Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്പോര്‍ട്ട് എടുക്കാന്‍ നടന്നുതളരേണ്ട..ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം ഇങ്ങനെ..

വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകണമെങ്കിൽ പാസ്പോർട്ട് ആത്യവശ്യമാണ്. പാസ്പോർട്ട് ഇല്ലാതെ പോകാൻ പറ്റില്ല. പഠനത്തിനായാലും ജോലി ആവശ്യത്തിനായാലും തീർത്ഥാടനമായാലും ഇനി വിസിറ്റിം​ഗിന് പോകാനാണെങ്കിലും പാസ്പോർട്ട് വേണം. വലിയ നൂലാമാലകൾ ഉണ്ടെന്ന് കരുതി പാസ്പോർട്ടിന് അപേക്ഷിക്കാൻ പലർക്കും മടിയാണ്..

എന്നാലേ പാസ്പോർട്ട് എടുക്കാൻ അത്ര പണിയൊന്നുമില്ല. സിംപിളായി എടുക്കാം...അലച്ചലില്ലാതെ ഓൺലൈനായി ആർക്കും പാസ്പോർട്ടിനുള്ള അപേക്ഷ സമർപ്പിക്കാം..എങ്ങനെ എന്നല്ലേ...ആദ്യം passportindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഇതിൽ രജിസ്റ്റർ നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. രജിസ്ട്രേഷന് ശേഷം പാസ്പോർട്ട് സേവ ഓൺലൈൻ പോർട്ടലിൽ ലോ​ഗ് ഇൻ ഐഡി ഉപയോ​ഗിച്ച് ലോ​ഗ് ഇൻ ചെയ്യണം.

1

ശേഷം പുതിയ പാസ്പോർട്ട് / റി-ഇഷ്യു പാസ്പോർട്ട് എന്നിവയ്ക്കായി അപ്ലൈ ബട്ടനിൽ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നൽകി അപേക്ഷ സമർപ്പിക്കണം. സമർപ്പിച്ച അപേക്ഷ കാണാനുള്ള ഓപ്ഷനുണ്ട്. അത് ക്ലിക്ക് ചെയ്യണം. ശേഷം പേ ആന്റ് ഷെഡ്യൂൾ അപ്പോയ്ൻമെന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. 1,500 രൂപയാണ് ഇതിന് നൽകേണ്ടത്. ഇതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ അപ്പോയിൻമെന്റ് വിവിരങ്ങൾ വരും. സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന തിയതിയിൽ പാസ്പോർട്ട് ഓഫീസിൽ പോകണം. രജിസ്ട്രേഷന് വേണ്ടി സമർപ്പിച്ച രേഖകളുടെ ഒറിജിനൽ കൈവശം ഉണ്ടായിരിക്കണം.

2

അതേസമയം, 'തത്കാൽ പദ്ധതി' പ്രകാരം പാസ്‌പോർട്ട് അപേക്ഷകൾ ഉടൻ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകളുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. അടിയന്തരമായി വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് അപേക്ഷ നൽകാനും വേ​ഗത്തിൽ പാസ്‌പോർട്ട് കൈപ്പറ്റാനും ഇതിലൂടെ സാധിക്കും.

3

തത്കാൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..തത്കാൽ പാസ്‌പോർട്ടിന് ഓൺലൈൻ ആയി അപേക്ഷിക്കുമ്പോൾ ഓൺലൈൻ രീതിയിൽ പണം അടയ്ക്കാവുന്നതാണ്. ഇനി പറയുന്ന ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, എസ്ബിഐ ബാങ്ക് ചലാൻ എന്നിവ വഴി അടയ്ക്കാം

4

ഓൺലൈനായി തത്കാൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന് ഇനി പറയുന്നവയിൽ ഏതെങ്കിലും മൂന്ന് രേഖകൾ മതിയാകും.

> Annexure F പ്രകാരമുള്ള വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്
> വോട്ടേഴ്‌സ് ID കാർഡ്
> Arms license
> റേഷൻ കാർഡ്
> ജനന സർട്ടിഫിക്കറ്റ്
> ഗ്യാസ് കണക്ഷൻ ബിൽ
> ബാങ്ക് പാസ്ബുക്ക്
> SC/ST/OBC സർട്ടിഫിക്കറ്റ്
> ഡ്രൈവിംഗ് ലൈസൻസ്
> സർവീസ് ഫോട്ടോ ഐഡന്റിറ്റി
> വിദ്യാർത്ഥിയുടെ ഐഡി കാർഡ്

4


> സ്വത്ത് രേഖകൾ
> പെൻഷൻ രേഖകൾ
> പാൻ കാർഡ്
> റെയിൽവേ ഐഡി
> സ്വാതന്ത്ര്യ സമര സേനാനികളുടെ ഐഡി (എന്തെങ്കിലും ഉണ്ടെങ്കിൽ)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+