ഡെങ്കിപ്പനിയാണോ സാധാരണ പനിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം? രോഗലക്ഷണങ്ങൾ എന്തൊക്കെ
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുജന്യ രോഗങ്ങൾ വർദ്ധിക്കാൻ സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ നിർദ്ദേശമുള്ളതാണ്. മഴ വരുമ്പോൾ സാധാരണ പനിയും വരാറുണ്ട്. സാധാരണ പനിയും ഡെങ്കിപ്പനിയും എങ്ങനെയാണ് വ്യത്യസ്തപ്പെടുന്നത്. ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് പനി. കൊതുകിൽ നിന്ന് ഒരു വ്യക്തിയിലേക്ക് പടരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. ഉഷ്ണമേഖലാ കാലാവസ്ഥകളിൽ സാധാരണമായി ഇത് കാണാറുണ്ട്.
തലവേദന, ശരീരവേദന, ഓക്കാനം, ചുണങ്ങ് എന്നിവയും അതോടൊപ്പം ഉയർന്ന പനി ഉണ്ടാകുന്നതുമാണ് പ്രധാന ലക്ഷണം. ചിലർക്ക് 12 ആഴ്ച കൊണ്ട് സുഖമാകും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ നേടുക എന്നത് ശ്രദ്ധിക്കുക. ഡെങ്കിപ്പനിയുടെ പ്രധാന കാരണം എന്ന് പറയുന്നത് കൊതുക് തന്നെയാണ്. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ട് തരം പെൺ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. ആദ്യം പറഞ്ഞ കെതുക് കൂടുതലും വീട്ടിനകത്തും രണ്ടാനത്തെ ഇനം പുറത്തുമാണ് കൂടുതലായും കാണുന്നത്.

ഡെങ്കിപ്പനി ബാധിച്ചാൽ സന്ധികളിലും പേശികളിലും വേദന, കണ്ണുകൾക്ക് പിന്നിൽ വേദന, മൂക്കിൽ നിന്നും മോണയിൽ നിന്നും രക്ത സ്രാവം, ചുവന്ന പാടുകൾ അല്ലെങ്കിൽ ശറീരത്തിലൽ ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. രക്ത പരിശോധനയിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞാൽ ഡെങ്കിപ്പനി ആവാനാണ് സാധ്യത.
പനി മാറിക്കഴിഞ്ഞാൽ അതി കഠിനമായ വയറുവേഗദന, ചർദ്ദി, ക്ഷീണം, അസ്വസ്ഥത, ചർദ്ദിയിലോ മലത്തിലോ രക്തം. അമിത ദാഹം, വിളറിയതും തണുത്തതുമായ ചർമ്മം, ബലം ഇല്ലാതിരിക്കുന്ന സാഹചര്യം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. സാധാരണ പനിയാണെങ്കിൽ അത് ആന്റി ബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കുകയും ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറുകയും ചെയ്യും.
അതേ സമയം ഡെങ്കിപ്പനിയുടെ ലക്ഷങ്ങൾ കണ്ടാൽ ഉടന തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുക. ചികിത്സ തേടാൻ വൈകുന്നത് അപകടമാകും.. കുട്ടികളിൽ ഡെങ്കിപ്പനി വന്നാൽ ശരീര താപനില നീരീക്ഷിക്കു. ധാരാളം വെള്ളം കുടിക്കുക. കൊതികൂലുടെ ആണല്ലോ ഡെങ്കിരപ്പിന പടരുന്നത്. വീട്ടിലോ പരിസരത്തോ കൊതുകളുടെ പ്രജനന കേന്ദ്രം ഇല്ലെന്ന് ഉറപ്പാക്കണം. വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.












Click it and Unblock the Notifications