ലോട്ടറി അടിക്കാന്‍ നമ്മളെ സഹായിക്കുന്നവരുണ്ട്, ഭാഗ്യം മാത്രം പോര, രഹസ്യം വെളിപ്പെടുത്തി എഞ്ചിനീയര്‍
വാഷിംഗ്ടണ്‍: ലോട്ടറി അടിക്കുന്നത് ഒരു കഴിവ് തന്നെയാണ്. ഭാഗ്യം മാത്രം ഉണ്ടായാല്‍ പോര ലോട്ടറിയടിക്കാന്‍. അത് ദീര്‍ഘകാലം ടിക്കറ്റ് പാറ്റേണ്‍ അടക്കം ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് വഴിക്കെല്ലാം സമ്മാനം അടിക്കുമെന്ന് നമ്മള്‍ മനസ്സിലാക്കി വെക്കുകയും വേണം. കൃത്യമായി പറഞ്ഞാല്‍ വലിയ പ്ലാന്‍ തന്നെ ജാക്ക്‌പോട്ട് അടിക്കാനായി ആവശ്യമാണ്.
ഇതെല്ലാം ഒരാള്‍ക്ക് അറിയണമെന്നില്ല. പക്ഷേ അറിയുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. ലോട്ടറിയടിക്കാന്‍ ആഗ്രഹമുള്ളവരുമായി അത്തരം ചില അനുഭവം പറഞ്ഞിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ലോട്ടറി ജേതാവ്. തനിക്ക് സമ്മാനമടിച്ചത് എങ്ങനെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

എഞ്ചിനീയറുടെ ഭാഗ്യങ്ങള്‍
ലോട്ടറി അടിക്കുന്നത് കലയാണെന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂ മെക്‌സിക്കോയില്‍ നിന്നുള്ള ഈ വിരമിച്ച എഞ്ചിനീയര്‍. ഏറ്റവും രസകരം ഇയാള്‍ക്ക് ഇത് ആദ്യമായിട്ടല്ല ലോട്ടറിയടിക്കുന്നതെന്നതാണ്. അപ്പോള്‍ തന്നെ ഇയാള്‍ ഈ മേഖലയില്‍ എത്ര വലിയ വിദഗ്ധനാണെന്ന് മനസ്സിലായല്ലോ?
ഇത്തവണ അദ്ദേഹത്തെ തേടിയെത്തിയത് മൂന്ന് മില്യണ്‍ സമ്മാനമാണ്. മെഗാ മില്യണ്‍ പ്രൈസിലാണ് ഇയാള്‍ക്ക് സമ്മാനമടിച്ചത്. 24 കോടിയില്‍ അധികം വരുന്നൊരു സമ്മാനത്തുകയാണിത്. ന്യൂ മെക്‌സിക്കോ ലോട്ടറി ജൂണ്‍ രണ്ടിനാണ് ഈ ജേതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
സമ്മാനം ആദ്യമായിട്ടല്ല
ലോട്ടറി കൃത്യമായി എടുക്കാനറിയുന്നവര്‍ക്ക് ചെറുതാണെങ്കിലും സമ്മാനം മുമ്പും അടിച്ചിട്ടുണ്ടാവും. ഈ എഞ്ചിനീയറുടെ കാര്യത്തിലും അത്തരമൊരു ഭാഗ്യം മുമ്പുണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 200 ഡോളര്‍ ഇയാള്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്.ലോട്ടറി ഓഫീസിലെ ക്ലര്‍ക്ക് ഒരേ സെറ്റ് നമ്പറുകള്‍ ആവര്‍ത്തിച്ചതാണ് സമ്മാനം കിട്ടാന്‍ കാരണമായതെന്ന് എഞ്ചിനീയര്‍ പറയുന്നു.
ഇത്തരം ചെറിയ കാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും ഇയാള്‍ പറയുന്നു. ലാസ് വേഗാസില്‍ വെച്ച് 31000 ഡോളര്‍ അതിന് മുമ്പും ഇയാള്‍ക്ക് അടിച്ചിരുന്നു. അങ്ങനെ മുഴുവന്‍ ഭാഗ്യങ്ങള്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
ഇതാ സമ്മാനം അടിക്കാനുള്ള വഴികള്‍
ഈ എഞ്ചിനീയര്‍ സമര്‍ത്ഥമായ ചില വഴികള്‍ ലോട്ടറി അടിക്കാനായി ഉപയോഗിച്ചിട്ടുണ്ട്. ഒരു ഓണ്‍ലൈന്‍ സ്‌പ്രെഡ് ഷീറ്റ് ആദ്യമുണ്ടാക്കി. ഗണിതം അതുപോലെ ഇയാളെ വളരെ ഇഷ്ടമായിരുന്നു. ഈ സ്‌പ്രെഡ്ഷീറ്റിലൂടെ തന്റെ പ്രിയപ്പെട്ട ലോട്ടറി നമ്പറുകളെ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സമ്മാനമടിക്കുന്ന പാറ്റേണുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
ടിക്കറ്റ് പരിശോധിക്കാന്‍ തുടങ്ങും മുമ്പ് തന്നെ ഇയാള്‍ക്ക് അറിയാമായിരുന്നു സമ്മാനം അടിച്ചിട്ടുണ്ടെന്ന്. ഒരു മില്യണ്‍ ഡോളറായിരുന്നു സമ്മാനമായി എഞ്ചിനീയര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ മെഗാപ്ലയര്‍ അധിക പണം കൊടുത്ത് ഇതിനൊപ്പം ചേര്‍ത്തിരുന്നു ഇയാള്‍.അതോടെ പണം മൂന്നിരട്ടിയായി മാറി.
ഇപ്പോള്‍ സമ്മാനം അടിച്ച അതേ നമ്പറുകള്‍ തന്നെ ഇനിയും ഉപയോഗിക്കും. ഒരിക്കലും അത് മാറ്റില്ലെന്ന് ഇയാള്‍ പറയുന്നു. വീടിന്റെ മാറ്റങ്ങള്‍ക്കായി ഈ പണം ചെലവാക്കും. പണം നിക്ഷേപിക്കാനും പ്ലാനുണ്ടെന്നും എഞ്ചിനീയര്‍ പറഞ്ഞു.












Click it and Unblock the Notifications