Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമേഹം മുതല്‍ വിവാഹ മോചനം വരെ, സെക്‌സ് മുതല്‍ പൊണ്ണത്തടി വരെ... ശ്രദ്ധിക്കൂ, പണി പിറകേ വരുന്നുണ്ട്

പുരുഷന്‍മാരേക്കാള്‍ കുടുതല്‍ സമയം ഉറങ്ങുന്നത് സ്ത്രീകളാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ അത്ര ഗാഢനിദ്ര ലഭിക്കാറില്ല

ഉറങ്ങാതിരിക്കുക എന്നതിനെ പലും ഒരു ക്രെഡിറ്റ് ആയിട്ടാണ് എടുക്കാറുള്ളത്. ഉറങ്ങാതെ ആഘോഷം നടത്തിയതിനെ കുറിച്ചും, ഉറങ്ങാതെ പഠിക്കുന്നതും, ഉറങ്ങാതെ ജോലി ചെയ്യുന്നതും ഒക്കെ ഇതില്‍ പെടും.

എന്നാല്‍ ഒരു കാര്യം മനസ്സിലാക്കിക്കോളൂ... ഉറക്കം ഒഴിവാക്കുന്നതിലൂടെ നിങ്ങള്‍ മരണത്തിലേക്ക് വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. വേണ്ടത്ര ഉറങ്ങിയില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളേയും ബാധിക്കും.

അമേരിക്കയിലെ നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ നിര്‍ദ്ദേശങ്ങള്‍ ഒരിക്കലെങ്കിലും വായിക്കുന്നത് നല്ലതാണ്. ഓരോ പ്രായത്തിലും ശരാശരി ഒരു ദിവസം എത്ര മണിക്കൂര്‍ ഉറങ്ങണം എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടത് തന്നെ ആണ്.

എല്ലാത്തിനും വേണം... നല്ല ഉറക്കം

നല്ല മാനസികാരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും ഉറക്കം അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ മൂഡിനേയും ഓര്‍മശക്തിയേയും പോലും ഉറക്കം ബാധിക്കും എന്നാണ് ശാസ്ത്രം പറയുന്നത്.

അനേകമനേകം പ്രശ്‌നങ്ങള്‍

നല്ലതുപോലെ ഉറങ്ങിയില്ലെങ്കില്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഒന്നും അല്ല ഉണ്ടാവുക. ഒരു പക്ഷേ, പിന്നീട് ചികിത്സിച്ച് ഭേദമാക്കാന്‍ പോലും പറ്റാത്ത പ്രശ്‌നങ്ങളിലേക്കാവും നിങ്ങള്‍ എത്തിച്ചേരുക.

പ്രമേഹം മുതല്‍ പൊണ്ണത്തടി വരെ

ആരോഗ്യകരമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ഭാവിയില്‍ പ്രമേഹത്തിന് വരെ കാരണമാകാം. ശരീരം ഗ്ലൂക്കോസ് ഉപയോഗപ്പെടുത്തുന്ന രീതികളില്‍ വലിയ മാറ്റം ആണ് ഉറക്കമില്ലായ്മ സൃഷ്ടിക്കുക. ഭക്ഷണം കഴിക്കുന്ന രീതി തന്നെ മാറിപ്പോയാല്‍ പൊണ്ണത്തടിയില്‍ ആകും അത് അവസാനിക്കുക.

പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ അധികം ഉറങ്ങും... പക്ഷേ

ശരാശരി ഒരു പുരുഷനും സ്ത്രീയും പ്രതിദിനം ഉറങ്ങേണ്ടത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ്. എന്നാല്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഉറങ്ങുന്നത് സ്ത്രീകളാണത്രെ. പക്ഷേ പുരുഷന്‍മാരെ പോലെ ഗാഢമായ ഉറക്കം സ്ത്രീകള്‍ക്ക് അധികം ലഭിക്കാറില്ല.

വിഷാദ രോഗം, വിവാഹമോചനം വരെ

ഗാഢമായ ഉറക്കം കിട്ടാത്ത് സ്ത്രീകളില്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. വിഷാദരോഗത്തിന് അടിമപ്പെടുന്നതാണ് ഇതില്‍ പ്രധാനം. ഹോണ്‍മോണ്‍ മാറ്റങ്ങള്‍ ശാരീരിക പ്രശ്‌നങ്ങളും സൃഷ്ടിക്കും. മോശം ഉറക്കം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ചില സ്ത്രീകളെ വിവാഹമോചനത്തിലേക്ക് പോലും നയിക്കാറുണ്ടത്രെ.

ആണുങ്ങള്‍ക്കും ഉറക്കപ്രശ്‌നം

പുരുഷന്‍മാരുടെ ജീവിതത്തേയും ഉറക്കം കാര്യമായി ബാധിക്കാറുണ്ട്. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദമാകും പലര്‍ക്കും വില്ലനാവുക. പിന്നെ കുടുംബ പ്രശ്‌നങ്ങളും. ഇത് രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള സാധ്യതയും കൂടുതലാണ്.

 ലൈംഗിക ജീവിതവും അവതാളത്തിലാവും

സ്ത്രീ ആണെങ്കിലും പുരുഷന്‍ ആണെങ്കിലും ലൈംഗിക ജീവിതത്തിന്റെ കാര്യത്തിലും ഉറക്കം നിര്‍ണായകമാണ്. ആരോഗ്യകരമായ ഉറക്കം കിട്ടിയില്ലെങ്കില്‍ ബന്ധങ്ങള്‍ പോലും ശിഥിലമായേക്കാം.

എത്ര ഉറങ്ങണം ഓരോരുത്തരും

ഓരോ പ്രായത്തിലുള്ളവര്‍ ഓരോദിവസം എത്ര മണിക്കൂര്‍ ഉറങ്ങണം എന്നതിനും കണക്കുണ്ട്. നവജാത ശിശുക്കള്‍ ഒരു ദിവസം 14 മണിക്കൂര്‍ മുതല്‍ 17 മണിക്കൂര്‍ വരെ നിര്‍ബന്ധിതമായും ഉറങ്ങിയിരിക്കണം.

കുഞ്ഞുവാവകള്‍

4 മാസം മുതല്‍ 11 മാസം വരെ പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം 12 മണിക്കൂര്‍ മുതല്‍ 15 മണിക്കൂര്‍ വരെ ഉറങ്ങണം.

രണ്ട് വയസ്സുവരെ

ഒരു വയസ്സുമുതല്‍ രണ്ട് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ ശരാശരി 14 മണിക്കൂര്‍ ഉറങ്ങണം. ഏറ്റവും ചുരുങ്ങിയത് 11 മണിക്കൂറെങ്കിലും.

സ്‌കൂളില്‍ പോകുന്നതിന് മുമ്പ്

കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് മുമ്പുള്ള പ്രായത്തില്‍ വളരെ ആക്ടീവ് ആയിരിക്കും. മൂന്ന് മുതല്‍ അഞ്ച് വയസ്സുവരെയുള്ള ഈ പ്രായത്തില്‍ 10 മുതല്‍ 13 മണിക്കൂര്‍ വരെ ഉറക്കം നിര്‍ബന്ധമാണ്.

പഠിക്കാനുണ്ടെന്ന് പറഞ്ഞ് ഉറക്കാതിരിക്കരുത്

ആറ് വയസ്സുമുതല്‍ 13 വയസ്സുവരെയുള്ള പ്രായം നിര്‍മായകമാണ്. സ്‌കൂളില്‍ പഠനം ഒക്കെ ഗൗരവപ്പെട്ട് വരുന്ന പ്രായം. ഇക്കാലത്ത് കുട്ടികള്‍ 9 മുതല്‍11 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം.

കൗമാരക്കാലമായാല്‍ ഉറക്കം പോകും

കൗമാരക്കാലത്തായിരിക്കും ഏറ്റവും അധികം ഉറക്കം ഉപേക്ഷിക്കുക. എന്നാല്‍ ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കാവും പിന്നീട് നയിക്കുക. എട്ട് മുതല്‍ 10 മണിക്കൂറെങ്കിലും ഈ പ്രായത്തില്‍ ഉറക്കം നിര്‍ബന്ധമാണ്.

ചെറുപ്പക്കാര്‍ക്കും വേണം നല്ല ഉറക്കം

കൗമാരം വിട്ട് യൊവ്വനത്തിലെത്തുമ്പോഴും ഉറക്കം പ്രധാനമാണ്. ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണം.

വയസ്സായിത്തുടങ്ങുന്ന കാലം

യൗവ്വനകാലത്ത് തന്നെ ശരീരകോശങ്ങള്‍ വിഭജിക്കുന്നത് നില്‍ക്കും. പിന്നീടങ്ങോട്ട് വാര്‍ദ്ധക്യത്തിലേക്കുള്ള യാത്രയാണ്. ഇക്കാലയളവിലും ശരാശരി എട്ട് മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്.

വയസ്സായിക്കഴിഞ്ഞാലോ

65 വയസ്സ് ഒക്കെ ആകുമ്പോഴേക്കും വാര്‍ദ്ധക്യകാല പ്രശ്‌നങ്ങള്‍ തുടങ്ങിയിരിക്കും. ഈ സമയത്ത് കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ അത് വലിയ ബുദ്ധിമുട്ടുകളിലേക്കാവും നയിക്കുക. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം നിര്‍ബന്ധമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+