ലോട്ടറി അടിച്ച് കോടീശ്വരനാവണം, ഭാഗ്യമൊന്നും വേണ്ട, ലോട്ടറി അടിച്ചവരുടെ ഈ 6 ടിപ്പ്‌സ് പരീക്ഷിക്കൂ
കോഴിക്കോട്: നമ്മളൊക്കെ ഒരിക്കലെങ്കിലും ലോട്ടറി അടിക്കാന്‍ പ്രാര്‍ഥിക്കുന്നവരായിരിക്കും. കാരണം ജീവിതത്തില്‍ വേഗം സെറ്റിലാവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ലോട്ടറി. പക്ഷേ ലോട്ടറി വെറുതെ എടുത്തത് കൊണ്ട് അടിക്കണമെന്നില്ല. അതിന് കൃത്യമായി ലോട്ടറിയെ കുറിച്ച് അറിഞ്ഞിരിക്കണം. ഏതെല്ലാം രീതിയില്‍ ലോട്ടറി എടുക്കണമെന്ന് ഒരു പരിശീലനം ആവശ്യമാണ്.
അത് എങ്ങനെ കിട്ടുമെന്ന് വിചാരിച്ച് ടെന്‍ഷന്‍ അടിക്കേണ്ട. ചില ജേതാക്കള്‍ തന്നെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ഇത് സാധാരണ തരുന്നൊരു ടിപ്‌സ് അല്ല. വളരെ അപൂര്‍വമായ ലോട്ടറി ടിപ്‌സ്. ഇത് ഒരുപാട് പേര്‍ ഉപയോഗിച്ചിരിക്കാനുള്ള സാധ്യത കുറവാണ്. അത്തരത്തില്‍ തന്ത്രങ്ങള്‍ക്ക് വിജയസാധ്യത വളരെ കൂടുതലാണ്.

ജേതാക്കളെ അറിഞ്ഞാല്‍ ഞെട്ടും
ബ്രിട്ടനിലെ നാഷണല്‍ ലോട്ടറി ഓപ്പറേറ്റര്‍മാരായ കാമലോട്ട് കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളുടെ എണ്ണം പുറത്തുവിട്ടിരുന്നു. ഇത് എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. 382 കോടിപതികളാണ് നാഷണല്‍ ലോട്ടറിയില്‍ ഒരു വര്‍ഷം ഉണ്ടായിരിക്കുന്നത്. എല്ലാ ബുധനാഴ്ച്ചയും, ശനിയാഴ്ച്ചയുമാണ് നാഷണല്‍ ലോട്ടറി നറുക്കെടുക്കുക.
ഒന്നിനും 59നും ഇടയിലുള്ള നമ്പറുകള്‍ ടിക്കറ്റെടുക്കുന്നവര്‍ക്കായി തിരഞ്ഞെടുക്കാം. ലോട്ടറി വില്‍പ്പനയിലും റെക്കോര്‍ഡ് വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 99.6 മില്യണ്‍ യൂറോയില്‍ നിന്ന് 8.19 ബില്യണ്‍ യൂറോയായിട്ടാണ് വളര്‍ന്നത്.
ഇതാ ചില ടിപ്പുകള്‍
ഗ്രൂപ്പ് ലോട്ടറിയെ കുറിച്ച് കേട്ടിട്ടില്ലേ. ഇതൊരു മികച്ച മാര്‍ഗമാണ്. അതായത് കുറച്ച് വിലയേറിയ ലോട്ടറിയാണ് സ്ഥിരമായി എടുക്കുന്നതെങ്കില്‍ ഒരു ഗ്രൂപ്പ് ലോട്ടറിയുണ്ടാക്കുക. ഇത് ഏത് രാജ്യത്തും പറ്റുന്ന കാര്യമാണ്. ഒന്നിലധികം ലോട്ടറി വാങ്ങുമ്പോഴും ഇത് ഗുണം ചെയ്യും. ലോട്ടറിയടിച്ചാല്‍ തുക തുല്യമായി വീതം വെക്കുക.
ഈ സിന്‍ഡിക്കേറ്റിന് ഒരു മാനേജറെയും വെക്കുക. നിരവധി പേര്‍ക്കാണ് ഇത് ഗുണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളില്‍ ഈ ഫോര്‍മുല പിന്തുടര്‍ന്ന് വിജയിച്ചവരുണ്ട്. മാര്‍ച്ചില്‍ മൂന്ന് പേരാണ് ഒരു മില്യണ്‍ സ്വന്തമാക്കിയത്.
തിയതികള്‍ എടുക്കുകയേ ചെയ്യരുത്
ലോട്ടറി നമ്പറുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. പലരും തിയതികള്‍ ഉപയോഗിച്ച് ലോട്ടറി എടുക്കാറുണ്ട്. എന്നാല്‍ ലോട്ടറി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ഈ രീതി പിന്തുടരുതെന്നാണ്. നമ്പറുകളില്‍ കൃത്യമായ പഠനം നടത്തുന്നത്. ഏത് നമ്പറാണ് കൂടുതലായും ജാക്ക്‌പോട്ടുകളില്‍ വരാറുള്ളതെന്ന് നിരീക്ഷിക്കുക.
ഇത് നിങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. നമ്പര്‍ 58ന് 18 തവണ ജാക്ക്‌പോട്ട് അടിച്ചത്. 2022നും 2023നും ഇടയിലാണ്. ശരാശരി 7000 യൂറോ നിരക്കില്‍ ഈ നമ്പറില്‍ സമ്മാനം അടിക്കാറുണ്ട്.
കോമണ്‍ നമ്പറുകള്‍ എടുക്കുക
സ്ഥിരമായി നമ്മള്‍ കാണുന്ന ഒരു പ്രത്യേകതയുമില്ലാത്ത നമ്പറുകള്‍ വേണം ലോട്ടറി എടുക്കേണ്ടത്. യൂറോ മില്യണ്‍സില്‍ 20, 17, 21, 42, 23 എന്നി നമ്പറുകള്‍ക്കാണ് 2016 മുതല്‍ കൂടുതല്‍ സമ്മാനമടിക്കുന്നത്.
അതേസമയം ലക്കി സ്റ്റാര്‍സ് 2, 3 നമ്പറുകളാണ്. 23, 27 എന്നീ നമ്പറുകള്‍ യുകെ ലോട്ടറിയില്‍ ഭാഗ്യം സമ്മാനിക്കുന്നതാണ്. 13 ഉപയോഗിക്കാതിരിക്കുക. ഇത് നിര്‍ഭാഗ്യം സമ്മാനിക്കുമെന്നാണ് കരുതുന്നത്.
ഇരട്ട അക്ക നമ്പര്‍ തിരഞ്ഞെടുക്കുക
പിറന്നാളുകള്‍ നമ്പറുകളായി തിരഞ്ഞെടുക്കാതിരിക്കുക. കാരണം 31ന് മുകളിലുള്ള ഇരട്ട അക്ക നമ്പറുകലാണ് കൂടുതലും ഭാഗ്യം സമ്മാനിക്കുക. പിറന്നാളുകള്‍ ഒരിക്കലും 31ന് മുകളില്‍ പോകില്ല. അതുകൊണ്ട് ഇവര്‍ അത്തരം നമ്പറുകള്‍ കൂടുതല്‍ ഉപയോഗിച്ച് കാണില്ല. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നതാണ്.
ഏതാണ് ലോട്ടറിയെന്ന് തീരുമാനിക്കുക
സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശീലം തുടരുക. ജാക്‌പോട്ട് തന്നെ തിരഞ്ഞെടുക്കണമെന്നില്ല. ചെറിയ തുകയ്ക്കുള്ള ജാക്ക്‌പോട്ടുകളാണ് കൂടുതലും അടിക്കാന്‍ സാധ്യതയുള്ളത്. യുകെ ലോട്ടോയേക്കാള്‍ കടുപ്പമാണ് യൂറോ മില്യണ്‍സില്‍ സമ്മാനം അടിക്കുന്നത്.
ഒപ്പം ടിക്കറ്റ് നിരക്ക് വളരെ കൂടുതലായിരിക്കും. പക്ഷേ ആളുകള്‍ക്ക് യൂറോ മില്യണ്‍സാണ് ഇഷ്ടം. വലിയ തുക ഇവിടെയായത് കൊണ്ടാണിത്.












Click it and Unblock the Notifications