മുകേഷ് അംബാനിയുടെ മകളെ ആനന്ദ് പിരാമല്‍ പ്രപ്പോസ് ചെയ്തത് ഇങ്ങനെ, വിവാഹത്തിന് ചെലവായത് കോടികള്‍
മുംബൈ: മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ പ്രണയകഥ പലര്‍ക്കും അറിയില്ല. റിലയന്‍സിന്റെ ചുമതലയുള്ള അധികാരികളില്‍ ഒരാള്‍ മാത്രമായിട്ടാണ് ഇഷയെ പലര്‍ക്കും പരിചയം. എന്നാല്‍ അതിലും എത്രയോ വലുതാണ് ഇഷയുടെ ജീവിതം. റിലയന്‍സിന്റെ ഫാഷന്‍ മുഖമായിട്ടാണ് ഇഷ അറിയപ്പെടുന്നത്. അവരുടെ സ്വകാര്യ ജീവിതവും, ജോലി സംബന്ധമായ കാര്യങ്ങളും തമ്മില്‍ കൃത്യമായ ബാലന്‍സിംഗ് നടത്തുന്നുണ്ട്.
അതുകൊണ്ട് തന്നെ പലരും ഇവരുടെ വ്യക്തിജീവിതത്തെ കുറിച്ച് അറിയില്ല. എന്നാല്‍ ഇഷയുടെ വിവാഹത്തിന് കോടികളാണ് മുകേഷ് അംബാനി പൊടിച്ചത്. വലിയൊരു പ്രണയകഥയും ഇതിന് പിന്നിലുണ്ട്. അത് എന്താണെന്ന് നോക്കാം.

ചില്ലറക്കാരനല്ല ആനന്ദ്
ആനന്ദ് പിരാമല്‍ ആള് ചില്ലറക്കാരനല്ല.അദ്ദേഹത്തിന്റെ പിതാവ് അജയ് പിരാമലിന് മൂന്ന് ബില്യണിന്റെ സ്വത്തുണ്ട്. അതായത് 25000 കോടിയോളം വരുമിത്. ഇഷയും വരുമാനത്തില്‍ ഒട്ടും മോശമല്ല. 100 മില്യണിന്റെ സമ്പത്താണ് ഇഷയ്ക്കുള്ളത്.
അതേസമയം ഇഷയുടെ വിവാഹത്തിനായി മുകേഷ് അംബാനി ചെലവാക്കിയത് 700 കോടി രൂപയാണ്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നാണിത്.
ഇഷയുടെ പ്രണയം തുടങ്ങുന്നത് ഇങ്ങനെ
ഇഷയും ആനന്ദ് പിരാമലും പരസ്പരം അറിയുന്നത് ഇവരുടെ മാതാപിതാക്കളുടെ 40 വര്‍ഷത്തെ സൗഹൃദം കൊണ്ടാണ്. ആനന്ദ് കരിയര്‍ എന്തിലാവണം എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ആനന്ദിന് മുകേഷ് അംബാനിയുടെ ഉപദേശം ലഭിക്കുന്നത്.
കണ്സള്ട്ടന്സിയോ, ബാങ്കിംഗോ തിരഞ്ഞെടുക്കുനായിരുന്നു ആനന്ദിന് താല്പര്യം. എന്നാല്‍ ബിസിനസ് തിരഞ്ഞെടുക്കാന്‍ ആനന്ദിനെ പ്രചോദിപ്പിക്കുകയായിരുന്നു മുകേഷ്.
വിവാഹ പ്രപ്പോസല്‍
2016ലാണ് ആനന്ദ് പിരാമലും ഇഷാ അംബാനിയും തമ്മിലുള്ള പ്രണയം ആരംഭിച്ചത്. 2018 മെയ് മാസത്തില്‍ മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ ഇരുവരും സന്ദര്‍ശനത്തിനെത്തിയിരുന്നു. ഒരു കാലില്‍ മുട്ടുകുത്തി നിന്നായിരുന്നു ആനന്ദ് ഇഷയെ പ്രപ്പോസ് ചെയ്തത്. അതിന് ശേഷം ഇവര്‍ മൊത്തം കുടുംബത്തെയും ക്ഷണിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.
മെയ് മാസത്തില്‍ വലിയൊരു പാര്‍ട്ടിയും അതോടെ നടത്തിയിരുന്നു. ക്രിക്കറ്റ്-സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരെല്ലാം അതില്‍ പങ്കെടുത്തിരുന്നു. 2018ല്‍ ഇരുവരുടെയും മോതിരം മാറല്‍ നടന്നിരുന്നു. ഇറ്റലിയില്‍ വെച്ചായിരുന്നു ചടങ്ങ്. മൂന്ന് ദിവസത്തെ പാര്ട്ടിയുമുണ്ടായിരുന്നു.
700 കോടിയുടെ വിവാഹം
2018 ഡിസംബര്‍ 12നായിരുന്നു ഇവരുടെ വിവാഹം. വെഡ്ഡിംഗ് പാര്‍ട്ടി അടക്കം ഇതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 700 കോടിയുടെ വിവാഹമാണ് നടന്നത്. ആനന്ദ് കുതിരപ്പുറത്തേറുന്ന ആഘോഷങ്ങളുമുണ്ടായിരുന്നു. വരമാല ചടങ്ങിന് ആനന്ദ്-ആകാശ് അംബാനിമാരും ഉണ്ടായിരുന്നു. ഇവരാണ് വരനെ ആനയിച്ചത് കൊണ്ടുവന്നത്.
സമ്മാനങ്ങള്‍ ഇങ്ങനെ
കോടികള്‍ വിലയുള്ള സമ്മാനങ്ങളാണ് ഇഷയ്ക്ക് ലഭിച്ചത്. വര്‍ളിയില്‍ കോടികളുടെ മൂല്യമുള്ള ഒരു വീടുണ്ട് ഇഷയ്ക്ക്. ഗുലിട്ട എന്ന ഈ വീട് ആനന്ദിന്റെ മാതാപിതാക്കളായ അജയ്-സ്വാതി എന്നിവര്‍ ചേര്‍ന്ന് നല്‍കിയതാണ്. 450 കോടി വില വരുന്നതാണ് ഈ ആഢംബര കൊട്ടാരം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications