കാമുകന്‍ നിങ്ങളെ അവഗണിക്കുകയാണോ? കാരണം കണ്ടെത്താം, ടിപ്‌സ് പങ്കുവെച്ച് യുവതി
വാഷിംഗ്ടണ്‍: കാമുകന്‍ നിങ്ങളെ ചതിക്കുകയാണോ? എങ്ങനെ കണ്ടുപിടിക്കും. ഒരു യുവതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയാണ് ഇക്കാര്യം എങ്ങനെ കണ്ടുപിടിക്കാമെന്ന് യുവതി അറിയിച്ചത്. മിയാ ഡിയോ എന്ന 22കാരിയാണ് കാമുകന്‍ നിങ്ങളെ ചതിക്കുകയാണെങ്കില്‍ കണ്ടെത്താമെന്ന് അറിയിച്ചിരിക്കുന്നത്.
ടിക് ടോക്ക് വഴിയായിരുന്നു മിയാ തന്റെ ടിസ്പ് പങ്കുവെച്ചത്. തന്റെ കാമുകനായ ബില്ലി നിരന്തരം തന്നെ അവഗണിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇക്കാര്യങ്ങള്‍ മനസ്സിലായത്. അവന്‍ വിചിത്രമായി പെരുമാറുന്നുവെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ അവന്‍ എന്തോ മറച്ചുപിടിക്കുന്നുണ്ടെന്ന് പിന്നീട് തനിക്ക് തോന്നിയെന്നും മിയ പറഞ്ഞു.അതേസമയം ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ അദ്ദേഹത്തെ ഡിറ്റക്ടീവിനെ പോലെ നിരീക്ഷിക്കാന്‍ തുടങ്ങി. അതിന് എഐയുടെ സഹായവും തേടിയെന്ന് മിയ വ്യക്തമാക്കി.

അതൊരു സ്മാര്‍ട്ട് കമ്പ്യൂട്ടര്‍ പോലെയാണ് പ്രവര്‍ത്തിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മിയ കാമുകനായ ബില്ലിയുടെ സുഹൃത്തിന് വ്യാജമായ ഫോണ്‍ കോള്‍ ചെയ്തു. എന്നാല്‍ സംസാരിച്ചത് ബില്ലിയുടെ ശബ്ദത്തിലാണ്. സുഹൃത്ത് ശരിക്കും വിശ്വസിക്കുകയും ചെയ്തു. സുഹൃത്ത് കഴിഞ്ഞ ദിവസം രാത്രി നടന്ന കാര്യങ്ങള്‍ മിയയാണ് വിളിക്കുന്നതെന്ന് അറിയാതെ പറയുകയും ചെയ്തു. ബില്ലി മറ്റൊരു പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി ചുംബിച്ചു എന്നായിരുന്നു സുഹൃത്ത് പറഞ്ഞത്.
ഇതിന്റെ വീഡിയോയും യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നിരവധി പേരാണ് പ്രണയബന്ധങ്ങളില്‍ പരസ്പരം ചതിക്കുന്നവരെ പിടിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ് എഐയെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ വലിയ ട്വിസ്റ്റാണ് പിന്നീട് നടന്നത്. ഈ ഫോണ്‍ കോള്‍ ഒരു പ്രാങ്കായിരുന്നു. ബില്ലിയും, അവന്റെ സുഹൃത്തും ഇതിന്റെ ഭാഗമായിരുന്നു. എത്ര പേര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കുമെന്ന് അറിയാന്‍ വേണ്ടിയാണ് വീഡിയോ പങ്കുവെച്ചതെന്നും മിയ പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യയായ എഐ പോലുള്ളവ എങ്ങനെ പ്രണയബന്ധങ്ങളെയും, അതിലെ വഞ്ചനയെയും മാറ്റിമറിക്കുമെന്ന് കണ്ടെത്താന്‍ വേണ്ടി നടത്തിയ പരീക്ഷണമായിരുന്നു ഇതെന്നും യുവതി പറഞ്ഞു.സ്മാര്‍ട്ട്‌ഫോണുകളും സോഷ്യല്‍ മീഡിയയും ഉള്ളത് കൊണ്ട് ആളുകള്‍ക്ക് പ്രണയത്തില്‍ പരസ്പരം എളുപ്പത്തില്‍ ചതിക്കാന്‍ സാധിക്കും. എന്നാല്‍ അതുപോലെ തന്നെ ഇത്തരക്കാരെ പിടിക്കാനും എളുപ്പമാണ്.
ഇലവന്‍ ലാബ്‌സ് എന്ന ടൂള്‍ ഉപയോഗിച്ചാണ് ബില്ലിയുടെ ശബ്ദം താന്‍ കൃത്യമായി താനുണ്ടാക്കിയത്. തുടര്‍ന്നാണ് വ്യാജ ഫോണ്‍ കോള്‍ നടത്തിയത്. അധികം ചെലവൊന്നും അതിന് വേണ്ടി വന്നില്ല. വെറും നാല് ഡോളര്‍ മാത്രമാണ് ചെലവായത്. താനും ബില്ലിയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ മുന്‍ കാമുകന്‍ തന്നെ ചതിച്ചതാണ്. ഈ സാങ്കേതികവിദ്യയുണ്ടായിരുന്നെങ്കില്‍ അക്കാര്യം നേരത്തെ കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്നുവെന്നും മിയ പറഞ്ഞു.












Click it and Unblock the Notifications