ജീവിതത്തില്‍ എങ്ങനെ വിജയിക്കാം, ഇതാ 2 മാര്‍ഗങ്ങള്‍, വെളിപ്പെടുത്തി കോടീശ്വരന്‍ വിവേക് രാമസ്വാമി
വാഷിംഗ്ടണ്‍: ജീവിതത്തില്‍ എങ്ങനെ വിജയിക്കാം. സദാ സമയവും നമ്മള്‍ ആലോചിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. കാരണം ജീവിതത്തില്‍ വിജയിച്ച് നില്‍ക്കുന്ന ഒരാളായി ജീവിക്കാനാണ് നമ്മളെല്ലാവരും താല്‍പര്യം കാണിക്കുക. അക്കാര്യത്തില്‍ ഇനി അധികം ആലോചിച്ച് തലപ്പുണ്ണാക്കേണ്ടതില്ല.
ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ വിവേക് രാമസ്വാമി അക്കാര്യത്തിലെ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവേക് പങ്കുവെച്ച ഒരു വീഡിയോ അതിവേഗം വൈറലായിരിക്കുകയാണ്. ജീവിതത്തില്‍ എങ്ങനെയാണ് വിജയിക്കുകയെന്ന് ഒരു കൗമാരക്കാരനോട് അദ്ദേഹം സംസാരിക്കുന്നതും, ഉപദേശം നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്.

ആരാണ് വിവേക് രാമസ്വാമി
ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനാണ് വിവേക് രാമസ്വാമി. യുഎസ്സിലെ യുവകോടീശ്വരന്മാരുടെ പട്ടികയില്‍ അദ്ദേഹവുമുണ്ട്. പ്രസിഡന്‍ഷ്യല്‍ പോരാട്ടത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്കാണ് അദ്ദേഹം കടന്നിരിക്കുന്നത്. കേരളത്തിലെ പാലക്കാട്ട് നിന്ന് യുഎസ്സിലേക്ക് കുടിയേറിയവരാണ് വിവേകിന്റെ മാതാപിതാക്കള്‍.
ഹാര്‍വാര്‍ഡില്‍ നിന്ന് ബിരുദവും, യേല്‍ ലോ സ്‌കൂളില്‍ നിന്ന് നിയമവും അദ്ദേഹം പഠിച്ചിരുന്നു. ഹാര്‍വാര്‍ഡില്‍ രാഷ്ട്രീയ യൂണിയന്റെ പ്രസിഡന്റായ അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്. കേരളത്തില്‍ അവധിക്കാലത്ത് വരുന്നതിനെ കുറിച്ചും വിവേക് തന്റെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിട്ടുണ്ട്.
എങ്ങനെ ജീവിതത്തില്‍ വിജയിക്കാം
വിവേകിന്റെ ക്യാമ്പയിന്‍ ഇപ്പോള്‍ യുഎസ്സില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതലും യുവാക്കളാണ്. ഈ പ്രചാരണത്തിനിടെയായിരുന്നു ഒരു കുട്ടി അദ്ദേഹത്തിന് അടുത്തേക്ക് വന്ന് ചോദ്യങ്ങള്‍ ചോദിച്ചത്.
ജീവിതത്തില്‍ നിങ്ങളെ പോലെ എങ്ങനെയാണ് വിജയിക്കുക എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് വിവേക് നല്‍കിയ ഉത്തരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ഉത്തരങ്ങളാണ് അദ്ദേഹം നല്‍കിയത്.
ആ രഹസ്യം വെളിപ്പെടുത്തി
ജോഷ് എന്ന പതിനാറുകാരനാണ് വിവേകിനോട് ചോദ്യം ഉന്നയിച്ചത്. ഒരു സിംപിളായിട്ടുള്ള ഫോര്‍മുലയിലൂടെയാണ് താന്‍ വിജയം കൈവരിച്ചതെന്ന് വിവേക് പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ആദ്യം നോക്കുക. അതായത് ബഹുഭൂരിപക്ഷവും ചെയ്യുന്ന കാര്യങ്ങളെ പിന്തുടരുക.
എന്താണ് അവര്‍ ചെയ്യുന്നതില്‍ വിട്ടുപോയതെന്ന് ആദ്യം മനസ്സിലാക്കുക. ഒരു കൂട്ടത്തെയും പിന്തുടരാതിരിക്കുക. സ്വന്തമായി വഴി വെട്ടുക. സ്വന്തം തീരുമാനങ്ങളില്‍ വിശ്വസിക്കുക. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണെന്നും വിവേക് കുറിച്ചു.
ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായിരിക്കണം
നിങ്ങള്‍ക്കായി പ്രത്യേക അവസരമൊന്നും കാത്തിരിക്കുന്നുണ്ടാവില്ല. എല്ലാവരും ചെയ്യുന്നത് തന്നെയായിരിക്കും നിങ്ങളെയും കാത്തിരിക്കുന്നുണ്ടാവുക. എല്ലാവരും ചെയ്യുന്നത് തന്നെയാണ് നിങ്ങളും ചെയ്യുന്നതെങ്കിലും അതില്‍ യാതൊരു നേട്ടവും ഉണ്ടാവില്ല. എല്ലാവരില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെതിരെ ചിന്തിക്കുക.
അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കണം നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍. വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ നിങ്ങള്‍ക്കുണ്ടാവണം. അത് മാത്രമല്ല, ചെയ്യുന്ന കാര്യങ്ങള്‍ ശരിയുമായിരിക്കണം.
ഈ ഫോര്‍മുല നിങ്ങള്‍ കണ്ടെത്തിയാല്‍, ജീവിതത്തില്‍ എത്രത്തോളം വിജയിക്കാം എന്നതിന് പരിധികളുണ്ടാവില്ലെന്നും വിവേക് പറഞ്ഞു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കുട്ടിയെ ഫോബ്‌സ് മാഗസിന്റെ കവര്‍ പേജില്‍ കാണാനാവുമെന്നും വിവേക് പറഞ്ഞു.












Click it and Unblock the Notifications