Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട്‌ഫോണ്‍ ഫോണ്‍ മോഷണം പോയോ, നഷ്ടപ്പെട്ടോ, വേഗം ബ്ലോക്ക് ചെയ്യാം, ഇതാ ചെയ്യേണ്ട കാര്യങ്ങള്‍

കോഴിക്കോട്: നിങ്ങള്‍ക്ക് പ്രിയപ്പെട്ടൊരു സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ട് പോയാല്‍ എന്ത് ചെയ്യും. തീര്‍ച്ചയായും വിഷമമാകും. അതിലുപരി ആ ഫോണില്‍ വളരെ പ്രധാനപ്പെട്ട വിഷയങ്ങളുണ്ടെങ്കില്‍ വിഷമം ഇരട്ടിയാകും. പിന്നെ ഏത് രീതിയിലെങ്കിലും ഫോണ്‍ കണ്ടെത്താനുള്ള ശ്രമമായിരിക്കും. എന്നാല്‍ ഏതെങ്കിലും മോഷ്ടാവിന്റെ കൈയ്യിലാണ് ഈ ഫോണ്‍ എത്തിയതെങ്കില്‍ എന്തുചെയ്യും.

പ്രധാനപ്പെട്ട പല വിവരങ്ങളും ചോര്‍ന്ന് പോകാന്‍ തന്നെ കാരണമാകും. ചാപ്പാ കുരിശ് എന്ന സിനിമ കണ്ടിട്ടില്ലേ. അതിലെ സുപ്രധാന വിവരങ്ങള്‍ ഫോണ്‍ ലഭിക്കുന്നയാളില്‍ നിന്ന് ചോര്‍ന്ന് പോകുന്നുണ്ട്. അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. എന്നാല്‍ അതിനെ നേരിടാന്‍ ചില മാര്‍ഗങ്ങളുണ്ട്. ഫോണ്‍ ബ്ലോക്ക് ചെയ്യലാണിത്. അത് എങ്ങനെ എന്ന് നോക്കാം.

SMART PHONE LOST

ട്രാക്കിംഗ് സിസ്റ്റമുള്ള ഫോണ്‍

കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണില്‍ ഒരു ട്രാക്കിംഗ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ഓരോ യൂസര്‍ക്കും സ്വന്തം ഫോണിന്റെ പ്രവര്‍ത്തനം നിശ്ചലമാകും. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഈ ഓപ്ഷന്‍ ഉപയോഗിക്കാം. ഒപ്പം ഫോണ്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തുകയും ചെയ്യാം. ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് സെന്‍ട്രല്‍ എക്വ്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ അഥവാ സിഇഐആര്‍ യൂസേഴ്‌സിന് ഉപയോഗിക്കാവുന്നതാണ്.

ഇതുപയോഗിച്ച് മോഷ്ടിക്കപ്പെട്ടതോ, കളഞ്ഞുപോയതോ ആയ സ്മാര്‍ട്ട്‌ഫോണുകള്‍ ബ്ലോക് ചെയ്യാവുന്നതാണ്. സിഇഐആര്‍ നല്‍കുന്ന വിവരം അനുസരിച്ച് 4.77 ലക്ഷം മൊബൈല്‍ ഫോണുകളാണ് ബ്ലോക് ചെയ്തത്. 2.42 ലക്ഷം ഫോണുകള്‍ ട്രേസ് ചെയ്തുവെന്നും, 8498 ഫോണുകള്‍ റിക്കവര്‍ ചെയ്തുവെന്നുമാണ് പറയുന്നത്.

എങ്ങനെ ഫോണ്‍ ബ്ലോക് ചെയ്യാം

ഫോണ്‍ ബ്ലോക് ചെയ്യണമെങ്കില്‍ ആദ്യം മൊബൈല്‍ നമ്പര്‍ നല്‍കണം. ഡിവൈസ് ഇന്‍ഫര്‍മേഷനും അതോടൊപ്പം നല്‍കണം. ഇതില്‍ മൊബൈല്‍ ബ്രാന്‍ഡ് പേര്, മോഡല്‍, ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി അഥവാ ഐഎംഇ ഐ നമ്പര്‍, അതിന് പുറമേ പര്‍ച്ചേസ് ഇന്‍വോയിസും നല്‍കണം.

ഇതോടൊപ്പം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഫോണ്‍ നഷ്ടപ്പെട്ടതായി കാണിച്ച് പരാതിയും നല്‍കുക. പരാതിയുടെ ഡിജിറ്റല്‍ കോപ്പിയും വാങ്ങുക. ഈ പോര്‍ട്ടലില്‍ ഈ ഡിജിറ്റല്‍ കോപ്പിയും അറ്റാച്ച് ചെയ്യുക. സ്മാര്‍ട്ട്‌ഫോണ്‍ ഉടമയുടെ വിവരങ്ങളും നല്‍കിയ ശേഷം ഫോണ്‍ ബ്ലോക്ക് ചെയ്യുക.

ഡ്യൂപ്ലിക്കേറ്റ് സിമ്മിന് ശ്രമിക്കുക

നിങ്ങളുടെ നഷ്ടമായ ഫോണ്‍ നമ്പറിന് പകരം ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സംഘടിപ്പിക്കുക. ഈ സിമ്മായിരിക്കണം നിങ്ങളുടെ ആദ്യ മൊബൈല്‍ നമ്പര്‍ അതിലേക്കാണ് ഒടിപി വരിക.

ബ്ലോക് ചെയ്യുന്ന സമയത്ത് ഈ ഒടിപി ഉപയോഗിച്ച് വേണം ബ്ലോക്ക് ചെയ്യാന്‍. ട്രായ് റെഗുലേഷന്‍ പ്രകാരം പുതിയ സിം 24 മണിക്കൂറിനുള്ളില്‍ ആക്ടിവേറ്റ് ആകും.

ഐഎംഇഐ നമ്പര്‍ കണ്ടെത്തണം

ഐഎംഇഐ നമ്പര്‍ എന്നത് 15 ഡിജിറ്റിലുള്ള ഒരു നമ്പറാണ്. ഇത് ഫോണില്‍ നിന്ന് കണ്ടെത്താം. നമ്മുടെ ഫോണിന്റെ തന്നെ സെറ്റിംഗ്‌സില്‍ നോക്കിയാല്‍ അവിടെയും കാണാം. *#06# എന്ന് ടൈപ്പ് ചെയ്താലും മൊബൈല്‍ നമ്പറില്‍ ഐഎംഇഐ നമ്പര്‍ സ്‌ക്രീനില്‍ കാണാം.

പര്‍ച്ചേസിന് മുമ്പ് ഡിവൈസ് സ്റ്റാറ്റസ് അറിയാം

യൂസര്‍മാര്‍ക്ക് നോ യുവര്‍ മൊബൈല്‍ ആപ്പ് അഥവാ കെവൈഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിലൂടെ ഒരു മൊബൈലിന്റെ കാലാവധി അത് വാങ്ങുന്നതിന് മുമ്പ് അറിയാം.

ഒരു മൊബൈലിന്റെ സ്റ്റാറ്റ്‌സ് കരിമ്പട്ടികയിലാണോ, ഡ്യൂപ്ലിക്കേറ്റാണോ, ഉപയോഗിച്ച് കൊണ്ടിരിക്കുന്നതാണോ എന്നെല്ലാം നേരത്തെ അറിയാം. അതിലൂടെ ആ ഡിവൈസ് വാങ്ങാതിരിക്കാം. കെവൈഎംമ്മിലേക്ക് ഐഎംഇഐ നമ്പര്‍ മെസേജ് ആയി അയച്ചാലും വിവരങ്ങള്‍ ലഭിക്കും.

അണ്‍ബ്ലോക്ക് എങ്ങനെ ചെയ്യാം

നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചുകിട്ടിയാല്‍ എന്ത് ചെയ്യും. ആദ്യം ചെയ്യേണ്ടത് അണ്‍ബ്ലോക്ക് ചെയ്യുകയാണ്. സിഇഐആര്‍ വെബ്‌സൈറ്റില്‍ കയറിയാല്‍ ഇത് സാധ്യമാകും.

ഇതില്‍ റിക്വസ്റ്റ് ഐഡിയും, മൊബൈല്‍ നമ്പറും നല്‍കുക. ബ്ലോക് ചെയ്യാന്‍ നേരത്ത് നല്‍കിയ നമ്പറായിരിക്കണം ഇത്. തുടര്‍ന്ന് കാരണം പറഞ്ഞ ശേഷം അണ്‍ബ്ലോക്ക് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+