയത്.
കാടിന്റെ മക്കള്‍ എന്നാണ് മുത്തശ്ശി ഇവരെ വിശേഷിപ്പിച്ചിരുന്നത്. യുക്കാ ധാന്യങ്ങള്‍ ഭക്ഷിച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത്. ഇത് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നു. ഒപ്പം ചില റിലീഫ് പാഴ്‌സലുകളില്‍ നിന്നുള്ള ഭക്ഷണവും ഇവര്‍ കഴിച്ചിരുന്നു. ഇത് ഹെലികോപ്ടറില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ താഴേക്ക് ഇട്ടതാണ്.
"ഈ വനത്തിലെ ഭക്ഷ്യയോഗ്യമായ വിത്തുകള്‍, വേരുകള്‍, ചെടികള്‍, എന്നിവ ഈ കുട്ടികള്‍ ഭക്ഷിച്ചിരുന്നു. ഇതെല്ലമാണ് ഇവരുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണം. ഇവര്‍ ആമസോണ്‍ വനമേഖലയില്‍ വളര്‍ന്നത് കൊണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കാനായതെന്ന് ഒഎന്‍ഐസിയിലെ " ലൂയിസ് അക്കോസ്റ്റ പറഞ്ഞു.
"രക്ഷാ ദൗത്യത്തില്‍ അക്കോസ്റ്റയും പങ്കാളിയായിരുന്നു. ഇവര്‍ക്ക് വേണ്ടി വലിയ തിരച്ചിലാണ് നടന്നത്. കുട്ടികള്‍ ഇപ്പോള്‍ സൈനിക ആശുപത്രിയിലാണ് ഉള്ളത്. ഇവിടെ ഒരു രക്ഷിതാവിനെ കൂടി ഉള്‍പ്പെടുത്തണം. കുട്ടികളെ ആത്മീയപരമായി ഉയര്‍ത്തി കൊണ്ടുവരാന്‍ അതിലൂടെ സാധിക്കുമെന്നും" അകോസ്റ്റ പറഞ്ഞു.
"ഒഎന്‍ഐസി നേതാവായ ഹാവിയര്‍ ബേറ്റന്‍കോര്‍ട്ട് പറയുന്നത്, പ്രകൃതിയുമായി ഇവിടെയുള്ള തദ്ദേശീയവാസികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ്. ഈ കുട്ടികള്‍ രക്ഷപ്പെട്ടത് പ്രകൃതിയുമായി അടുത്ത ബന്ധമുള്ളത് കൊണ്ടാണ്. ലോകത്തിന് പ്രകൃതിയുമായി പ്രത്യേക അടുപ്പം തന്നെ വേണം. ഗുഹയിലും മറ്റും താമസിക്കുന്ന തദ്ദേശവാസികളെയടക്കം അത് ആരോഗ്യത്തെ സംരക്ഷിക്കുമെന്നും" ഹാവിയര്‍ പറഞ്ഞു.
തദ്ദേശവാസിളായ ട്രാക്കര്‍മാര്‍ക്കൊപ്പം ചേര്‍ന്ന സൈനികര്‍ ഇരുപത് ദിവസം തോളോട് തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. തദ്ദേശവാസികളെയും, സൈനികരെയും പ്രസിഡന്റ് ഗുസ്താവോ പെട്രോ അഭിനന്ദിച്ചു.
"പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് തദ്ദേശപ്രവര്‍ത്തകര്‍ സൈന്യത്തിനൊപ്പം ചേര്‍ന്നത്. സൈന്യത്തിന് ഈ രക്ഷാപ്രവര്‍ത്തനം ഒറ്റയ്ക്ക് നടത്താനാവില്ലെന്നും അദ്ദേഹം തങ്ങളെ അറിയിച്ചുവെന്നും" ഹാവിയര്‍ പറഞ്ഞു. എണ്‍പതോളം തദ്ദേശ വളണ്ടിയര്‍മാരും, നൂറോളം സൈനികരും ഒരുമിച്ചാണ് ഈ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത്.
കൊളംബോയിലെ പല തദ്ദേശ മേഖലകളിലും വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. ഇവര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. സൈന്യവുമായി ഇവരുടെ ബന്ധം നല്ല നിലയില്‍ അല്ല. എന്നാല്‍ പ്രശ്‌നങ്ങളൊക്കെ മറന്നാണ് ഇവര്‍ ഒന്നിച്ചത്. തദ്ദേശവാസികള്‍ പൂജകള്‍ നടത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.












Click it and Unblock the Notifications