വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ?ഫോണില്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍, അറിഞ്ഞിരിക്കണം
വാട്സ്ആപ്പ് വിവരം ചോര്‍ത്തുന്നുണ്ടോ? അടുത്തിടെ എല്ലാവരയും ഞെട്ടിച്ച് കൊണ്ട് ഉയര്‍ന്ന ആരോപണമാണിത്. വാട്സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാതിരിക്കുമ്പോഴും, അത് തനിയെ നമ്മുടെ വിവരങ്ങളെല്ലാം ചോര്‍ത്തി കൊണ്ടിരിക്കുന്നുവെന്നായിരുന്നു ആരോപണം. നമ്മുടെ സംഭാഷണങ്ങളെല്ലാം ചോര്‍ത്താനും ഇതിലൂടെ വാട്സ്ആപ്പിന് സാധിക്കും.
ഇത്തരത്തില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ നമ്മള് തന്നെയാണ്. വാട്സ്ആപ്പിന് നമ്മുടെ മൊബൈലില്‍ സര്‍വത്ര സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത്. ക്യാമറ അടക്കമുള്ള ഫീച്ചറുകളിലേക്ക് ആരുടെയും അനുമതിയില്ലാതെ തന്നെ കയറി ചെയ്യാന്‍ വാട്സ്ആപ്പിന് സാധിക്കും. ഇതിനെ എങ്ങനെ നേരിടാമെന്ന് നോക്കാം.

ആക്സസ് ഈസിയായി ലഭിക്കും
വാട്സ്ആപ്പിന് നമ്മുടെ ക്യാമറ, ഡോക്യുമെന്റ്സ്, ഗ്യാലറി, കോണ്ടാക്ട്സ്, എന്നിങ്ങനെ ഒരു സ്മാര്‍ട്ട്ഫോണിലെ സുപ്രധാന മേഖലകളിലെല്ലാം ആക്സസ് ആവശ്യമാണ്. നമ്മുടെ സൗകര്യത്തില്‍ ഇത് നെവര്‍ ആസ്കായിരിക്കും പലരും നല്കിട്ടുണ്ടാവുക. ഇത് കാര്യങ്ങള്‍ എളുപ്പമാക്കുന്നതാണ്.
കാരണം ആരുടെയും അനുമതിയില്ലാതെ ഫോണില്‍ യഥേഷ്ടം കാര്യങ്ങള്‍ നോക്കാതെ ലീക്ക് ചെയ്യാനും വാട്സ്ആപ്പിന് സാധിക്കും. ഫോണ്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുന്ന അവസരത്തിലും ഇത് സജീവമായിരിക്കും. അതായത് വാട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നത് പോലെ തന്നെയായിരിക്കും കാര്യങ്ങള്‍
ട്വിറ്ററില്‍ നിന്നൊരു മുന്നറിയിപ്പ്
ട്വിറ്ററിന്റെ ഡയറക്ടര്‍ ഓഫ് എഞ്ചിനീയറായ ഫോഡ് ഡാബിരിയാണ് ഈ വിവരങ്ങള്‍ ആദ്യം വെളിപ്പെടുത്തിയത്. വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങള്‍ വാട്സ്ആപ്പ് ഒളിച്ചിരിക്കുന്ന് കേള്‍ക്കുകയും ചോര്‍ത്തുകയും ചെയ്യുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഏതൊരു സ്മാര്‍ട്ട് ഫോണിന്റെയും മൈക്രോഫോണ്‍ ഉപയോഗിച്ചാണ് ഈ ചോര്‍ത്തല്‍ നടക്കുന്നതെന്നും ഫോഡ് പറഞ്ഞിരുന്നു.
യഥാര്‍ത്ഥത്തില്‍ ഈ മൈക്രോഫോണ്‍ ആക്സസും നമ്മള് തന്നെയാണ് നല്‍കുന്നത്. രാവിലെ ഏഴുന്നേറ്റപ്പോളാണ് ഇക്കാര്യം മനസ്സിലായത്. പ്രവര്‍ത്തിപ്പിക്കാതിരിക്കുന്ന വേളയിലും അത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നുണ്ടെന്നും ഫോഡ് ദാബിരി പറഞ്ഞു.
എങ്ങനെ പരിശോധിക്കാം
വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ അത് അറിയാനും, പ്രതിരോധിക്കാനും മാര്‍ഗങ്ങളുണ്ട്. ഐഫോണാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ സെറ്റിംഗ്സ് ആദ്യം എടുക്കുക. താഴേക്ക് പോയ ശേഷം പ്രൈവസി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അതില്‍ മൈക്രോഫോണോ, ക്യാമറയോ പരിശോധിക്കുക. ഏതൊക്കെ ആപ്പുകള്‍ക്കാണ് ആക്സസ് നല്‍കിയിരിക്കുന്നതെന്ന് നോക്കുക. അതില്‍ ഏതെങ്കിലും ആപ്പിന് ആക്സസ് വേണ്ട എന്ന് തോന്നുന്നുണ്ടെങ്കില്‍ അതില്‍ ഡിസേബിള്‍ എന്നൊരു ഓപ്ഷന് കാണാം. അത് ക്ലിക്ക് ചെയ്താല്‍ മാത്രം മതി.
നിലവിലെ ഉപയോഗം എങ്ങനെ അറിയാം
ഏതെങ്കിലും ആപ്പ് നിങ്ങളുടെ മൈക്രോഫോണോ ക്യാമറയോ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാനും മാര്‍ഗമുണ്ട് ഫോണിന്റെ സ്റ്റാറ്റസ് ബാറില്‍ പച്ച നിറത്തിലോ ഓറഞ്ച് നിറത്തിലോ ഉള്ള സ്റ്റാറ്റസ് ബാര്‍ നോക്കുക. സ്ക്രീനിന്റെ മുകളിലായിരിക്കും ഇത്.
പച്ച ഡോട്ടാണെങ്കില് ഈ ആപ്പ് നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. ഓറഞ്ചാണെങ്കില്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നു എന്നും മനസ്സിലാക്കാം. കണ്ട്രോള് സെന്ററില്‍ പോയാലും ഏതൊക്കെ ആപ്പ് മൈക്രോഫോണും ക്യാമറയും ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ എന്തു ചെയ്യണം
ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത്തരം കാര്യങ്ങള്‍ തടയാന്‍ സാധിക്കും. ആദ്യം സെറ്റിംഗ്സില് പോവുക. ആപ്പ്സ് ആന്‍ഡ് നോട്ടിഫിക്കേഷന്‍ അതില്‍ കാണാം. അതില്‍ നിങ്ങള്‍ക്ക് കണ്ടെത്തേണ്ട ആപ്പിനെ കണ്ടെത്താന്‍ നോക്കുക. അതില്‍ പെര്‍മിഷന്‍സ് നോക്കുക. ഏതൊക്കെ ആപ്പിനാണ് മൈക്രോഫോണ്‍ ക്യാമറ എന്നിവ ഉപയോഗിക്കാന്‍ അനുമതിയുള്ളത് എന്നത് നോക്കുക.
വേണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒഴിവാക്കുക. മുകളിലെ നോട്ടിഫിക്കേഷന്‍ ബാറില്‍ മൈക്രോഫോണോ ക്യാമറയോ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നോക്കാം. അത്തരത്തില്‍ കണ്ടാല്‍ ആരാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് മനസ്സിലാക്കുക. ഓപ്ഷന് ഡിസേബിള്‍ ചെയ്യുക.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications